പെട്രോൾ ബൈക്കുകളുടെ അന്തകൻ! കുറഞ്ഞ വിലയിൽ 250 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുമായി ഇന്ത്യൻ കമ്പനി വരുന്നു

ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് ബൈക്കുകളോളുള്ള ഇഷ്‌ടം ഏറി വരികയാണ്. ഒരു ലിറ്റർ പെട്രോളിന് 114 രൂപയോളം മുടക്കേണ്ടി വരുന്നത് ഏതൊരു സാധാരണക്കാരന്റേയും ബജറ്റിനെ താളംതെറ്റിക്കുന്ന കാര്യമാണ്. ആയതിനാൽ ബദൽ മാർഗങ്ങൾ തേടിയിറങ്ങുമ്പോൾ ആദ്യം കണ്ണിൽപ്പെടുക ഇവികളായിരിക്കാം. വൈദ്യുത സ്‌കൂട്ടറുകൾ നിരത്തുകൾക്ക് സുപരിചിതമായി കഴിഞ്ഞിരിക്കുന്നതിനാൽ ചിലരെങ്കിലും നല്ലൊരു ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങിയാൽ കൊള്ളാമെന്ന ആഗ്രഹവുമായാണ് നടക്കുന്നത്. അൾട്രാവയലറ്റ് പോലുള്ള കിടിലൻ ബ്രാൻഡുകളുണ്ടെങ്കിലും ഉയർന്ന വില മുടക്കേണ്ടി വരുന്നതിനാൽ പലരും ഇപ്പോഴും പെട്രോൾ ബൈക്കുകളിലേക്കാണ് കൂടുതൽ അടുക്കുന്നത്. എന്നാൽ ഇത്തരക്കാർക്കിടയിലേക്ക് പുതിയൊരു ഇവി ബ്രാൻഡ് എത്തുകയാണ്.

അവോർ ഇലക്ട്രിക് എന്നറിയപ്പെടുന്ന അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡ് തങ്ങളുടെ ആദ്യത്തെ ഇവി ഇന്ത്യക്കായി സമർപ്പിക്കാൻ റെഡിയായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി മോഡലിന്റെ ആദ്യത്തെ ടീസർ ചിത്രവും കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പുറത്തുവിട്ട് ഹൈപ്പുയർത്തിയിരിക്കുകയാണ്. ആവോർ ഔദ്യോഗികമായി മോട്ടോർസൈക്കിളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീസറിൽ ഇവിയുടെ സൈഡ് പാനലുകളിൽ EX/2S ബ്രാൻഡിംഗ് കാണിക്കുന്നുണ്ട്.

New Avore Electric Motorcycle Teased

ആയതിനാൽ മിക്കവാറും അവോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ പേരിൽ അറിയപ്പെടാനാണ് സാധ്യത. വരാനിരിക്കുന്ന മോട്ടോർസൈക്കിൾ അടുത്തിടെ അഹമ്മദാബാദിലെ പൊതു നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പുതിയ ടീസറിലൂടെ ഇവിയുടെ നിരവധി ഡിസൈൻ, ഫീച്ചർ വിശദാംശങ്ങളും മനസിലാക്കാനായിട്ടുണ്ട്. തദ്ദേശീയ സാങ്കേതിക പ്ലാറ്റ്‌ഫോമിലാണ് മോട്ടോർസൈക്കിൾ വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതികളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും ആവോർ പറയുന്നു.

ഡിസൈൻ തന്നെയാവും ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വളർന്നുവരുന്ന ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ഷാർപ്പും അഗ്രസീവുമായ ഡിസൈൻ ശൈലിയാണ് ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. മോട്ടോർസൈക്കിളിൽ സ്കൾപ്പഡ് ബോഡി പാനലുകൾ, മസ്ക്കുലാർ ടാങ്ക് സെക്ഷൻ, ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള യൂണീക് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

New Avore Electric Motorcycle Teased

ടാങ്ക് ഷ്രൗഡുകളിൽ അധിക എൽഇഡി ലൈറ്റിംഗ് ഘടകങ്ങളും കാണാൻ കഴിയും. ഇത് മോട്ടോർസൈക്കിളിന് ഒരു ഫ്യൂച്ചറിസ്റ്റിക് രൂപമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. വശക്കാഴ്ച്ചയിൽ സ്‌പോർട്ടി അലോയ് വീലുകൾ, സ്പ്ലിറ്റ്-സ്റ്റൈൽ ബോഡിവർക്ക്, മാറ്റ് ബ്ലാക്ക് മെറ്റൽ ഘടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്യുവൽ-ടോൺ റെഡ്, സിൽവർ പെയിന്റ് വർക്ക് എന്നിവയും എടുത്തുകാണാം. പില്യണിനുള്ള മാറ്റ് ബ്ലാക്ക് ഗ്രാബ് ഹാൻഡിലുകളും ദൃശ്യമാണ്.

ഇത് മൊത്തത്തിലുള്ള ഡിസൈന് പ്രീമിയം ടച്ച് നൽകുന്നു. പിന്നിൽ ആവോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഒരു സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. പെർഫോമൻസിലും സേഫ്റ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മുൻവശത്തും പിൻവശത്തും ഡിസ്ക് ബ്രേക്കുകളും സമ്മാനിച്ചിട്ടുണ്ട്. ടീസറിൽ ദൃശ്യമാകുന്ന മറ്റൊരു രസകരമായ കാര്യം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്.

New Avore Electric Motorcycle Teased

ബാറ്ററി സ്പെസിഫിക്കേഷനുകൾ അവോർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബാറ്ററി ചാർജ് ലെവൽ 82 ശതമാനത്തിൽ 215 കിലോമീറ്റർ ശേഷിക്കുന്ന റേഞ്ച് ടീസറിലെ ഡിസ്പ്ലേ പ്രദർശിപ്പിക്കുന്നുണ്ട്. ഇത് മോട്ടോർസൈക്കിളിന് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് എങ്കിലും ലഭിക്കുമെന്ന് വിശ്വസിക്കാം. സവിശേഷതകളാൽ സമ്പന്നമായ ഒരു റൈഡിംഗ് അനുഭവത്തെ സൂചിപ്പിക്കുന്ന ഒന്നിലധികം റൈഡ് മോഡുകളും ഇവിക്ക് ലഭിക്കുന്നതായിരിക്കും.

"ഇന്റലിജൻസ് ബിയോണ്ട് മോഷൻ" എന്ന തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാൽ വാഹനത്തിലുടനീളം മോഡൺ ടെക്നോളജി സംയോജിപ്പിച്ചിട്ടുണ്ടെന്നും അവോർ ഇലക്ട്രിക് പറയുന്നു. വിപുലമായ ഇൻ-ഹൗസ് ഗവേഷണത്തിലൂടെയും വികസനത്തിലൂടെയുമാണ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്തായാലും വില കൂടി സെറ്റായാൽ കച്ചോടം വലിയ രീതിയിൽ ഉയർന്നേക്കും.

Article Published On: Wednesday, June 24, 2026, 12:42 [IST]
English summary
New avore electric motorcycle teased range battery specs in details
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X