യമഹയുടെ ഉറക്കം കെടുത്താൻ പുതിയ 160 സിസി സ്റ്റൈലിഷ് സ്‌കൂട്ടറുമായി ഹോണ്ട, 44.8 കിലോമീറ്റർ മൈലേജും തരും

ഗിയർലെസ് സ്‌കൂട്ടർ വിപണിയിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ (Honda) ആധിപത്യം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആക്‌ടിവ, ഡിയോ പോലുള്ള തകർപ്പൻ മോഡലുകളിലൂടെ കൈക്കലാക്കിയ വിപണി ഇതുവരെ ആർക്കും അടിയറവ് വെച്ചിട്ടില്ല. എങ്കിലും കാലത്തിനൊത്ത് മാറിയില്ലെങ്കിൽ ഏത് കസേരയും തെറിക്കുമെന്ന് ഹോണ്ടയ്ക്ക് കൃത്യമായി അറിയാം. ആഗോള വിപണികളിൽ വിൽക്കപ്പെടുന്ന രസകരമായ സ്കൂട്ടറുകളുടെ വലിയ നിര തന്നെയുണ്ടെങ്കിലും അവ പലരും ഇവിടെ അവതരിപ്പിക്കാത്തതിൽ ആരാധകർക്ക് നിരാശ പണ്ടേയുണ്ട്. അതിന്റെ ഭാഗമായി ചില പുത്തൻ സ്‌കൂട്ടറുകളെ ഇന്ത്യക്കായി പരിഗണിക്കുന്ന തിരക്കിലാണ് ബ്രാൻഡ്.

നമ്മുടെ നിരത്തുകൾക്കായി ഹോണ്ട പരിഗണിക്കുന്ന സ്പോർട്ടി മോഡലാണ് എയർബ്ലേഡ്. ഒരു മാക്സി സ്റ്റൈൽ സ്കൂട്ടറായ ഇത് 125 സിസി, 160 സിസി എന്നീ രണ്ട് എഞ്ചിൻ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ ആക്ടിവ പോലുള്ളവയെ അപേക്ഷിച്ച് ഈ രണ്ടും ലിക്വിഡ് കൂൾഡ് യൂണിറ്റുകളാണെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഹോണ്ട എയർബ്ലേഡിന്റെ ഏറ്റവും പുതിയ തലമുറ ആവർത്തനം ഇപ്പോൾ ഇന്ത്യയിൽ പേറ്റന്റ് നേടിയിട്ടുണ്ട്.

Honda Airblade 160 May Launch In India Patent Completed

ഇതുതന്നെയാണ് എയർബ്ലേഡിനെ കമ്പനി ഇന്ത്യൻ വിപണിക്കായി പരിഗണിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവരാൻ കാരണമായിരിക്കുന്നത്. ഹീറോ സൂം 160, യമഹ എയറോക്സ് 155 പോലുള് മാക്‌സ് സ്കൂട്ടറുകൾ അരങ്ങുവാഴുന്ന വിഭാഗത്തിലേക്കാവും ഹോണ്ടയുടെ പുതുമോഡൽ കളത്തിലേക്ക് ഇറങ്ങുക. അത്ര ജനപ്രീതി നേടിയിട്ടില്ലാത്ത സെഗ്മെന്റ് ആണെങ്കിലും ഹോണ്ടയുടെ വരവോടെ സംഗതി മൊത്തത്തിൽ മാറുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ 125 സിസി എഞ്ചിനിൽ വരുമോ അതോ 160 സിസി സെഗ്മെന്റിൽ എത്തുമോയെന്നത് ഇതുവരെ വെളിവായിട്ടില്ല. ഇന്ത്യയിൽ ഫയൽ ചെയ്ത ഡിസൈൻ പേറ്റന്റ് നോക്കുമ്പോൾ 125 സിസിയാണോ അതോ 160 സിസിയാണോ എന്നും മനസിലാക്കാനാവുന്നില്ല. ഡിസൈൻ എന്തായാലും യൂത്തൻമാരെ ആകർഷിക്കുന്ന വിധത്തിലാണെന്നതിൽ സംശയമൊന്നും വേണ്ട. ക്രിസ്റ്റൽ ലൈറ്റ് ടെക്നോളജി എന്ന് ഹോണ്ട വിളിക്കുന്ന ആപ്രോൺ മൗണ്ടഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളാണ് മുൻവശത്തെ ഹൈലൈറ്റ്.

