ഏറ്റവും കൂടുതൽ വിൽക്കുന്ന ഹോണ്ട ബൈക്കിന് പുതിയ മോഡൽ; 86,211 രൂപ, 65 KM മൈലേജ്, 10 കൊല്ലം വാറണ്ടി

പുതുവർഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കാർക്ക് പുതുമോഡലുകളൊന്നും സമ്മാനിച്ചില്ലെന്ന പരാതി അവസാനിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഡിയോ 125 X എഡിഷൻ, ഷൈൻ 125 X ലിമിറ്റഡ് എഡിഷൻ (Honda Shine 125 X Limited Edition) എന്നിങ്ങനെ രണ്ട് മോഡലുകൾ പുറത്തിറക്കിക്കൊണ്ടാണ് 2026 കലണ്ടർ വർഷം മികച്ചതാക്കാൻ ഹോണ്ട ഒരുങ്ങുന്നത്. നേരത്തെ ഇരുമോഡലുകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചിരുന്നുവെങ്കിലും കമ്പനി വിലയോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഹോണ്ടയുടെ ടോപ്പ് സെല്ലിംഗ് മോട്ടോർസൈക്കിളായ ഷൈനിൻ്റെ പുത്തൻ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ പങ്കുവെക്കുന്നത്.

86,211 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഹോണ്ട ഷൈൻ 125 ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മോട്ടോർസൈക്കിളിൻ്റെ അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ട് സൂക്ഷ്മവും എന്നാൽ പ്രീമിയം ഗ്രാഫിക് അപ്‌ഡേറ്റുകളും ചേർത്തുകൊണ്ടാണ് സ്പെഷ്യൽ മോഡൽ വേറിട്ടുനിൽക്കുന്നത്. കാഴ്ച്ചയിൽ തരക്കേടില്ലാത്ത രീതിയിൽ ഒരു സ്പോർട്ടിയർ ലുക്ക് കൊണ്ടുവരാനാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ ശ്രമിച്ചിരിക്കുന്നത്.

New Honda Shine 125 X Limited Edition Launched

പേൾ സൈറൺ ബ്ലൂ കളർ ഓപ്ഷനിൽ വാഗ്ദാനം ചെയ്യുന്ന ഈ മോട്ടോർസൈക്കിൾ പൈറൈറ്റ് ബ്രൗൺ ഫിനിഷ്ഡ് അലോയ് വീലുകളും അവതരിപ്പിക്കുന്നുണ്ട്. ഇത് കൂടുതൽ പ്രീമിയവും പക്വവുമായ രൂപം ഹോണ്ട ഷൈൻ 125 ലിമിറ്റഡ് എഡിഷന് നൽകുന്നുണ്ട്. . കടും നീല നിറത്തിലുള്ള ബോഡി പാനലുകളും ഫ്യുവൽ ടാങ്കിലെ യുണീക് ഷൈൻ ഗ്രാഫിക്സും വല്ലാത്തൊരു ആകർഷണമാണ് സമ്മാനിക്കുന്നത്. പുതുക്കിയ സ്റ്റൈൽ ഫ്രണ്ട് വൈസർ, സൈഡ് കവർ, റിയർ കൗൾ എന്നിവയിലേക്ക് വ്യാപിക്കുന്നതായും കാണാം.

ഇതൊഴികെ മറ്റ് മാറ്റങ്ങളൊന്നും ഹോണ്ട ഷൈൻ 125 ലിമിറ്റഡ് എഡിഷന് കമ്പനി നൽകിയിട്ടില്ല. ഡിയോ 125 X എഡിഷനും പുതിയ ഷൈനിനുമായുള്ള ബുക്കിംഗുകൾ ഇപ്പോൾ ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകൾ സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് ഓൺലൈനായി ബുക്കിംഗ് നടത്താം. 2026 ഫെബ്രുവരി രണ്ടാം വാരം മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

New Honda Shine 125 X Limited Edition Launched

123.94 സിസി, 4-സ്ട്രോക്ക്, എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ BS-VI അനുസൃത എഞ്ചിനാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,500 ആർപിഎമ്മിൽ 10.8 bhp പവറും 6,000 ആർപിഎമ്മിൽ 11 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുഗമമായ ത്രോട്ടിൽ പ്രതികരണത്തിനും റിഫൈൻഡായുള്ള ഡ്രൈവബിലിറ്റിക്കുമായി ഹോണ്ടയുടെ PGM-FI ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റവും ഷൈനിൽ ഒരുക്കിയിട്ടുണ്ട്.

സെൽഫ്, കിക്ക് സ്റ്റാർട്ട് ഓപ്ഷനുകളുമായാണ് ഹോണ്ട ഷൈൻ 125 വിപണനത്തിന് എത്തുന്നത്. വലിപ്പത്തിലേക്ക് നോക്കിയാൽ 2,046 mm നീളവും 741 mm വീതിയും 1,116 mm ഉയരവും 1,285 mm വീൽബേസുമാണ് ഈ കമ്മ്യൂട്ടർ ബൈക്കിനുള്ളത്. 162 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 113 കിലോഗ്രാം ഭാരവുമുള്ള മോഡൽ ഇന്ത്യൻ റോഡുകൾക്ക് തികച്ചും അനുയോജ്യമാണ്. 651 mm നീളമുള്ള സീറ്റിന് 791 mm സീറ്റ് ഹൈറ്റാണ് ഹോണ്ട പറയുന്നത്.

10.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും ഹോണ്ട ഒരുക്കിയിട്ടുണ്ട്. ലിറ്ററിന് 55 മുതൽ 65 കിലോമീറ്റർ മൈലേജ് വരെയാണഅ കമ്പനി അവകാശപ്പെടുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷമായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിൻ്റെ ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 5, 2026, 9:40 [IST]
English summary
New honda shine 125 x limited edition launched priced at rs 86211
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X