ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി ഇനി നേരിട്ട് പോയി വാങ്ങാം, ആലുവയിൽ പുതിയ ഷോറൂം ആരംഭിച്ച് റിവർ
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പെട്രോളടിച്ച് കാശ് തീരുന്നതിൽ നിന്നും മുക്തി നേടാനായി പഴയ സ്‌കൂട്ടറുകൾ വിറ്റ് ആളുകൾ കൂട്ടത്തോടെ ഇവികളിലേക്ക് ചേക്കേറുന്ന ട്രെൻഡെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇന്ധനക്ഷാമം വരുമോയെന്നതും കൂടിയായപ്പോൾ ആളുകൾ ഇവിയെ കാര്യമായി തന്നെ പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. യുഎയിൽ പോലും പെട്രോൾ, ഡീസൽ വില കൂടിയ സാഹചര്യത്തിൽ അധികം വൈകാതെ ഇന്ത്യയിലും വിലക്കയറ്റം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആളുകൾ. എന്തായാലും ഒരു ഇവി കൂടെയുള്ളത് ഒരു ബലമാണിപ്പോൾ.
ഓലയും ഏഥറും മാത്രമല്ല, മലയാളികൾ സ്ഥാപിച്ച റിവർ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡും ഇപ്പോൾ കേരളത്തിലാകെ ട്രെൻഡിംഗാണ്. വൈദ്യുത സ്കൂട്ടറുകളിലെ എസ്‌യുവി എന്ന ഓമനപ്പേരിൽ വിളിക്കുന്ന മോഡൽ ആളുകളുടെയെല്ലാം മനസിൽ കയറിക്കൂടിയിട്ടുണ്ട്. നിലവിൽ കേരളമൊട്ടാകെ ഷോറൂമുകൾ തുറക്കുന്ന തിരക്കിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്‌റ്റോര്‍ ആലുവയിൽ ആരംഭിച്ചു.

ആലുവ പുളിഞ്ചോട് ഷോറൂമിൽ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എംഎഎം ബാബു മൂപ്പൻ, റിവർ ചീഫ് പ്രോഡക്റ്റ് ഓഫീസറും സഹസ്ഥാപകനുമായ വിപിൻ ജോർജ്, ഇഞ്ചിയോൺ മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ഇന്‍ഡി, ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്‌റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.
ഇഞ്ചിയോൺ മൊബിലിറ്റിക്ക് നിലവിൽ ആലുവ, കോട്ടയം എന്നിവിടങ്ങളിൽ റിവർ സ്റ്റോറുകളുണ്ട്. ആലപ്പുഴയിലും മൂവാറ്റുപുഴയിലും ഉടൻ തന്നെ പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കും. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഇൻഡി സ്കൂട്ടറുകൾക്ക് 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും.

4 kWh ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറിന് മണിക്കൂറിൽ 90 കി.മീ വേഗതയുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിലുണ്ട്. മള്‍ട്ടി യൂട്ടിലിറ്റിയും സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇന്‍ഡി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ട്രാവല്‍ പാര്‍ട്ണറായിരിക്കും.
1,45,799 രൂപയാണ് ഇന്‍ഡിയുടെ എക്‌സ്‌ഷോറൂം വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്‌സസറികളും മെര്ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി വിപണിയിലെത്തിയ വണ്ടി ശരിക്കും ഇന്ത്യക്കാരുടെ പ്രായോഗിക ആവശ്യങ്ങൾ മനസിൽകണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്ന വാഹനമാണ് കേട്ടോ.

സ്റ്റോറേജ് സ്പേസാണ് ഇവിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ശമ്പളം കിട്ടുമ്പോൾ വീട്ടിലേക്ക് വേണ്ടുന്ന ഒരുമാസത്തെ സാധനങ്ങൾ വാങ്ങിക്കൂട്ടന്നവർക്ക് ഇൻഡിയുണ്ടെങ്കിൽ ഓട്ടോറിക്ഷ വിളിക്കാതെ സാധാനങ്ങൾ അടുക്കളയിൽ എത്തിക്കാം. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന് 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ലഭിക്കുന്നത്. ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്.
12 ലിറ്റർ ഫ്രണ്ട് ഗ്ലൗ ബോക്സ്, പാനിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ വരെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാങ്ങിയവർക്കാർക്കും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഫ്രണ്ട് ഫൂട്ട് പെഗുകളും വലിയ 14 ഇഞ്ച് വീലുകളുമുള്ള ആദ്യത്തെ ഇന്ത്യൻ വൈദ്യുത സ്കൂട്ടർ കൂടിയാണിത്. കൂടാതെ 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റും ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സീറ്റാണ് റിവർ ഇൻഡിയിലുള്ളത്. എന്തായാലും ഓലയെല്ലാം ചീത്തപ്പേര് കേൾപ്പിച്ച് പതിയെ പിൻനിരയിലേക്ക് പോവുമ്പോൾ റിവർ പോലുള്ള ബ്രാൻഡുകൾ കൂടുതൽ കരുത്തോടെയാണ് മുന്നോട്ടുവരുന്നത്.


Click it and Unblock the Notifications








