അൾട്രാവലയറ്റിനിട്ട് മുട്ടൻ പണി, 180 KM റേഞ്ചുള്ള ഹൈപ്പവോൾട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കീവേ; വിലയും അടിപൊളി

ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഹംഗേറിയൻ ഇരുചക്ര വാഹന നിർമാതാക്കളാണ് കീവേ. ബ്രാൻഡിന്റെ പേര് കേൾക്കുമ്പോൾ തന്നെ പ്രീമിയം ബൈക്കുകളുടെ ചിത്രമായിരുന്നിരിക്കും ഇതുവരെ ആളുകളുടെ മനസിലേക്ക് ഓടിയെത്തിയിരുന്നത്. എന്നാൽ ഇനി മുതൽ ഒരു ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിലാസത്തിലായിരിക്കും കീവേ എന്ന കമ്പനിയെ ആളുകൾ അറിയുക. സ്‌കൂട്ടറുകളുടെ പറുദീസയായ ഇന്ത്യൻ ടൂവീലർ വിപണിയിലേക്ക് പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്തിയിരിക്കുകയാണ് കീവേ (Keeway Hypevolt-R Electric Scooter). മോട്ടോർസൈക്കിൾ വിപണിയിലുണ്ടായ ക്ഷീണത്തിന് ഇതോടെ അറുതിയാവുകയും ചെയ്യും.

അടുത്തിടെ ചിത്രങ്ങളിലൂടെ പലരുടേയും മനസിളക്കിയ ഹൈപ്പവോൾട്ട്-R ഇലക്ട്രിക് സ്കൂട്ടറുമായാണ് കീവേ ഇന്ത്യയിലെത്തിയിരിക്കുന്നത്. അതും 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിൽ കാലുകുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ എൻട്രി കൂടിയാണ് ഹൈപ്പവോൾട്ട് അടയാളപ്പെടുത്തുന്നത്. ഇവി വാങ്ങാൻ താത്പര്യമുള്ള ആളുകൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി മോഡൽ ബുക്ക് ചെയ്യാവുന്നതാണ്.

Keeway Hypevolt-R Electric Scooter Launched

കീവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇവിക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്. ക്രിസ്റ്റൽ വൈറ്റ്, പ്ലാറ്റിനം ഗ്രേ എന്നിങ്ങനെ രണ്ട് ആകർഷകമായ കളർ ഓപ്ഷനിലാണ് ഹൈപ്പവോൾട്ട്-ആർ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ഡിസൈൻ തന്നെയാണ് ഇതിന്റെ ഏറ്റവും ഹൈലൈറ്റായി പറയാനുള്ളത്. ഫുൾ ചാർജിൽ 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് പറയപ്പെടുന്ന ഡ്യുവൽ 5kWh റിമൂവബിൾ ബാറ്ററി സജ്ജീകരണമാണ് ഇതിലുള്ളത്.

സ്കൂട്ടറിൽ വെച്ചോ അല്ലാതെയോ ബാറ്ററികൾ ചാർജ് ചെയ്യാൻ കഴിയുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. അതേസമയം വാഹനത്തിനുള്ളിൽ വെച്ചുതന്നെ ബാറ്ററി ചാർജ് ചെയ്താൽ 0-80 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ സമയമാണ് വേണ്ടിവരിക. കീവേ ഹൈപ്പവോൾട്ട്-R ഇവിക്ക് കരുത്ത് പകരുന്നത് മിഡ്-മൗണ്ടഡ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ്. ഇത് 12kW പീക്ക് പവർ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

Keeway Hypevolt-R Electric Scooter Launched

കീവേ അവകാശപ്പെടുന്നത് പ്രകാരം സ്കൂട്ടറിന് 2.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം മണിക്കൂറിൽ 115 കിലോമീറ്ററിന്റെ പരമാവധി വേഗത്തിൽ ചീറിപ്പായാനും പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് സാധിക്കുന്നതാണ്. അതായത് അൾട്രാവയലറ്റിന്റെ ടെസാറാക്റ്റ് ഇവി കാത്തിരിക്കുന്നവർക്ക് പറ്റിയ മോഡലാണിതെന്ന് സാരം. റൈഡർമാർക്ക് ഇക്കോ, നോർമൽ, സ്പോർട്ട് റൈഡിംഗ് മോഡുകൾ തിരഞ്ഞെടുക്കാം.

ഫീച്ചറുകളുടെ കാര്യത്തിലും കീവേ ഹൈപ്പവോൾട്ട്-R കിടിലമാണ്. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് സ്ട്രിപ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, റിവേഴ്‌സ് മോഡ്, യുഎസ്ബി ടൈപ്പ്-എ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, 27 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കമ്പാർട്ട്‌മെന്റ് എന്നിവയെല്ലാം കുത്തിനിറച്ചുകൊണ്ടാണ് ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്.

Keeway Hypevolt-R Electric Scooter Launched

കീവേ ഹൈപ്പവോൾട്ട്-R ഇവിയുടെ സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററാണ്. ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ റിവേഴ്‌സ് ക്യാമറ എന്നിവയുൾപ്പെടെ റൈഡർ എയ്‌ഡുകളും സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന ട്വിൻ-ഷോക്ക് അബ്സോർബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

100/80 ഫ്രണ്ട്, 120/70 റിയർ ടയറുകളുള്ള 14 ഇഞ്ച് അലോയ് വീലുകളിലാണ് ഹൈപ്പവോൾട്ട്-R സഞ്ചരിക്കുന്നത്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ രീതിയിൽ 130 മില്ലീമീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഇന്ത്യയിലുടനീളമുള്ള ബ്രാൻഡിന്റെ ഡീലർഷിപ്പ് ശൃംഖല വഴി കീവേ ഹൈപ്പവോൾട്ട്-ആറിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും പുത്തൻ മോഡലിന്റെ വരവോടെ ബ്രാൻഡിന്റെ ഷോറൂമുകളിൽ ആളുകൾ എത്തിത്തുടങ്ങുമെന്ന് ഉറപ്പാണ്.

Article Published On: Friday, July 3, 2026, 13:39 [IST]
English summary
Keeway hypevolt r electric scooter launched in india price features battery range
കൂടുതല്‍... #keeway #electric vehicles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X