എന്തൊരു സ്റ്റൈലാ, ADAS ഉള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കീവേ ഇന്ത്യയിലേക്ക്, ഫുൾ ചാർജിൽ 125 KM റേഞ്ചും

സ്‌കൂട്ടറുകളുടെ പറുദീസയെന്ന് വിശേഷിപ്പിക്കാം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയെ. പ്രായോഗികത കൊണ്ട് വിസ്‍മയിപ്പിച്ച സ്‌കൂട്ടറുകൾ ഇന്ന് എല്ലാ വീടുകളിലുമുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. കാറുപോലെ ഉപയോഗിക്കാം എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ നമ്മുടെയിടത്തേക്ക് പുതുപുത്തൻ മോഡലുകൾ എത്തുന്നതിലും പഞ്ഞമൊന്നുമില്ല. ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹംഗേറിയൻ ടൂവീലർ ബ്രാൻഡായ കീവേ രാജ്യത്തേക്ക് പുത്തനൊരു സ്കൂട്ടറുമായി വരാനിരിക്കുകയാണ്. ഇതുവരെ പെട്രോൾ ബൈക്കുകൾ മാത്രമുള്ള നിരയിലേക്ക് ഇത്തവണ എത്തുന്നത് ഒരു ഇവിയാണ് എന്നതാണ് പ്രത്യേകത.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം ശക്തമായ വളർച്ച രേഖപ്പെടുത്തുന്നതിനാൽ ഇവിടെയൊരു മത്സരത്തിന് ഇറങ്ങാൻ ഉറച്ചാണ് കീവേയുടെ വരവ്. മോട്ടോർസൈക്കിൾ വിപണിയിലുണ്ടായ ക്ഷീണം ഇതോടെ അവസാനിപ്പിക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം. അതിനായി കണ്ടെത്തിയിരിക്കുന്നത് ഒരു കിടിലൻ സ്കൂട്ടറാണ്. 125 സിസി പെട്രോൾ സ്കൂട്ടറിനോട് താരതമ്യപ്പെടുത്താവുന്ന EZI ഹൈപ്പ് വോൾട്ട് ആയിരിക്കും കീവേ ഇന്ത്യയിൽ അവതരിപ്പിക്കുക.

Keeway EZI Hypevolt Electric Scooter To Launch In India

ഹംഗേറിയൻ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമെന്ന നിലയിൽ EZI ഹൈപ്പ് വോൾട്ട് ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. 2020-ൽ പുറത്തിറക്കിയ കീവേയുടെ പ്രീമിയം ഇവി ബ്രാൻഡാണ് EZI എന്നറിയപ്പെടുന്നത്. ആഗോള വിപണികളിലെല്ലാം EZI ഹൈപ്പവോൾട്ടിന്റെ കോർ ഹാർഡ്‌വെയർ ഒരുപോലെയാണെങ്കിലും ബാറ്ററി ശേഷി, മോട്ടോർ ഔട്ട്‌പുട്ട്, റേഞ്ച് തുടങ്ങിയ മേഖലകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം.

ഇന്ത്യയിൽ EZI ഹൈപ്പവോൾട്ട് V1, V2 എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. V1 ഒരു ഹബ് മൗണ്ടഡ് മോട്ടോറാണ് ഉപയോഗിക്കുന്നതെങ്കിൽ മറുവശത്ത് V2 ഒരു മിഡ്-മൗണ്ടഡ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഇത് ചൈനയിൽ നിർമിച്ചതാണ് എന്നതിനാൽ ഇലക്ട്രിക് സ്കൂട്ടർ ഒരു കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ആയി ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ലോകത്ത് രണ്ട് വ്യത്യസ്ത പവർട്രെയിൻ ലേഔട്ടുകളുള്ള ഒരേ മോഡൽ വാഗ്ദാനം ചെയ്യുന്നത് അപൂർവമായി മാത്രമേ കാണാറുള്ളൂ.

