2026 തൂക്കാൻ കെടിഎമ്മിൻ്റെ ബേബി RC വരുന്നു, യമഹ R15 വാങ്ങാൻ പോകുന്നവർ ഇനി ഒന്നൂടെ ആലോചിക്കും

കെടിഎം (KTM) എന്നുകേട്ടാൽ യൂത്തൻമാർ ചാടിവീഴുന്നൊരു കാലമുണ്ടായിരുന്നു ഇവിടെ. ഇന്ത്യയിലെ യുവാക്കൾ അതുവരെ കാണാത്ത അഴകും പെർഫോമൻസുമായി എത്തിയ ഡ്യൂക്കുകൾ വലിയ വിജയമാണ് നേടിയെടുത്തത്. എന്നാൽ വഷളൻമാരായ ചിലർ കാരണം പിന്നീട് കാലൻ വണ്ടിയെന്ന് വിശേഷണം വീണ ബ്രാൻഡിന് വിൽപ്പനയിലുണ്ടായിരുന്ന മേൽകൈ പതിയെ നഷ്‌ടപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ ന്യൂജെൻ അഡ്വഞ്ചർ ബൈക്കുകൾ പുറത്തിറക്കിയതോടെ ഇജേമ് ചെറുതായൊന്ന് ഉയർന്ന കമ്പനി ഡ്യൂക്ക് 160 കൂടി ഇന്ത്യയിൽ അവതരിപ്പിച്ചതോടെ ഷോറൂമുകളിൽ വീണ്ടും തിക്കുംതിരക്കുമായി. ബേബി ഡ്യൂക്ക് ഇതിനോടകം വലിയ തരംഗമായിട്ടുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കെടിഎം RC 160 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് കൂടി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. നേക്കഡ് സ്ട്രീറ്റ് മോഡൽ ഹിറ്റായതോടെയാണ് പുത്തൻ സ്പോർട്‌സ് പതിപ്പിൻ്റെയും വരവ്. പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ബൈക്ക് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 150 സിസി എൻട്രി ലെവൽ സ്‌പോർട്‌സ് യമഹ R15 ബൈക്കുമായാണ് പടവെട്ടാൻ എത്തുക.

KTM RC 160 Sports Motorcycle To Launch Soon In India

RC200-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനോടെ എത്തുമ്പോൾ വലിയ സ്വീകാര്യത തന്നെ ലഭിക്കുമെന്നാണ് അനുമാനം. എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫുള്ളി ഫെയ‌ർഡ് ഡിസൈൻ, സ്‌പോർട്ടി എക്സ്റ്റീരിയർ, സ്പ്ലിറ്റ് സീറ്റുകൾ, മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, റേസിംഗ് ഇൻസ്പയർഡ് കളർ ഓപ്ഷനുകൾ, ഗ്രാഫിക്‌സ് എന്നിവ RC 160 മോഡലിൻ്റെ ഡിസൈനിൽ ഉൾപ്പെട്ടേക്കാം. മൊത്തത്തിലുള്ള ഡിസൈനും വലിപ്പവും RC200 പതിപ്പിന് സമാനമായിരിക്കും.

എഞ്ചിനിലേക്ക് നോക്കിയാൽ ബേബി ഡ്യൂക്കിലെ അതേ 164.2 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് SOHC യൂണിറ്റായിരിക്കും RC160 സ്പോർട്‌സ് ബൈക്കിനും തുടിപ്പേകാൻ എത്തുക. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,500 ആർപിഎമ്മിൽ 19 bhp പവറും 7,500 ആർപിഎമ്മിൽ പരമാവധി 15.5 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ഒതുക്കമുള്ളതും എന്നാൽ ശക്തവുമായ എഞ്ചിൻ 1290 സൂപ്പർ ഡ്യൂക്ക് R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കേട്ടോ.

KTM RC 160 Sports Motorcycle To Launch Soon In India

കൂടാതെ മര്യാദയ്ക്ക് ഓടിച്ചാൽ മികച്ച മൈലേജ് നൽകുമെന്നും കെടിഎം അവകാശപ്പെടുന്നുണ്ട്. ഡ്യൂക്ക് 160 നേക്കഡ് ബൈക്കിലെ ലോകോത്തര നിലവാരമുള്ള സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിലായിരിക്കും RC 160 നിർമിക്കുക. ഇത് ലൈറ്റ് വെയ്റ്റ് ആണെന്നതിന് പുറമെ മികച്ച ഹാൻഡ്‌ലിംഗും വാഗ്‌ദാനം ചെയ്യും. സസ്പെൻഷമായി മുന്നിൽ WP അപെക്സ് USD ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവയായിരിക്കും ഒരുക്കുക.

17 ഇഞ്ച് അലോയ് വീലുകൾ, സ്‌പോർട്ടി ട്യൂബ്‌ലെസ് ടയറുകൾ, പ്രീമിയം ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും കെടിഎമ്മിൻ്റെ പുതിയ ബേബി സ്പോർട്‌സ് ബൈക്കിൽ ഉൾപ്പെടുത്തിയേക്കും. എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പൂർണ എൽഇഡി ലൈറ്റിംഗ്, സൂപ്പർമോട്ടോ എബിഎസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയായിരിക്കും RC 160 മോഡലിലെ പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ബ്ലൂ, ഓറഞ്ച് എന്നീ ആകർഷകമായ നിറങ്ങളിലും RC സ്വന്തമാക്കാനായേക്കും.

KTM RC 160 Sports Motorcycle To Launch Soon In India

വിലയും താങ്ങാനാവുന്ന രീതിയിൽ നിശ്ചയിക്കാൻ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കും. നിലവിലെ ഡ്യൂക്ക് 160 നേക്കഡ് മോഡലിന് 1.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. RC 160 സ്പോർട്സ് ബൈക്കിന് വില ഇതിലും കുറച്ച് കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബജാജ് പൾസർ RS 200, ബജാജ് പൾസർ 220 F, സുസുക്കി ജിക്സർ SF 150, ഹീറോ കരിസ്‌മ XMR 210, യമഹ R15 എന്നിവയുമായിട്ടാവും ബേബി ആർസി മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 1, 2026, 10:03 [IST]
English summary
Ktm rc 160 sports motorcycle to launch soon in india what to expect
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X