വിൽപ്പന തുടങ്ങുന്നതിന് മുമ്പേ ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുകൾക്ക് വില കുറച്ച് ഹീറോ, മടിച്ചുനിൽക്കാതെ വാങ്ങിക്കോ

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധന വില വലിയ രീതിയിലാണ് ഇന്ത്യയിലുൾപ്പടെ കൂടിയത്. ഇതിനെ തുടർന്ന് ബദൽ മാർഗങ്ങൾ തേടിയിറങ്ങിയ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എത്തിയത് ഫ്ലെക്സ് ഫ്യുവൽ എന്ന ആശയത്തിലാണ്. ഏറെക്കാലം മുമ്പേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ടായിരുന്നു. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് രാജ്യത്തെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ ബൈക്കുകളും പുറത്തിറക്കുകയുണ്ടായി. അതും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്‌സ് എന്നിവയെയാണ് എഥനോളിൽ പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്.

പുതുതായി അവതരിപ്പിച്ച ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ മോഡലിന് 82,710 രൂപയും HF ഡീലക്‌സ് ഫ്ലെക്സ് ഫ്യുവല്‍ പതിപ്പിന് 72,792 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. പുത്തന്‍ സാങ്കേതികവിദ്യയുമായി വരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന അടുത്ത മാസം അതായത് 2026 ജൂലൈയില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വിൽപ്പന തുടങ്ങുന്നതിന് മുമ്പേ സന്തോഷ വാർത്തയുമായി ഹീറോ രംഗത്തെത്തിയിരിക്കുകയാണ്.

Hero Splendor Plus And HF Deluxe Flex Fuel Bikes Now Available With Rs 4 000 Discount Offer

E85-കംപ്ലയിന്റ് ഫ്ലെക്സ് ഫ്യുവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾക്ക് പരിമിതകാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ് ഫ്ലെക്സ്, HF ഡീലക്സ് ഫ്ലെക്സ് എന്നിവയിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 4,000 രൂപ ഡിസ്കൌണ്ടാണ് ലഭിക്കുക. ഏറ്റവും പുതിയ ഓഫർ പ്രാബല്യത്തിൽ വന്നതോടെ സ്പ്ലെൻഡർ പ്ലസ് ഫ്ലെക്സ് ഇപ്പോൾ 78,710 രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.

അതേസമയം HF ഡീലക്സ് ഫ്ലെക്സ് പതിപ്പിന് 68,792 രൂപയുമാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. പ്രമോഷണൽ ഓഫർ 2026 ജൂലൈ വരെ സാധുവാണെന്നും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. പുതുക്കിയ വില ഫ്ലെക്സ് ഫ്യുവൽ മോഡലുകളും സ്റ്റാൻഡേർഡ് E20 അനുയോജ്യമായ വേരിയന്റുകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. അതായത് സ്പ്ലെൻഡർ പ്ലസ് ഫ്ലെക്സിന് ഇപ്പോൾ അതിന്റെ E20 പതിപ്പിനേക്കാൾ 1,153 രൂപ മാത്രമേ കൂടുതലുള്ളൂ.

Hero Splendor Plus And HF Deluxe Flex Fuel Bikes Now Available With Rs 4 000 Discount Offer

അതേസമയം HF ഡീലക്സ് ഫ്ലെക്സിന് E20 HF ഡീലക്സ് i3S കാസ്റ്റ് വേരിയന്റിനേക്കാൾ 1,650 രൂപ കുറവാണ് വില. രണ്ട് മോട്ടോർസൈക്കിളുകളും ഹീറോയുടെ പരിചിതമായ 97.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് E20 മുതൽ E85 വരെയുള്ള എത്തനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കുന്നതിനായി പുനർനിർമിച്ചിട്ടുണ്ട്. E85 സ്പെസിഫിക്കേഷനിൽ എഞ്ചിൻ 8,000 ആർപിഎമ്മിൽ 8.6 bhp പവറും 6,000 ആർപിഎമ്മിൽ 8.3 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഉയർന്ന എഥനോൾ സാന്ദ്രതയുമായി പൊരുത്തപ്പെടാൻ പുതുക്കിയ ECU കാലിബ്രേഷൻ, ഒരു പുതിയ ഫ്യുവൽ പമ്പ്, നവീകരിച്ച സെക്കൻഡറി ഫ്യുവൽ ഫിൽട്ടർ എന്നിവയുൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾക്ക് പുറമെ രണ്ട് മോട്ടോർസൈക്കിളുകളിലും പുതിയൊരു ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. അത് പരിചിതമായ ലേഔട്ട് നിലനിർത്തിക്കൊണ്ട് കൂടുതൽ മോഡേൺ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു.

Hero Splendor Plus And HF Deluxe Flex Fuel Bikes Now Available With Rs 4 000 Discount Offer

റൈഡറിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഹീറോ ഒരു സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷനും ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്. കൂടാതെ രണ്ട് മോഡലുകളിലും ട്യൂബ്‌ലെസ് ടയറുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നതിനാൽ പഞ്ചറിന്റെ പേടിയും വേണ്ട. മറ്റ് മെക്കാനിക്കല്‍ ഘടനകളിലോ ബോഡി പാനലുകളിലോ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. രണ്ട് മോഡലുകളിലും സുരക്ഷയ്ക്കായി സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫംഗ്ഷനും ട്യൂബ്ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതിനായി ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലില്‍ കമ്പനിയുടെ പേറ്റന്റ് ഉള്ള ജനപ്രിയ i3S ഐഡില്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയും നിലനിര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങളിലും മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഫെ്‌ലക്‌സ് ഫ്യുവല്‍ ബൈക്കുകള്‍ വിതരണം ചെയ്യുക. പിന്നീട് ബൈക്കുകൾ രാജ്യത്തിന്റെ മറ്റ് കോണുകളിലേക്കും എത്തുന്നതായിരിക്കും.

Article Published On: Tuesday, June 16, 2026, 14:09 [IST]
English summary
Hero splendor plus and hf deluxe flex fuel bikes now available with rs 4000 discount offer
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X