ഇങ്ങനൊരു ബൈക്കുണ്ടെന്ന കാര്യം പലരും മറന്നു, ഹസ്‌ഖ്‌വർണയുടെ കഴിഞ്ഞ മാസത്തെ വിൽപ്പനയും വട്ടപൂജ്യം

പലരും മറന്നുപോയൊരു മോട്ടോർസൈക്കിൾ ബ്രാൻഡാണ് സ്വീഡിഷ് ഇരുചക്ര വാഹന നിർമാതാക്കളായ ഹസ്‌ഖ്‌വർണ. കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും രാജ്യത്ത് കാര്യമായി ക്ലച്ചുപിടിക്കാൻ ഇവർക്ക് സാധിക്കാതെ പോവുകയായിരുന്നു. തുടക്കകാലത്ത് യൂത്തിനെ ചാക്കിലാക്കാൻ ഇവർക്ക് സാധിച്ചിരുന്നുവെങ്കിലും പിന്നീട് മോഡേൺ എതിരാളികൾക്കിടയിൽ മരണക്കിടക്കിയിലാവാനായിരുന്നു ഹസ്ഖിയുടെ വിധി. ഹോണ്ടയും ട്രയംഫും ഹാർലിയും കൂടെ ചെറിയ വിലയിൽ യൂത്തിനിടയിലേക്ക് ഇറങ്ങിയതോടെ ഹസ്ഖിയെ എന്നന്നേക്കുമായി ഇന്ത്യക്കാർക്ക് മറക്കേണ്ടി വന്നു. ഇന്ന് റോഡിലേക്ക് ഇറങ്ങിയാൽ ഏറ്റവും കുറവ് കാണുന്നതും ഈ ബൈക്ക് തന്നെയായിരിക്കും. എങ്കിലും നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കമ്പനിയുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാവുന്നുണ്ട് കേട്ടോ.

2024-ൽ തലമുറ മാറ്റത്തോടെ എത്തിയപ്പോൾ സ്വാർട്ട്പിലൻ 401, വിറ്റ്പിലൻ 250 മോഡലുകളായി ഇരട്ടകൾ മാറുകയായിരുന്നു. 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സ്വാർട്ട്പിലൻ 401 പതിപ്പിന്റെ ഒരു യൂണിറ്റ് പോലും ഹസ്‌ഖ്‌വർണയ്ക്ക് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാനായില്ല. കെടിഎം 390 ഡ്യൂക്കിന്റെ അതേ പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന് ഇതാദ്യമായല്ല ഇത്തരത്തിലൊരു നഷ്ടക്കച്ചവടം സംഭവിക്കുന്നത് എന്നതും രസകരമായ കാര്യമാണ്.

Husqvarna Svartpilen 401 Sold 0 Units In May 2026

പ്ലാറ്റ്ഫോം ഒന്നാണെങ്കിലും ഡിസൈനിലേക്ക് നോക്കിയാൽ സ്വാർട്ട്പിലൻ 401 അതിന്റെ കെടിഎം മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ആദ്യ നോട്ടത്തിൽ തന്നെ നമുക്ക് മനസിലാക്കാം. പരിഷ്ക്കരിച്ച സൈഡ് പാനലുകളും പുതിയ ഒർണമെന്റ് വെസറും ലുക്കിന്റെ കാര്യത്തിൽ ബൈക്ക് കൂടുതൽ പരുക്കൻ ശൈലി സമ്മാനിക്കുന്നുണ്ട്. പഴയ മോഡലിലെ അണ്ടർബെല്ലി യൂണിറ്റിന് പകരം സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റും ബൈക്കിന്റെ സവിശേഷതയാണ്.

പിൻഭാഗത്തെ ടയർ ഹഗ്ഗറും ശരിയായ ടെയിൽ ടൈഡി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതും പഴയ മോഡലിനേക്കാൾ പ്രായോഗികമാക്കുന്ന കാര്യമായിരുന്നു. സ്വാർട്ട്പിലൻ 401 മൂന്നാം തലമുറയിലുള്ള കെടിഎം 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ റിയർ സബ്ഫ്രെയിമിനൊപ്പം അതേ ട്രെല്ലിസ് ഫ്രെയിം തന്നെയാണ് ഉപയോഗിക്കുന്നത്. പുതിയ 398.6 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിന് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാവുന്നതാണ്.

Husqvarna Svartpilen 401 Sold 0 Units In May 2026

6 സ്പീഡ് ഗിയർബോക്സിനൊപ്പം ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി അവതരിപ്പിച്ചിട്ടുണ്ട്. റൈഡ്-ബൈ-വയർ, സൂപ്പർമോട്ടോ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീൻ, ടൈപ്പ്-സി ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ സവിശേഷതകളും സ്വാർട്ട്പിലനിൽ നൽകുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന USD ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് മോണോഷോക്കുമാണ്.

ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന്റെ മുന്നിൽ 320 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഹസ്‌ഖ്‌വർണ ഒരുക്കിയിരിക്കുന്നത്. അധിക സേഫ്റ്റിക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്. സ്വാർട്ട്പിലൻ 401 ബൈക്കിന് 13.5 ലിറ്റർ ഫ്യുവൽ ടാങ്കും 171.2 കിലോഗ്രാം ഭാരവുമാണുള്ളതെന്നും കമ്പനി പറയുന്നു. അങ്ങനെ മുൻഗാമിയേക്കാൾ മികച്ചതാവാൻ മോഡലിന് സാധിച്ചിട്ടുണ്ട്.

Husqvarna Svartpilen 401 Sold 0 Units In May 2026

എന്നിട്ടും വാങ്ങാൻ ആളെത്താത്തത് ഹസ്ഖ്‌വർണയ്ക്ക് നിരാശ നൽകുന്ന കാര്യമാണ്. ബജാജ് പൂർണമായും കെടിഎമ്മിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതും വിൽപ്പന ഇല്ലാതാവാൻ കാരണമായിട്ടുണ്ടാവാം. എന്തായാലും ഈ രീതിയിലാണെങ്കിൽ അധികകാലം ഇന്ത്യയിൽ തുടരാൻ സ്വീഡിഷ് ബ്രാൻഡിനാവില്ല. നല്ല ബൈക്കുകളായിട്ടും ഹോണ്ട, ട്രയംഫ് എന്നിവരുടെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കടന്നുകയറ്റം കൂടിയാണ് ഹസ്ഖിയെ ഇരുട്ടിലാക്കിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, June 28, 2026, 13:03 [IST]
English summary
Husqvarna svartpilen 401 sold 0 units in may 2026
കൂടുതല്‍... #husqvarna #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X