ഇവി വാങ്ങി ടെൻഷനടിക്കേണ്ട, വെറും 86,500 രൂപയ്ക്ക് 72 കി.മീ മൈലേജുള്ള ബൈക്കുമായി ഹീറോ

കാലങ്ങളായി ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിക്കുന്നൊരു ബൈക്കുണ്ട് നമ്മൾ ഇന്ത്യക്കാർക്ക്. അതും ഇലക്‌ട്രിക് ടൂവീലറുകൾ അരങ്ങുവാഴുന്ന കാലത്ത് പോലും കുറഞ്ഞ വിലയും പോക്കറ്റിൽ ഒതുങ്ങുന്ന മെയിന്റനെൻസും ഉയർന്ന മൈലേജുമെല്ലാമായി വിലസുന്നത് ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ ഹീറോ സ്പ്ലെൻഡർ എന്നാവും അത്. ഇവികളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്പ്ലെൻഡർ എത്ര വർഷം വേണമെങ്കിലും കൂടെ ഓടിനടന്നോളുമെന്നതും മുടക്കുന്ന കാശിന് അർഥമുണ്ടാക്കുന്നതാണ്. അതിനൊപ്പം മികച്ച റീസെയിൽ വാല്യുവും ആശാനുണ്ട്. സ്പ്ലെൻഡർ, സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലും ഈ മിടുക്കനെ വാങ്ങാനാവും.

ഇങ്ങനെ ചൂടപ്പം പോലെ വിറ്റഴിയാൻ കാരണം കാലത്തിനൊത്ത് കോലം മാറുന്നത് കൊണ്ട് കൂടിയാണ്. ഇപ്പോഴിതാ പുതുക്കിയ സൂപ്പർ സ്പ്ലെൻഡർ XTEC 2.0 ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. പുതുക്കിയ സ്റ്റൈലിംഗ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി ഫീച്ചറുകൾ, മികച്ച ഇന്ധനക്ഷമത എന്നിവ ഉൾക്കൊള്ളിച്ചാണ് ബൈക്ക് പുതുക്കി പണിതിരിക്കുന്നത്.

New Hero Super Splendor XTEC 2 0 Launched Priced At Rs 86 500

കൂടുതൽ പ്രീമിയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പതിപ്പായി സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ സൂപ്പർ സ്പ്ലെൻഡർ XTEC 2.0 പതിപ്പിന് ഇന്ത്യയിൽ 86,500 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അടിസ്ഥാന രൂപം പഴയതിന് സമാനമാണെങ്കിലും ഡ്യുവൽ-ടോൺ ഗ്രാഫിക്സ്, XTEC 2.0 ബാഡ്ജിംഗ്, 3D എംബ്ലം, ഡ്യുവൽ-ടെക്സ്ചർഡ് സീറ്റ്, സ്പോർട്ടി റിം ടേപ്പുകൾ എന്നിവ ഉപയോഗിച്ച് പുതുക്കിയ ഡിസൈൻ പുതിയ 125 സിസി മോട്ടോർസൈക്കിളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്ലോസി ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ, മാറ്റ് നെക്സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്നട്ട് ബ്രൗൺ എന്നീ അഞ്ച് നിറങ്ങളിൽ പുതിയ സൂപ്പർ സ്പ്ലെൻഡർ തെരഞ്ഞെടുക്കാനും സാധിക്കും. സ്പ്ലെൻഡർ എന്ന ഇതിഹാസ നാമവുമായി ബന്ധപ്പെട്ട പ്രായോഗികത നിലനിർത്തിക്കൊണ്ട് തന്നെ ചെറുപ്പക്കാരും കൂടുതൽ പുരോഗമനപരവുമായ യാത്രക്കാർക്കായുമായാണ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഹീറോ പറയുന്നു.

New Hero Super Splendor XTEC 2 0 Launched Priced At Rs 86 500

കമ്മ്യൂട്ടർ ബൈക്ക് ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഇപ്പോൾ കാലത്തിനൊത്ത് ആശാൻ മാറിയിട്ടുണ്ട്. മോഡലിൽ ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഒരുക്കിയിരിക്കുന്നത്. റൈഡർമാർക്ക് ഇൻകമിംഗ് കോൾ അലേർട്ടുകൾ, എസ്എംഎസ് നോട്ടിഫിക്കേഷനുകൾ, മിസ്ഡ് കോൾ അലേർട്ടുകൾ, കോളർ ഐഡി, ഫോൺ ബാറ്ററി സ്റ്റാറ്റസ് എന്നിവ കൺസോളിൽ നേരിട്ട് അറിയാൻ കഴിയും.

കൂടുതൽ സൗകര്യത്തിനായി ഹീറോയുടെ റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ (RTMi), ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, 2A യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയും പുതിയ സൂപ്പർ സ്പ്ലെൻഡർ XTEC 2.0 പതിപ്പിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സൂപ്പർ സ്‌പ്ലെൻഡർ ശ്രേണിയിൽ ആദ്യമായി ഹസാർഡ് ലൈറ്റുകൾ ചേർത്തുകൊണ്ട് സുരക്ഷാ ഉപകരണങ്ങളും നവീകരിച്ചിട്ടുണ്ട്. ദൈനംദിന യാത്രകളിൽ റൈഡർ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി മോട്ടോർസൈക്കിളിൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹാൻഡിൽബാറിൽ ഘടിപ്പിച്ച എഞ്ചിൻ കിൽ സ്വിച്ചും കൊടുത്തിട്ടുണ്ട്.

New Hero Super Splendor XTEC 2 0 Launched Priced At Rs 86 500

വീതിയേറിയ അപ്റൈറ്റ് ഹാൻഡിൽബാർ, റിലാക്‌സ്ഡ് എർഗണോമിക്സ്, റൈഡർക്കും പില്യൺ സുഖത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത നീളമുള്ള സീറ്റ് എന്നിവയും കൂടിയാവുമ്പോൾ ദിവസേനയുള്ള യാത്രകൾ അടിപൊളിയാക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 7,500 ആർപിഎമ്മിൽ 10.7 bhp കരുത്തും 6,000 ആർപിഎമ്മിൽ 10.6 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സൂപ്പർ സ്പ്ലെൻഡറിന്റെ ഹൃദയം.

അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (APFI) സാങ്കേതികവിദ്യയും ബ്രാൻഡിന്റെ i3S ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റവും എഞ്ചിനൊപ്പം വരുന്നതിനാൽ മോട്ടോർസൈക്കിളിന് ലിറ്ററിന് 72 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുന്നുവെന്നും ഹീറോ അവകാശപ്പെടുന്നു. ട്രാഫിക് സാഹചര്യങ്ങളിൽ ശാന്തമായ എഞ്ചിൻ സ്റ്റാർട്ടുകൾക്കും സ്മൂത്ത് റീസ്റ്റാർട്ടിംഗിനായി ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ബൈക്കിൽ നൽകിയിട്ടുണ്ട്. പെട്രോൾ വില ദിനംപ്രതി ഉയരുമ്പോൾ നല്ല മൈലേജുള്ള ബൈക്കുകൾ നോക്കുന്നവർക്ക് കണ്ണുംപൂട്ടി ഇവനെ വാങ്ങിക്കാവുന്നതാണ്.

Article Published On: Thursday, May 28, 2026, 10:07 [IST]
English summary
New hero super splendor xtec 2 0 launched priced at rs 86500
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X