പെട്രോളിന് വിലക്കൂടിയില്ലേ, 180 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് 15 ദിവസത്തിൽ ബുക്ക് ചെയ്‌തത് 25,000 ആളുകൾ

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഗർജിക്കുന്ന ബ്രാൻഡായി മാറിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബെൻ. സാധാരണക്കാർക്കായി സ്റ്റൈലിഷ് മോഡലുകൾ പുറത്തിറക്കി വിജയം കൊയ്‌ത കമ്പനി ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലിലൂടെയും തരംഗം തീർത്തുകൊണ്ട് മുന്നേറുകയാണ്. പുതുതായി പുറത്തിറക്കിയ ഒബെൻ റോർ ഇവോ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെത്തി 15 ദിവസത്തിനുള്ളിൽ 25,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. 2026 ജൂൺ മുതൽ വിതരണം തുടങ്ങാനിരിക്കെ ഒബെന് ലഭിച്ച ഊർജമായി ബുക്കിംഗ് കണക്കുകൾ മാറും. അതേസമയം ഉപഭോക്താക്കൾക്കുള്ള പേയ്‌മെന്റ് പോർട്ടൽ ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് ആയിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമാതാക്കൾ റോർ ഇവോയുടെ ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 99,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണനം ചെയ്യുന്നത്. അതിനുശേഷം മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 1.24 ലക്ഷം രൂപയായി പുതുക്കി നിശ്ചയിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വൈദ്യുത ബൈക്കുകളുടെ പ്രചാരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റോർ ഇവോയുടെ ബുക്കിംഗ് ഇത്തരത്തിൽ കുതിച്ചുയർന്നിരിക്കുന്നതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

Oben Rorr Evo Electric Bike Booking Surpasses 25 000 Units In 15 Days

മോട്ടോർ, ബാറ്ററി, ഡ്രൈവ്ട്രെയിൻ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം നിലവിലുള്ള ARX പ്ലാറ്റ്‌ഫോമിലാണ് പുതിയ ഒബെൻ റോർ ഇവോ പണികഴിപ്പിച്ചിരിക്കുന്നത്. ബൈക്കിൽ പുതുതായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു I-PMSM മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. 8 വർഷത്തെ വാറണ്ടിയും IP67 സർട്ടിഫിക്കേഷനും ഉള്ള 3.4kWh LFP ബാറ്ററി പായ്ക്കുമായാണ് മോട്ടോർ ജോടിയാക്കിയിരിക്കുന്നത്.

280 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ബാറ്ററി പരീക്ഷിച്ചിട്ടുണ്ടെന്ന് ഒബെൻ അവകാശപ്പെടുന്നു. സിംഗിൾ ചാർജിൽ വാഹനത്തിന് 180 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവുമെന്നാണ് ഒബെൻ പറയുന്നത്. അതേസമയം ഒറിജിനൽ റേഞ്ച് ഏകദേശം 150 കിലോമീറ്ററാണെന്നും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ബൈക്ക് ഒരു ചെയിൻ-ഡ്രൈവ് സജ്ജീകരണത്തിലാണ് വിപണിയിലെത്തുന്നത്. 9kW മോട്ടോറിലൂടെ 110 കിലോമീറ്റർ പരമാവധി വേഗതയും കൈവരിക്കാനാവും.

Oben Rorr Evo Electric Bike Booking Surpasses 25 000 Units In 15 Days

അതേസമയം 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയും എത്തിപ്പിടിക്കാൻ ഇവിക്കാവുമെന്നതാണ് ശ്രദ്ധേയമായ കാര്യം. 90 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി നിറയ്ക്കാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ് ശേഷിയാണ് ബൈക്കിലെ മറ്റൊരു ഹൈലൈറ്റ്. 5 ഇഞ്ച് TFT ഡിസ്പ്ലേ, OTA അപ്‌ഡേറ്റുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ജിയോ-ഫെൻസിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, അടിയന്തര SOS പ്രവർത്തനത്തോടുകൂടിയ ഫാൾ ഡിറ്റക്ഷൻ എന്നിവ റോർ ഇവോയിലെ പ്രധാന സവിശേഷതകളാണ്.

ഇക്കോ, റോഡ്, ഹാവോക്, സ്മാർട്ട് ഐക്യു എന്നീ റൈഡിംഗ് മോഡുകളും ഇവിയിലുണ്ട്. ഒബെൻ സ്മാർട്ട് ഐക്യു സാങ്കേതികവിദ്യ ഒബെൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റാണ്. ഇത് റൈഡിംഗ് റേഞ്ച് 15 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപഭോക്തൃ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ ഇക്കോ മോഡിന്റെ വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

Oben Rorr Evo Electric Bike Booking Surpasses 25 000 Units In 15 Days

ഡിസൈൻ നോക്കിയാലും ആരും മോഹിക്കുന്ന വിധത്തിലാണ് ഇലക്ട്രിക് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ്, പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ഡിആർഎൽ എന്നിവയെല്ലാം റോർ ഇവോയ്ക്ക് മോഡേൺ ലുക്കാണ് സമ്മാനിക്കുന്നത്. സ്റ്റോറേജിൽ 6 ലിറ്റർ അണ്ടർ-സീറ്റ് കമ്പാർട്ടുമെന്റും രണ്ട് യുഎസ്ബി പോർട്ടുകളുള്ള 4 ലിറ്റർ ടാങ്ക് സ്റ്റോറേജ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് പ്രായോഗികത ഉയർത്തും.

സ്റ്റാൻഡേർഡ് 15A സോക്കറ്റുകൾക്കുള്ള ഒബെൻ പ്ലഗും ചാർജിംഗ് മിനിറ്റിൽ 1 കിലോമീറ്റർ റേഞ്ച് ചേർക്കുമെന്ന് അവകാശപ്പെടുന്ന ഒബെൻ പോർട്ടും ചാർജിംഗ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 18 സംസ്ഥാനങ്ങളിലെ 100-ലധികം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 150-ലധികം ഷോറൂമുകളിലൂടെയും സർവീസ് സെന്ററുകളിലൂടെയുമാണ് ഒബെൻ ഇലക്ട്രിക് നിലവിൽ പ്രവർത്തിക്കുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 200 എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ കൂടി ചേർക്കാനുള്ള പദ്ധതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

Article Published On: Monday, May 18, 2026, 18:00 [IST]
English summary
Oben rorr evo electric bike booking surpasses 25000 units in 15 days details inside
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X