RTX ബുക്ക് ചെയ്‌താൽ എന്ന് കിട്ടുമെന്ന് പോലും അറിയില്ല, വെർസിസ് 300 ഇപ്പോൾ 3.19 ലക്ഷത്തിന് വാങ്ങാം

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോടുള്ള ഇന്ത്യക്കാരുടെ സ്നേഹം ദിനംപ്രതി വർധിച്ചുവരികയാണ്. റോയൽ എൻഫീൽഡ് തുടക്കമിട്ട ട്രെൻഡ് പിന്നീട് ഹീറോ മോട്ടോകോർപ്, കെടിഎം, സുസുക്കി, ടിവിഎസ്, കവസാക്കി തുടങ്ങിയ വമ്പൻമാരെല്ലാം ഏറ്റെടുത്തു. ഇന്ന് എഡിവി ഒന്ന് വാങ്ങാൻ ഇറങ്ങിയാൽ ഏത് വാങ്ങുമെന്ന് കൺഫ്യൂഷനടിച്ച് പണ്ടാറമടങ്ങിയേക്കാം. അടുത്തിടെ കിടിലൻ പ്രൈസിംഗിലൂടെ ടിവിഎസ് അപ്പാച്ചെ RTX 300 എന്ന പുത്തൻ മോഡൽ കിടിലൻ പ്രൈസിംഗിൽ പുറത്തിറക്കിയിരുന്നു. നിലവിലെ ട്രെൻഡ് സെറ്ററാണെങ്കിലും ബുക്ക് ചെയ്‌താൽ എന്ന് ബൈക്ക് കൈയിൽ കിട്ടുമെന്ന് ആർക്കും ഉറപ്പ് പറയാനാവില്ല. ഈ അവസരം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

വെർസിസ് ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ വെർസിസ് X 300 അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ അതിഗംഭീര ഡിസ്കൌണ്ട് ഓഫറുമായാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ എത്തിയിരിക്കുന്നത്. ഉടൻ ഈ ബൈക്ക് വാങ്ങാൻ എത്തുന്നവർക്ക് കമ്പനി ഒറിജിനൽ കവസാക്കി ആക്‌സസറികൾക്കൊപ്പം ഫ്ലാറ്റ് ഡിസ്‌കൗണ്ടും നൽകുന്നുണ്ടെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Kawasaki Versys-X 300 Adventure Bike Gets Massive Discount Offer up to Rs 30 000

വെർസിസ് X 300 അഡ്വഞ്ചറിൻ്റെ 2026 മോഡലുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ഉപയോഗപ്പെടുത്താം. അങ്ങനെ 3.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ബേബി വെർസിസ് നിങ്ങൾക്ക് 3.29 ലക്ഷത്തിന് കൂടെക്കൂട്ടാനാവും. ഈ വിലക്കുറവിനൊപ്പം അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഫ്രീ സെന്റർ സ്റ്റാൻഡും ഒരു സെറ്റ് ഹാർഡ് പാനിയറുകളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കവസാക്കി ഒരുക്കിയിട്ടുണ്ട് കേട്ടോ.

പഴയ 2025 മോഡൽ ഇയറുകൾക്കാണെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുന്നതാണ്. ഇതേ ആക്‌സസറികൾക്കൊപ്പം 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അങ്ങനെ വെർസിസ് X 300 മോഡലിൻ്റെ വില 3.19 ലക്ഷം രൂപയായി കുറയ്ക്കാൻ സാധിക്കുന്നതാണ്. ഈ ഓഫറുകൾ കഴിഞ്ഞ മാസവും ലഭ്യമായിരുന്നുവെങ്കിലും ഫെബ്രുവരി അവസാനം വരെ നീട്ടിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Kawasaki Versys-X 300 Adventure Bike Gets Massive Discount Offer up to Rs 30 000

വെർസിസിനൊപ്പം വാഗ്ദാനം ചെയ്യുന്ന വാട്ടർപ്രൂഫ് ഹാർഡ് പ്ലാസ്റ്റിക് പാനിയറുകളുടെ സെറ്റിന് ഇരുവശത്തും 17 ലിറ്റർ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. അതായത് ആകെ 34 ലിറ്റർ സ്റ്റോറേജ് സ്പേസ് ലഭിക്കുമെന്ന് സാരം. കൂടാതെ ഇത് ഇഗ്നിഷൻ കീ വഴി തന്നെ ലോക്ക് ചെയ്യാനും കഴിയുമെന്നതിനാൽ സാധനങ്ങൾ സേഫായി സൂക്ഷിക്കുകയും ചെയ്യാം. 3.15 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന കെടിഎം 250 അഡ്വഞ്ചർ വാങ്ങിനിരിക്കുന്നവർക്കെല്ലാം നിഞ്ചയുടെ എഞ്ചിനുള്ള ഈ ബേബി വെർസിസും പരിഗണിക്കാവുന്നതാണ് കേട്ടോ.

കാൻഡി ലൈം ഗ്രീൻ / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമാണ് വെർസിസ് X 300 അഡ്വഞ്ചർ വിപണിയിലെത്തുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ വെർസിസിന്റെ വലിയ മോഡലുകളിൽ കാണുന്ന അതേ ഡിസൈൻ ശൈലിയാണ് കുഞ്ഞൻ പതിപ്പും പിന്തുടർന്നിരിക്കുന്നത്. ടോൾ വിൻഡ്‌സ്ക്രീൻ, സിംഗിൾ പോഡ് ഹാലൊജൻ ഹെഡ്‌ലാമ്പ്, ടാങ്ക് എക്സ്റ്റൻഷനുകളുള്ള വലിയ ഫ്യുവൽ ടാങ്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് 300 സിസി വെർസിസിലെ ഫീച്ചറുകൾ.

Kawasaki Versys-X 300 Adventure Bike Gets Massive Discount Offer up to Rs 30 000

കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഗിയർ പൊസിഷൻ, ഫ്യുവൽ ഗേജ് ശ്രേണ ട്രിപ്പ് ഡാറ്റ എന്നിവയാണ് ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. നിഞ്ച 300 സ്പോർട്‌സ് ബൈക്കിൽ നിന്നും കടമെടുത്ത 269 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് കവസാക്കി വെർസിസ് X 300 അഡ്വഞ്ച ബൈക്കിൻ്റേയും ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11,5000 ആർപിഎമ്മിൽ പരമാവധി 40 bhp കരുത്തും 10,000 ആർപിഎമ്മിൽ 25.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും.

സസ്പെൻഷനായി മുന്നിൽ RSU ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കവസാക്കി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് കൊടുത്തിട്ടുള്ളത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ബൈക്കിലുണ്ട്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളുള്ള കുഞ്ഞൻ വെർസിസിന് 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും.

More from DriveSpark

Article Published On: Thursday, February 26, 2026, 9:00 [IST]
English summary
Kawasaki versys x 300 adventure bike gets massive discount offer up to rs 30 000
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X