വില കുറയും മൈലേജ് കൂടും! 400 സിസിയിൽ നിന്നും 350 സിസിയിലേക്ക് ട്രയംഫ് ബൈക്കുകൾ; അവതരണം ഏപ്രിൽ ആദ്യവാരം

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ റോയൽ എൻഫീൽഡിന്റെ സർവാധിപത്യത്തിന് ഒരുപരിധി വരെ കടിഞ്ഞാണിട്ടവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് (Triumph Motorcycles). സ്പീഡ്, സ്ക്രാംബ്ലർ എന്നീ രണ്ട് കിടിലൻ 400 സിസി ബൈക്കുകൾ പുറത്തിറക്കി വിജയം കൊയ്‌ത കമ്പനി കൃത്യമായ പ്ലാനിംഗിലൂടെ ബൈക്കുകൾ വേഗത്തിൽ വിറ്റഴിക്കുകയും ചെയ്‌തു. എന്നാൽ 400 സിസി എഞ്ചിനോട് ഗുഡ്ബൈ പറഞ്ഞിറങ്ങാൻ ഒരുങ്ങുകയാണ് ട്രയംഫ്. പകരം മോഡലുകളിലേക്ക് പുതിയ 350 സിസി എഞ്ചിൻ വെച്ചുപിടിപ്പിക്കാനാണ് നീക്കം. ഇതിലൂടെ വില കുറയ്ക്കാൻ കമ്പനിക്കാവുമെന്നതാണ് ഹൈലൈറ്റ്.

ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ പുതിയ 350 സിസി മോട്ടോർസൈക്കിൾ ശ്രേണി ഏപ്രിൽ ആദ്യ വാരത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിരയിൽ സ്പീഡ്, സ്‌ക്രാംബ്ലർ, ത്രക്സ്റ്റൺ മോഡലുകൾ ഉൾപ്പെടുമെന്നൊണ് വിവരം. കൂടാതെ ട്രാക്കർ വേരിയന്റ്, സ്പീഡ് T4 റോഡ്സ്റ്ററിന്റെ ചെറിയ ശേഷിയുള്ള പതിപ്പ് തുടങ്ങിയ മറ്റ് മോഡലുകളും ട്രയംഫ് തങ്ങളുടെ ശ്രേണിയിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം.

New Triumph Speed 350 And Scrambler X 350 Models To Launch In April 2026

വിലയും ലഭ്യതയും നിർണായക പങ്ക് വഹിക്കുന്ന ഉയർന്ന മത്സരാധിഷ്ഠിത സബ്-400 സിസി വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ട്രയംഫിന്റെ ഉദ്ദേശ്യത്തെയാണ് ഈ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ 350 സിസി ശ്രേണിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അതിന്റെ വില നിർണയമായിരിക്കും. 18 ശതമാനം ജിഎസ്ടി പരിധിയിൽ വരുന്നതോടെ ഉയർന്ന നികുതി ഈടാക്കുന്ന 400 സിസി മോഡലുകളേക്കാൾ ഈ മോട്ടോർസൈക്കിളുകൾ കൂടുതൽ വില കുറഞ്ഞതായിരിക്കും.

ഡീലർമാരിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ട്രയംഫ് ബൈക്കുകളുടെ എക്സ്ഷോറൂം വിലയിൽ ഏകദേശം 15,000 രൂപ മുതൽ 20,000 രൂപ വരെ കുറവുണ്ടാകാം. അതേസമയം മൊത്തത്തിലുള്ള ഓൺ-റോഡ് വില വ്യത്യാസം വേരിയന്റിനെ ആശ്രയിച്ച് 25,000 രൂപ മുതൽ 30,000 രൂപ വരെയാകാം. സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോൾ 2.39 ലക്ഷം രൂപയും സ്പീഡ് T4 ബൈക്കിന് 1.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

New Triumph Speed 350 And Scrambler X 350 Models To Launch In April 2026

എഞ്ചിൻ ശേഷി കുറയുന്നതോടെ വില നന്നായി കുറയുമെന്നത് സന്തോഷം നൽകും. നിലവിലുള്ള 398 സിസി എഞ്ചിന്റെ വലിപ്പം കുറഞ്ഞ പതിപ്പായിരിക്കും ഈ പുതിയ ശ്രേണിയുടെ ഹൃദയം. സ്ട്രോക്ക് നിലനിർത്തുന്നതിനൊപ്പം ബോർ കുറയ്ക്കാനും, ഡിസ്പ്ലേസ്മെന്റ് ഏകദേശം 349 സിസിയായി കുറയ്ക്കാനും ട്രയംഫ് സാധ്യതയുണ്ട്. ഈ മാറ്റം കുറഞ്ഞ ഓവർ-സ്ക്വയർ കോൺഫിഗറേഷന് കാരണമാകുമെന്നതും ശ്രദ്ധേയമാണ്.

ഇത് സാധാരണയായി ലോ-എൻഡ്, മിഡ്-റേഞ്ച് പെർഫോമൻസ് മെച്ചപ്പെടുത്താനും മോട്ടോർസൈക്കിളുകളെ സഹായിക്കും. അതായത് സിറ്റി ഡ്രൈവിംഗിൽ ഇത് വലിയ സഹായകരമാവുമെന്ന് സാരം. ഔദ്യോഗിക കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ എഞ്ചിൻ 35 bhp കരുത്തിൽ ഏകദേശം 32 മുതൽ 33 Nm ടോർക്ക് വരെയും നിർമിക്കാൻ യോഗ്യമായിരിക്കുമെന്നാണ് അനുമാനം. അതോടൊപ്പം മൈലേജും ഉയരാൻ സാധ്യതയുണ്ട്.

New Triumph Speed 350 And Scrambler X 350 Models To Launch In April 2026

എഞ്ചിൻ ശേഷി കുറയുമെങ്കിലും ഡിസൈനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും അതേപടി നിലനിർത്താനാണ് സാധ്യത. 350 സിസി മോട്ടോർസൈക്കിളുകൾ അവയുടെ 400 സിസി പതിപ്പുകളുടെ കോപ്പി തന്നെയായിരിക്കുമെന്നാണ് ഇത് അർഥമാക്കുന്നത്. ബൈക്കുകൾ അവയുടെ നിയോ-റെട്രോ സ്റ്റൈലിംഗ്, ഷാസി സജ്ജീകരണം, കോർ ഹാർഡ്‌വെയർ ഘടകങ്ങൾ എന്നിവ നിലനിർത്തുന്നത് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും.

ഫീച്ചർ അപ്‌ഗ്രേഡുകളും കാര്യമായി പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ 400 സിസി നിരയിൽ TFT ഡിസ്‌പ്ലേകൾ, റൈഡ് മോഡുകൾ, ക്വിക്ക്-ഷിഫ്റ്ററുകൾ തുടങ്ങിയ മോഡൺ ഫീച്ചറുകളുടെ അഭാവം ട്രയംഫ് പരിഹരിക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്. വില കുറയുന്നതോടെ റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ്, ക്ലാസിക്, ഹണ്ടർ തുടങ്ങിയ 350 നിരയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്ന് തന്നെ കരുതാം.

More from DriveSpark

Article Published On: Tuesday, March 24, 2026, 11:09 [IST]
English summary
New triumph speed 350 and scrambler x 350 models to launch in april 2026
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X