Honda Airblade 160 May Launch In India Patent Completed

അതിനു മുകളിലായി എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള വീതിയുള്ള എൽഇഡി ഡിആർഎല്ലും ഇടംപിടിച്ചിട്ടുണ്ട്. റിയർ എൽഇഡി ടെയിൽ ലൈറ്റുകൾ, സ്റ്റെപ്പ്ഡ് സീറ്റ്, റിയർ ഗ്രാബ് റെയിൽ എന്നിവയും രൂപത്തോട് ഇഴുകിച്ചേരുന്നതാണ്. എയർബ്ലേഡ് ഒരു സ്റ്റെപ്പ്-ത്രൂ സ്കൂട്ടറല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് ഫുട്ബോർഡ് ഉണ്ടാവില്ലെന്ന് സാരം. യമഹ എയ്റോക്‌സ് പോലെ ഫ്യുവൽ ടാങ്ക് സ്ഥിതിചെയ്യുന്ന മധ്യഭാഗത്ത് ഒരു സ്പൈൻ ഉണ്ട്.

ഡിസൈൻ ഇത്തരത്തിലായതിനാൽ അണ്ടർസീറ്റ് സ്റ്റോറേജ് ധാരാളം ലഭിക്കുകയും ചെയ്യുന്നതാണ്. എയർബ്ലേഡിൽ 23.2 ലിറ്റർ ശേഷിയുള്ള സ്റ്റോറേജ് സ്പേസാവും ഉണ്ടാവുക. അതേസമയം ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 4.4 ലിറ്ററാണ്. കൂടാതെ കമ്പനി ലിറ്ററിന് 44.8 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഹോണ്ട എയർബ്ലേഡ് 160 പതിപ്പിൽ ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 200 കിലോമീറ്ററിനടുത്ത് ടാങ്ക് റേഞ്ച് നൽകും.

Honda Airblade 160 May Launch In India Patent Completed

എയർബ്ലേഡ് 125 പതിപ്പിനേക്കാൾ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ മോഡലാണ് 160 എഞ്ചിനുള്ള എയർബ്ലേഡ്. 156.93 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് യൂണിറ്റ് 15 bhp പവറിൽ 14.8 Nm ടോർക്ക് വരെ ഉൽപ്പാദിപ്പിക്കുന്നതാണ്. 775 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 145 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 113 കിലോഗ്രാം ഭാരം എന്നിവയാണ് ഗിയർലെസ് സ്‌കൂട്ടറിലെ മറ്റ് പ്രത്യേകതകൾ. ഇനി മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് വരാം.

ഹോണ്ട എയർബ്ലേഡിന് എൽഇഡി ലൈറ്റിംഗ്, സീറ്റിനടിയിൽ യുഎസ്ബി പോർട്ട്, കീലെസ് ഗോ ഉള്ള ഹോണ്ട സ്മാർട്ട് കീ, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, സിംഗിൾ ചാനൽ എബിഎസ്, ഇരുവശത്തും 14 ഇഞ്ച് അലോയ് വീലുകൾ, 90/80-14 ഫ്രണ്ട്, 100/80-14 റിയർ സെക്ഷൻ ടയറുകൾ, RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ പോലുള്ളവയാണ് സ്കൂട്ടറിലെ പ്രധാന ഫീച്ചറുകൾ. മോഡൽ ഇന്ത്യയിലെത്തുന്നതിന്റെ സ്ഥിരീകരണം ഒന്നും ഹോണ്ട നൽകിയിട്ടില്ല.

Article Published On: Wednesday, May 13, 2026, 12:03 [IST]
English summary
Honda airblade 160 may launch in india patent completed details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X