തീ തുപ്പുന്ന പവറുള്ള നാല് ബിഗ്ബൈക്കുകളുമായി ഹോണ്ട, വില നമ്മൾ താമസിക്കുന്ന വീടിനേക്കാൾ വരും

സാധാരണ സ്‌കൂട്ടറുകൾ മുതൽ വലിയ ആഡംബര സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ പ്രശസ്‌തിയാർജിച്ചവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഇപ്പോഴിതാ ഇന്ത്യൻ വിപണിക്കായി നാല് ബിഗ്ബൈക്കുകൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ബിഗ് വിംഗ്, ടോപ്ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രം പ്രത്യേകം വിൽക്കുന്ന പ്രീമിയം ലാർജ്-ഡിസ്പ്ലേസ്മെന്റ് മോട്ടോർസൈക്കിളുകളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട CB750 ഹോർനെറ്റ് ഇ-ക്ലച്ച്, XL750 ട്രാൻസാൾപ്പ് ഇ-ക്ലച്ച്, ഗോൾഡ് വിംഗ്, CBR1000RR-R ഫയർബ്ലേഡ് എന്നിവയാണ് നമ്മുടെ നിരത്തുകൾ ഭരിക്കാനായി എത്തിയിരിക്കുന്നത് കേട്ടോ. ഇനി ഇവയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

CB750 ഹോർനെറ്റ് ഇ-ക്ലച്ച്

CB750 ഹോർനെറ്റ് മിഡിൽ-വെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററിന്റെ ഇ-ക്ലച്ച് പതിപ്പ് ഹോണ്ട രാജ്യത്ത് പുറത്തിറക്കി. ഹോണ്ടയുടെ ഇ-ക്ലച്ച് രണ്ട് ഇലക്ട്രിക് ആക്യുവേറ്ററുകളുള്ള ഒരു ഇലക്ട്രിക്കൽ സിസ്റ്റമാണ്. സ്റ്റാർട്ട് ചെയ്യുമ്പോഴും, ഗിയറുകൾ മാറ്റുമ്പോഴും, നിർത്തുമ്പോഴും ക്ലച്ച് സ്വയമേ പിടിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ടെക്നോളിയെന്ന് ലളികമായി പറയാം. ചുരുക്കി പറഞ്ഞാൽ ഈ വലിയ ബൈക്ക് സ്കൂട്ടർ പോലെ കൊണ്ടുനടക്കാനും പറ്റുമെന്ന് സാരം.

Honda CB750 Hornet E-Clutch XL750 Transalp E-Clutch CBR1000RR-R Fireblade SP Gold Wing 2026 Launched In India

ഇ-ക്ലച്ച് ടെക്നോളജിയുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന CB750 ഹോർനെറ്റിലെ 755 സിസി പാരലൽ-ട്വിൻ എഞ്ചിന് 90.5 bhp കരുത്തിൽ പരമാവധി 75 Nm ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഹോണ്ട റോഡ്സിങ്ക് കണക്റ്റിവിറ്റിയുള്ള 5-ഇഞ്ച് ഫുൾ-കളർ TFT ഡിസ്പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഡ്യുവൽ 296 mm ഫ്രണ്ട് ഡിസ്കുകൾ, സിംഗിൾ 240 റിയർ ഡിസ്ക്, ഇരുവശത്തും 17-ഇഞ്ച് അലോയ് വീലുകൾ എന്നിവ പോലുള്ള ഫീച്ചറുകളും ഇതിൽ ലഭിക്കും.

XL750 ട്രാൻസാൽപ് ഇ-ക്ലച്ച്

ഓട്ടോ-ക്ലച്ച് സൗകര്യം XL750 ട്രാൻസാൽപ്പിലേക്കും ഹോണ്ട വിപുലീകരിച്ചിട്ടുണ്ട്. 13.20 ലക്ഷം രൂപ വില വരുന്ന അഡ്വഞ്ചർ ബൈക്ക് പേൾ ഡീപ് മഡ് ഗ്രേ, റോസ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. അതേ 755 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിലും പ്രവർത്തിക്കുന്നത്. ഹോണ്ട റോഡ്‌സിങ്കോടുകൂടിയ 5 ഇഞ്ച് TFT ഡിസ്‌പ്ലേ, ഷോവ SFF-CA USD ഫ്രണ്ട് സസ്‌പെൻഷൻ, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം തുടങ്ങിയ സവിശേഷതകളുമുണ്ട്.

Honda CB750 Hornet E-Clutch XL750 Transalp E-Clutch CBR1000RR-R Fireblade SP Gold Wing 2026 Launched In India

CBR1000RR-R ഫയർബ്ലേഡ് SP

ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് ലിറ്റർ-ക്ലാസ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളായ CBR1000RR-R ഫയർബ്ലേഡ് SP മോഡലിന് 33.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഗ്രാൻഡ് പ്രിക്സ് റെഡ് കളർ ഓപ്ഷനിൽ മാത്രം ലഭ്യമാവുന്ന ബൈക്കിന് 1000 സിസി ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 215 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി പറയുന്നു.

2026 ഗോൾഡ് വിംഗ്

ഗോൾഡ് വിംഗിന്റെ 2026 മോഡൽ ഇന്ത്യയിലെത്തിയതോടെ പുതിയ ഗൺ മെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ ഓപ്ഷനിൽ ആളുകൾക്ക് വാഹനം വാങ്ങിക്കാനാവും. മികച്ച റിഫൈൻമെന്ഖും കാറിലേത് പോലെ യാത്രാ സുഖസൗകര്യങ്ങളുമുള്ള ഒരു ടോപ്പ്-ടയർ ലോംഗ് ഡിസ്റ്റൻസ് ടൂററായിട്ടാണ് ഇത് അറിയപ്പെടുന്നത്. 1833 സിസി ലിക്വിഡ്-കൂൾഡ് 6 സിലിണ്ടർ എഞ്ചിനാണ് വലിയ ബൈക്കിന്റെ ഹൃദയം. റിവേഴ്സ് മോഡും വാക്കിംഗ് സ്പീഡ് മോഡും ഉള്ള 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Honda CB750 Hornet E-Clutch XL750 Transalp E-Clutch CBR1000RR-R Fireblade SP Gold Wing 2026 Launched In India

ഇതോടൊപ്പം ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒരു അഡ്വാൻസ്ഡ് ഓഡിയോ സിസ്റ്റം, എയർബാഗുകൾ എന്നിവ ടൂറിംഗ് ബൈക്കിൽ ഒരുക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 44.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഹോണ്ട 2026 മോഡൽ ഗോൾഡ് വിംഗിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും പുതിയ മോഡലുകളുടെ വരവോടെ ആഡംബര ബൈക്ക് വിഭാഗത്തിൽ ഹോണ്ടയുടെ ആധിപത്യം തുടരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, June 13, 2026, 14:43 [IST]
English summary
Honda cb750 hornet e clutch xl750 transalp e clutch cbr1000rr r fireblade sp gold wing 2026 launched
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X