വാങ്ങുന്നവരുടെ വിശാലമായ വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാകാം കീവേയുടെ തന്ത്രം. ചെറിയ ബജറ്റിൽ ഇവി വാങ്ങാൻ താത്പര്യപ്പെടുന്നവരെ ലക്ഷ്യം വെച്ചുള്ളതായിരിക്കും V1 മോഡൽ. ഇതിൽ 72 വോൾട്ട്, 35 Ah ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 2.52 kWh ശേഷിക്ക് തുല്യമാണ്. EZI ഹൈപ്പവോൾട്ട് V1 ഇവിക്ക് 2,000 വാട്ട്സ് റേറ്റുചെയ്ത പവറും 23 ഡിഗ്രി ക്ലൈംബിംഗ് ശേഷിയുമുണ്ട്. ഇത് ഫുൾ ചാർജിൽ 65 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും യോഗ്യമാണ്.

ഇത് ചെറിയ ദൈനംദിന യാത്രകൾ മാത്രം ചെയ്യുന്നവർക്ക് അനുയോജ്യമാകും. V1 ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. മെച്ചപ്പെടുത്തിയ പെർഫോമൻസും ഉയർന്ന റേഞ്ചും ഇഷ്ടപ്പെടുന്ന വാങ്ങുന്നവർക്ക് EZI ഹൈപ്പവോൾട്ടിന്റെ V2 വേരിയന്റ് തിരഞ്ഞെടുക്കാം. ബാറ്ററി പായ്ക്ക് ഒന്നുതന്നെയാണെങ്കിലും V2 ഇവിക്ക് രണ്ട് യൂണിറ്റുകളുണ്ട്. ഇത് ഏകദേശം 5 kWh ശേഷിക്ക് തുല്യമാണ്.

EZI ഹൈപ്പവോൾട്ട് V2 ഇവിക്ക് 6,000 വാട്ട്സ് റേറ്റുചെയ്ത ഔട്ട്പുട്ട് ഉണ്ടെന്നും കീവേ പറയുന്നു. 30 ഡിഗ്രി വരെ കുത്തനെയുള്ള ചരിവുകൾ വരെ കയറാൻ ഇതിന് കഴിയും. പരമാവധി വേഗത മണിക്കൂറിൽ 115 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരട്ട ബാറ്ററി പായ്ക്കുകൾക്കൊപ്പം V2 വേരിയന്റിന് 125 കിലോമീറ്ററിന്റെ ഉയർന്ന റേഞ്ചും ഉണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിസൈനും ഏറെ ശ്രദ്ധേയമാണ് കേട്ടോ. ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മൂർച്ചയുള്ള ബോഡി പാനലിംഗ്, സ്പ്ലിറ്റ് സീറ്റുകൾ, 14 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ആവേശകരമായ കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും നിർദ്ദിഷ്ട വിപണിയെ അടിസ്ഥാനമാക്കി ഇവ വ്യത്യാസപ്പെടാം. എൽഇഡി ലൈറ്റിംഗ്, കീലെസ് സ്റ്റാർട്ട്, ലോക്ക്, ഡിസ്ക് ബ്രേക്കുകൾ, 5 ഇഞ്ച് TFT LCD ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്സ് ക്യാമറ, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, യുഎസ്ബി പോർട്ട്, ADAS, ഡ്യുവൽ ABS, പാരലൽ ബാറ്ററി പായ്ക്കുകൾ, ആപ്പ് കൺട്രോൾ, നാവിഗേഷൻ, ഫുൾ-ഫേസ് ഹെൽമെറ്റിനുള്ള അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇതിനെ വേറിട്ടുനിർത്തും.

Article Published On: Friday, May 29, 2026, 11:02 [IST]
English summary
Keeway ezi hypevolt electric scooter to launch in india details inside
കൂടുതല്‍... #keeway #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X