അഡ്വഞ്ചർ ബൈക്കുകളിലെ രാജകുമാരൻ, ഹിമാലയന്റെ ഉറക്കം കളയുന്ന കെടിഎമ്മിന് വില കൂടി

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹിമാലയന് (Royal Enfield Himalayan) അന്നും അന്നും കട്ട കോംപറ്റീഷൻ കൊടുക്കുന്ന ശരിക്കും വില്ലനാണ് കെടിഎം 390 അഡ്വഞ്ചർ (KTM 390 Adventure). വിപണിയിലെത്തിയ കാലം മുതൽ എൻഫീൽഡിന്റെ ഉറക്കം കെടുത്തുന്നുണ്ടെങ്കിലും ശരിക്കും പണിയായത് ന്യൂജെൻ മോഡൽ എത്തിയതോടെയാണ്. എല്ലാ അർഥത്തിലും വില്ലനായി മാറിയപ്പോൾ പലരും കെടിഎമ്മിന്റെ സുന്ദരനെയാണ് ഇഷ്‌ടപ്പെട്ടത്. ഈ വർഷം മിനുങ്ങി വിപണിയിലെത്തിയതോടെ കൂടുതൽ വഴക്കവും അഡ്വഞ്ചറിന് ലഭിച്ചു. എന്നാൽ ഉള്ളയിഷ്‌ടം കളയുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഓസ്ട്രിയൻ ബ്രാൻഡ് ഇപ്പോൾ.

390 ഡ്യൂക്കിന് വില കൂട്ടിയതിന് പിന്നാലെ കെടിഎം 390 അഡ്വഞ്ചർ X ബൈക്കിനും വില വർധിപ്പിച്ചിരിക്കുകയാണ്. 350 സിസി പതിപ്പുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി കെടിഎം തങ്ങളുടെ 390 നിരയുടെ വില വർധിപ്പിക്കാൻ തുടങ്ങിയതിന്റെ ഭാഗമാണിത്. 390 ഡ്യൂക്കിന്റെ വില 40,000 രൂപ ഉയർത്തിയപ്പോൾ 390 അഡ്വഞ്ചർ X മോഡലിന്റെ വില ഒറ്റയടിക്ക് 17,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. മറ്റ് 390 സിസി കെടിഎം ബൈക്കുകളുടെയും വില ഉടൻ പരിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

New KTM 390 Adventure X Price Hiked

ഉത്പാദനച്ചെലവ് വർധിച്ചതും ജിഎസ്ടി ഭാരം ഉപഭോക്താക്കളുമായി പങ്കിടുന്നതും പോലുള്ള ഒന്നിലധികം കാരണങ്ങളാണ് വില വർധിപ്പിക്കാൻ കാരണമായിരിക്കുന്നത്. സ്റ്റാൻഡേർഡ് 390 അഡ്വഞ്ചറുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയുടെ കാര്യത്തിൽ 390 അഡ്വഞ്ചർ X കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും റോഡ് അധിഷ്ഠിത മോഡലുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ADV സ്റ്റൈലിംഗ് ഇഷ്ടപ്പെടുന്ന എന്നാൽ ഓഫ്-റോഡ് ശേഷി ആവശ്യമില്ലാത്ത ആളുകൾക്ക് പറ്റിയ ബൈക്കാണിത്.

390 അഡ്വഞ്ചർ X പതിപ്പിന് നേരത്തെ 3.26 ലക്ഷം രൂപയായിരുന്നു വില. 17,000 രൂപ വില വർധിപ്പിച്ചതോടെ എക്സ്ഷോറൂം വില ഇപ്പോൾ 3.43 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്‌സും ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

New KTM 390 Adventure X Price Hiked

സുഗമമായ ആക്സിലറേഷനും മെച്ചപ്പെടുത്തിയ ലോ-എൻഡ് ടോർക്കിനുമായി എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്‌തിട്ടുണ്ട്. ബൈക്കിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റും 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളും ലഭ്യമാണ്. ക്രമീകരിക്കാൻ കഴിയാത്ത സസ്പെൻഷൻ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ കാസ്റ്റ് അലോയ് വീലുകൾ അപ്പോളോ ട്രാംപ്ലിആർ ഡ്യുവൽ-പർപ്പസ് ടയറുകൾ എന്നിവയാണ് കെടിഎം 390 അഡ്വഞ്ചർ X മോഡലിന്റെ വില കുറയ്ക്കാൻ കമ്പനിയെ സഹായിച്ചത്.

ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ 390 സിസി അർ്വഞ്ചർ ടൂറർ ബൈക്കിലെ ബ്രേക്കിംഗ് സിസ്റ്റം അതേപടി തുടരുകയാണ്. ഓഫ് റോഡിംഗിലും ഓൺ-റോഡിലും കിടിലൻ പെർഫോമൻസ് നൽകാൻ വാഹനം പ്രാപ്‌തമാണ്. കെടിഎം 390 അഡ്വഞ്ചർ X ബൈക്കിൽ ഇപ്പോൾ കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കുന്നതും ശ്രദ്ധേയമാണ്.

New KTM 390 Adventure X Price Hiked

ഇതിനൊപ്പം, സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും. എന്തായാലും വില കൂടിയതിനാൽ വിൽപ്പനയെ കാര്യമായി ബാധിക്കാനിടയില്ല. അധികം വൈകാതെ ബിഎംഡബ്ല്യുവിൽ നിന്നും പുതിയൊരു മോഡൽ കൂടിയെത്തുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 11, 2026, 17:17 [IST]
English summary
New ktm 390 adventure x price hiked new price starts from rs 3 43 lakh
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X