നിന്നുപോവുമെന്ന് പേടിക്കേണ്ട! സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാം, ഇ-ക്ലച്ച് ടെക്കുമായി ഹോണ്ടയുടെ അഡ്വഞ്ചർ ടൂറർ

വൈവിധ്യങ്ങളുടെ തമ്പുരാക്കൻമാരാണ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സൂപ്പർബൈക്കുകളും പ്രീമിയം സ്കൂട്ടറുകളും വരെ ഒരുപോലെ നിർമിക്കുന്ന ബ്രാൻഡ് ഇപ്പോഴിതാ പുതിയൊരു സംഗതിയുമായി ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ഇ-ക്ലച്ച് സാങ്കേതികവിദ്യയുമായി NX500 (Honda NX500 E-Clutch) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഹോണ്ടയുടെ ക്ലച്ച് ഓട്ടോമേഷൻ സാങ്കേതികവിദ്യയുമായി വരുന്ന പ്രീമിയം അഡ്വഞ്ചർ ടൂററിന് 7.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിന്റെ വിലയാണേലും കിടിലൻ ടെക്നോളജിയുമായി വരുന്ന NX വിപ്ലവം തന്നെയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മോഡലിനായുള്ള ബുക്കിംഗും ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെ NX500 ഇ-ക്ലച്ച് മോഡലുകൾക്കായുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ട് ചെയ്യുമ്പോഴും, ഗിയറുകൾ മാറ്റുമ്പോഴും, നിർത്തുമ്പോഴും ക്ലച്ച് സ്വയമേ പിടിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ടെക്നോളിയാണിത്. അതായത് ക്ലച്ച് ഇലക്ട്രോണിക് രീതിയിൽ കൈകാര്യം ചെയ്യുകയാണ് ചെയ്‌തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഈ വലിയ ബൈക്ക് സ്കൂട്ടർ പോലെ കൊണ്ടുനടക്കാനും പറ്റുമെന്ന് സാരം.

New Honda NX500 E-Clutch Launched In India At Rs 7 43 Lakh

തിരക്കേറിയ സിറ്റി യാത്രകളും ഹൈവേ ടൂറിംഗും ഒരുപോലെ എളുപ്പമാക്കുന്നതിനായാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹോണ്ട പറയുന്നു. ക്ലച്ച് ഫംഗ്‌ഷനുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ പരമ്പരാഗത മോട്ടോർസൈക്കിളുകളുമായി ബന്ധപ്പെട്ട ആകർഷകമായ റൈഡിംഗ് അനുഭവം നഷ്ടപ്പെടുത്താതെ റൈഡർമാരുടെ ക്ഷീണം കുറയ്ക്കുകയാണ് ഈ സംവിധാനം ഉദ്ദേശിക്കുന്നത്. അതായത് ക്ലച്ച് പിടിച്ച് ഗിയർ ഷിഫ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മടുപ്പുണ്ടാക്കിയിട്ടില്ലെന്ന് സാരം.

മെക്കാനിക്കലായി NX500 അഡ്വഞ്ചറിൽ അതേ 471 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഇപ്പോഴും ഹോണ്ട ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഇതിന് 46 bhp കരുത്തിൽ പരമാവധി 43 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഉയർന്ന ആർ‌പി‌എമ്മുകളിൽ സുഗമമായ പവർ ഡെലിവറിയും ശക്തമായ ലോ, മിഡ്-റേഞ്ച് ടോർക്കും നൽകുന്നതിനായി പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന എഞ്ചിൻ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

New Honda NX500 E-Clutch Launched In India At Rs 7 43 Lakh

സിറ്റി യാത്രകൾക്കും ഹൈവേ ക്രൂയിസിംഗിനും അനുയോജ്യമായ ബൈക്കാക്കുന്നതും ഇതുതന്നെയാണ്. സ്റ്റീൽ ഡയമണ്ട് ഫ്രെയിമിലാണ് ഈ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ ഷോവയിൽ നിന്നുള്ള SFF-BP USD ഫോർക്കും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് ഹോണ്ട ഇതിൽ സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ റൈഡിംഗ് വളരെ സുഖകരമായിരിക്കും.

ഡ്യുവൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസുള്ള റിയർ ഡിസ്‌ക് ബ്രേക്കുമാണ് NX500 ഇ-ക്ലച്ച് പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളിലാണ് NX500 നിരത്തിലിറങ്ങുന്നത്. നാവിഗേഷൻ, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ ഫംഗ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഹോണ്ട റോഡ്‌സിങ്ക് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഫീച്ചർ ഹൈലൈറ്റുകൾ.

New Honda NX500 E-Clutch Launched In India At Rs 7 43 Lakh

ബൈക്കിൽ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), എൽഇഡി ലൈറ്റിംഗ് എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഹോണ്ട NX500 ഇ-ക്ലച്ച് ലഭ്യമാകുക. 199 കിലോഗ്രാം ഭാരമാണ് ഹോണ്ട NX500 ഇ-ക്ലച്ച് പതിപ്പിനുള്ളത്. എന്തായാലും പുതിയ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള വരവിലും വിൽപ്പന ഗംഭീരമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, May 12, 2026, 15:04 [IST]
English summary
New honda nx500 e clutch launched in india at rs 7 43 lakh details inside
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X