ഹോണ്ട വാങ്ങണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്, ചൂടിനെ പ്രതിരോധിക്കാൻ സർവീസ് ക്യാമ്പയിനുമായി കമ്പനി

നല്ല എഞ്ചിനും നല്ല ബിൽഡ് ക്വാളിറ്റിയും എല്ലാമുള്ള വിശ്വസിച്ച് വാങ്ങാൻ പറ്റിയ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് ഹോണ്ട. കമ്മ്യൂട്ടർ ബൈക്കുകളും സാധാരണക്കാർക്ക് പറ്റിയ സ്‌കൂട്ടറുകളും മാത്രമല്ല അങ്ങേയറ്റത്തെ പ്രീമിയമായ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. അതുമാത്രമല്ല, സർവീസിന്റെ കാര്യത്തിലായാലും ആരും അങ്ങനെ കുറ്റം പറഞ്ഞുകേൾക്കാറില്ല. വെറുതെയല്ലല്ലോ ആക്‌ടിവ വരെ ഇത്രയധികം ലക്ഷം യൂണിറ്റുകൾ ഓരോ മാസവും പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഹോണ്ടയുടെ ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ബിഗ്‌വിംഗ് ഉപഭോക്താക്കൾക്കായി ഒരു സമ്മർ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചതാണീ സന്തോഷ വാർത്ത. വേനൽക്കാലത്ത് ഇരുചക്ര വാഹനങ്ങൾ മികച്ച കണ്ടീഷനിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള നിരവധി ആനുകൂല്യങ്ങളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലയളവിലേക്കായി അവതരിപ്പിച്ചിരിക്കുന്ന സമ്മർ സർവീസ് ക്യമ്പ് 2026 ഏപ്രിൽ 24 മുതൽ ആരംഭിച്ചിട്ടുണ്ടെന്നാണ് ഓട്ടോഹിന്ദുസ്ഥാൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Honda BigWing Summer Service Camp Started For Bikes

എന്നാൽ ഏപ്രിൽ 30 വരെയാവും ഹോണ്ടയുടെ സമ്മർ സർവീസ് ക്യാമ്പ് ഇന്ത്യയിലെ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ നടക്കുക. അതായത് ഈ അവസരം ഉപയോഗപ്പെടുത്താൻ ഇനിയും രണ്ട് ദിവസം കൂടി ബാക്കിയുണ്ടെന്ന് സാരം. വേനൽക്കാലത്ത് കുതിച്ചുയരുന്ന ചൂട് കാരണം ബൈക്കുകളുടെ എഞ്ചിനുകൾ, ലൂബ്രിക്കന്റുകൾ, മറ്റ് നിർണായക ഘടകങ്ങൾ എന്നിവയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടി വരുന്നുണ്ട്.

ഇതിന്റെ ഭാഗമായി പ്രതിരോധ അറ്റകുറ്റപ്പണികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനുമാണ് ഹോണ്ടയുടെ ബിഗ്‌വിംഗ് സർവീസ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഠിനമായ കാലാവസ്ഥയ്ക്കിടയിലും റൈഡർമാർക്ക് മികച്ച പ്രകടനം, മെച്ചപ്പെട്ട കാര്യക്ഷമത, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ എന്നിവ തുടർന്നും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഉദ്ദേശം.

Honda BigWing Summer Service Camp Started For Bikes

ക്യാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് അവശ്യ സർവീസുകൾക്കും പാർട്‌സുകൾക്കും നിരവധി കിഴിവുകളും ലഭിക്കുന്നതായിരിക്കും. ലേബർ ചാർജുകളിൽ 10 ശതമാനം ഡിസ്കൌണ്ട്, സ്പെയർ പാർട്‌സ്, എഞ്ചിൻ ഓയിൽ, വാട്ടർ സർവീസ് എന്നിവയ്ക്ക് 5 ശതമാനം ഡിസ്കൌണ്ടും ഹോണ്ട ബിഗ്‌വിംഗ് ഒരുക്കിയിട്ടുണ്ട്. കൂടാതെ പെയ്‌ഡ് സർവീസുകൾക്കും 5 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് രസകരമായ കാര്യം.

മൈഹോണ്ട ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് സർവീസ് അപ്പോയിന്റ്‌മെന്റുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് വർക്ക്‌ഷോപ്പുകളിൽ പോയി പോസ്റ്റാവുന്ന സമയം കുറയ്ക്കാനും ബിഗ്‌വിംഗ് ഉപഭോക്താക്കൾക്ക് സാധിക്കും. കൂടുതൽ സുഗമമായ സർവീസ് എക്സ്പീരിയൻസ് സാധ്യമാക്കാനാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. എന്തായാലും സർവീസിനെ കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.

Honda BigWing Summer Service Camp Started For Bikes

ചൂട് കൂടിയ ഈ സമയത്ത് ഇത്തരത്തിലൊരു പരിപാടിയുമായി ഹോണ്ട എത്തിയത് ഉടമകൾക്ക് ആശ്വാസമാവുന്ന കാര്യമാണ്. ഇതിന് പുറമെ മോഡൽ നിരയിൽ അടിക്കടി നവീകരണങ്ങൾ കൊണ്ടുവരുന്നതും ബ്രാൻഡിന്റെ ഹോബിയാണ്. ഹൈനസ് CB350 മോഡലിലേക്ക് പുതിയൊരു കളർ ഓപ്ഷൻ ഹോണ്ട ഉടൻ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ എയറിൽ നിൽക്കുന്നുണ്ട്. ഇതൊരു സ്പെഷ്യൽ എഡിഷൻ ആവാനാണ് സാധ്യത. എങ്കിലും ഹോണ്ട ഇതിനെക്കുറിച്ച് ഔദ്യോഗിമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, April 28, 2026, 15:25 [IST]
English summary
Honda bigwing summer service camp started for bikes details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X