ഓറഞ്ച് പടയ്ക്കും ചെലവേറും, ബൈക്കുകൾ ഇനി പഴയ വിലയ്ക്ക് വിൽക്കാനാവില്ലെന്ന് കെടിഎം; ജൂൺ മുതൽ പുതിയ വില

ട്രയംഫിന് പിന്നാലെ മോട്ടോർസൈക്കിളുകൾക്ക് വില കൂട്ടാൻ ഒരുങ്ങി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം (KTM India). ബജാജിന്റെ (Bajaj) പൂർണ ഉടമസ്ഥതയിലുള്ള കെടിഎം ഇന്ത്യ ആഭ്യന്തര വിപണിയിലെ ഭൂരിഭാഗം ബൈക്കുകളുടേയും വില വർധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജൂൺ 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വരുന്നതായിരിക്കും. എൻട്രി ലെവൽ 160 ഡ്യൂക്ക് മുതൽ 390 അഡ്വഞ്ചർ എസ് വരെയുള്ള മോഡലുകളെയെല്ലാം വില പരിഷ്ക്കാരം ബാധിക്കും. അതേസമയം വലിയ സിബിയു ബൈക്കുകളുടെ വിലയിൽ മാറ്റമുണ്ടാകില്ലെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

കെടിഎം ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡീലർ വൃത്തങ്ങൾ പറയുന്നത് ഏകദേശം 4,000 മുതൽ 6,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്നും മോഡലിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നും ആണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വില വർധനവ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും അസംസ്കൃത വസ്തുക്കളുടെയും നിർമാണ ചെലവുകളുടെയും വർധനവ് തന്നെയാവാം വില പരിഷ്ക്കാരത്തിലേക്ക് കമ്പനിയെ നയിച്ചിരിക്കുന്നതെന്നാണ് അനുമാനം.

KTM Bikes To Become More Expensive From June 2026

390 ഡ്യൂക്കിന്റെയും 390 അഡ്വഞ്ചറിന്റെയും പുതുതായി പുറത്തിറക്കിയ 350 സിസി പതിപ്പുകളും ഈ വില പരിഷ്ക്കരണത്തിന്റെ ഭാഗമാകും. കെടിഎമ്മിന് പുറമെ പുതിയ 350 സിസി ട്രയംഫ് മോട്ടോർസൈക്കിളുകളുടെ വിലയിലും വർധനവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് കെടിഎമ്മും ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നത്. വില കൂടുന്നത് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടുതന്നെ അറിയണം.

എൻട്രി ലെവൽ കെടിഎം 160 ഡ്യൂക്കിന്റെ ബേസ് എൽസിഡി വേരിയന്റിന് വില നിലവിൽ 1.74 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം 390 അഡ്വഞ്ചറിന്റെ ടോപ്പ്-എൻഡ് S പതിപ്പിന്റെ വില 3.97 ലക്ഷം രൂപയുമാണ് വരുന്നത്. അടുത്തിടെ മോട്ടോർസൈക്കിൾ നിരയിൽ വാറണ്ടി കൂട്ടി നൽകി ഓസ്ട്രിയൻ ബ്രാൻഡ് ആളുകളെ കൈയിലെടുത്തിരുന്നു. റോഡ്-ലീഗൽ ബൈക്കുകൾക്ക് 4 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ഇപ്പോഴുള്ളത്.

KTM Bikes To Become More Expensive From June 2026

കെടിഎം ഒരു സ്റ്റാൻഡേർഡ് വാറണ്ടിയും 'കെടിഎം പ്രീമിയം മാനുഫാക്ചറേഴ്‌സ് വാറണ്ടി' എന്നറിയപ്പെടുന്ന 4 വർഷത്തെ എക്സ്റ്റൻഡഡ് കവറേജുമാണ് മുമ്പ് വാഗ്ദാനം ചെയ്‌തിരുന്നത്. ഈ എക്സ്റ്റൻഡഡ് കവറേജ് മുമ്പ് തിരഞ്ഞെടുത്ത മോഡലുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 4 വർഷത്തെ വാറണ്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്വഞ്ചർ, ഡ്യുവൽ സ്‌പോർട്, നേക്കഡ്, സൂപ്പർസ്‌പോർട്, സ്‌പോർട്‌സ് ടൂറർ, സൂപ്പർമോട്ടോ ബൈക്കുകൾക്ക് 4 വർഷത്തെ വാറണ്ടി കവറേജ് ലഭ്യമാകും.

ട്രാക്ക്-ഒൺലി, ക്ലോസ്ഡ് കോഴ്‌സ് കോമ്പറ്റീഷൻ ബൈക്കുകൾക്ക് ഈ കവറേജ് ബാധകമാകില്ലെന്നാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നത്. 4 വർഷത്തെ വാറണ്ടി പൂർണമായും സൗജന്യമായിരിക്കും. അതായത് ഇതിന് ഉപയോക്താക്കൾ അധികമായി പണം മുടക്കേണ്ടതില്ലെന്ന് സാരം. മാത്രമല്ല, യോഗ്യതയുള്ള ബൈക്കുകൾക്ക് 4 വർഷത്തെ വാറണ്ടി സ്വയമേവ ബാധകവുമാവുന്നതാണെന്നും ബ്രാൻഡ് പറയുന്നു.

KTM Bikes To Become More Expensive From June 2026

എക്സ്റ്റൻഡഡ് 4 വർഷത്തെ വാറണ്ടി ലഭിക്കുന്നതിന് ഉപയോക്താക്കൾ പ്രത്യേക പ്രക്രിയകളൊന്നും പാലിക്കേണ്ടതില്ലെന്നും കമ്പനി പറയുന്നു. മറ്റൊരു പ്രധാന കാര്യം കെടിഎമ്മിൻ്റെ 4 വർഷത്തെ വാറണ്ടി ബൈക്കിനായിരിക്കും ബാധകമാവുക. എന്തായാലും നിലവിൽ വില വർധനവിനെ ന്യായീകരിക്കാൻ കമ്പനി എന്ത് ന്യായം കണ്ടുപിടിക്കുമെന്ന കാര്യം കാത്തിരുന്ന് കാണണം. 350 സിസിയിലേക്ക് എഞ്ചിൻ ശേഷി കുറച്ചിട്ടും ആളുകൾക്ക് അതിന്റെ ബെനഫിറ്റ് ലഭിച്ചില്ലെങ്കിൽ നില പരുങ്ങലിലായേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, May 31, 2026, 10:09 [IST]
English summary
Ktm bikes to become more expensive from june 2026
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X