വികാരങ്ങൾക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും, ബുള്ളറ്റ് നിരയിൽ അപ്രതീക്ഷിത മാറ്റവുമായി എൻഫീൽഡ്

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിൻ്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ട് മോഡലുകളാണ് ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവ. പണ്ടേ ഇന്ത്യക്കാർക്ക് വികാരമായി കണക്കാക്കുന്ന ഇവ വാങ്ങിയാൽ ഒരു ആനയെ സ്വന്തമാക്കിയ ഫീലാണ് കിട്ടുന്നത്. ഒപ്പം രാജകീയ പദവിയിൽ നഗരം ചുറ്റുകയും ചെയ്യാം. എന്നാൽ ഇനി മുതൽ വികാരങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതുവർഷത്തോട് അനുബന്ധിച്ച് രണ്ട് മോഡലുകൾക്കും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ് (Royal Enfield).

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയുടെ ഇന്ത്യയിലെ വില പുതുക്കി നിശ്ചയിച്ച് വിളമ്പരമിറക്കിയിരിക്കുകയാണ് കമ്പനി. രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില 2,025 രൂപ വരെ വർധിച്ചുവെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ബറ്റാലിയൻ ബ്ലാക്കിൽ നിന്നും ആരംഭിക്കുന്ന ബുള്ളറ്റിൻ്റെ വില ഇപ്പോൾ 1,63,793 രൂപയാണ്. അതായത് മുമ്പത്തെ 1,62,161 വിലയിൽ നിന്നും 1,632 രൂപയുടെ വർധനവുണ്ടായെന്ന് സാരം.

Royal Enfield Classic 350 And Bullet 350 Models Become More Expensive In India

ഇനി മിലിട്ടറി ബ്ലാക്കാണ് വേണ്ടതെങ്കിൽ 1,64,423 രൂപയാണ് കൊടുക്കേണ്ടി വരിക. മുൻ വിലയേക്കാൾ 1,628 രൂപയോളം വർധനവ് ഈ വേരിയൻ്റിന് സംഭവിച്ചു. മിലിട്ടറി റെഡിലേക്ക് വന്നാൽ ഇത് പഴയ വിലയായ 1,62,795 രൂപയിൽ തന്നെ സ്വന്തമാക്കാനാവും. സ്റ്റാൻഡേർഡ് ബ്ലാക്ക്, സ്റ്റാൻഡേർഡ് മറൂൺ എന്നിവയ്ക്ക് 1,851 രൂപ കൂടി 1,87,038 രൂപയായി എക്സ്ഷോറൂം വില.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350-യുടെ ടോപ്പ് എൻഡ് വേരിയൻ്റായ ബ്ലാക്ക് ഗോൾഡിന് 2,025 രൂപ വർധിപ്പിച്ച് 2,04,434 രൂപയായി എക്സ്ഷോറൂം വില. വില വർധനവ് അപ്രതീക്ഷിതമാണെങ്കിലും സംഖ്യ അത്ര വലിയ ഉയർന്നതല്ല എന്നതിനാൽ വിലക്കയറ്റം വിൽപ്പനയെ ബാധിക്കാനിടയില്ലെന്ന് വേണം പറയാൻ. ഒപ്പം മറ്റ് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ മോട്ടോർസൈക്കിളിൽ റെട്രോ ക്ലാസിക് ബ്രാൻഡ് വരുത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

Royal Enfield Classic 350 And Bullet 350 Models Become More Expensive In India

ഇനി ക്ലാസിക് 350 പതിപ്പിൻ്റെ വില വർധനവിലേക്ക് കടക്കാം. ബുള്ളറ്റിനെ പോലെ ക്ലാസിക്കിൻ്റെ വില പരിഷ്ക്കാരവും ചെറിയ രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ്. ബേസ് വേരിയൻ്റായ റെഡ്ഡിച്ച് റെഡിന് 1,540 രൂപ വർധിച്ച് 1,82,658 രൂപയായി പുതക്കിയ എക്സ്ഷോറൂം വില. ഹാൽസിയോൺ ബ്ലാക്കിന് 1,563 രൂപ കൂടി 1,85,347 രൂപയും മദ്രാസ് റെഡ്, ജോധ്പൂർ ബ്ലൂ എന്നിവയ്ക്ക് 1,591 രൂപ കൂടി 1,88,732 രൂപയുമായി പുതുക്കിയ എക്സ്ഷോറൂം വില.

റോയൽ എൻഫീൽഡ് ക്ലാസിക് 350 മെഡാലിയൻ ബ്രോൺസ് പതിപ്പിന് 1,628 രൂപ കൂടി 1,92,994 രൂപയായി എക്സ്ഷോറൂം വില. കമാൻഡോ സാൻഡിന് പഴയ വിലയിൽ നിന്നും 1,723 രൂപ വർധിച്ച് 2,04,340 രൂപയായി പുതുക്കി നിശ്ചയിച്ചിരിക്കുന്ന വില. ഗൺ ഗ്രേ, സ്റ്റെൽത്ത് ബ്ലാക്ക് മോഡലുകൾക്ക് 1,794 രൂപ കൂടി 2,12,856 രൂപയായി പുതിയ എക്സ്ഷോറൂം വില.

Royal Enfield Classic 350 And Bullet 350 Models Become More Expensive In India

ക്ലാസിക് 350 എമറാൾഡ് ടോപ്പ് എൻഡ് മോഡലിൻ്റെ പുതിയ വില 2,17,585 രൂപയാണ്. അതായത് പഴയ വിലയിൽ നിന്നും 1,835 രൂപയാണ് ഇതിന് വർധിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞതു പോലെ വില വർധനവ് ഒഴിച്ചുനിർത്തിയാൽ,രണ്ട് ബൈക്കുകളുടെയും മെക്കാനിക്കൽ വശങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. കൗണ്ടർബാലൻസറോടുകൂടിയ അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ ജെ-സീരീസ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഇവയുടെ ഹൃദയം.

5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ പരമാവധി 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളും റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയിൽ പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. വിപണിയിൽ ഹോണ്ട ഹൈനസ് CB350, ജാവ, യെസ്‌ഡി മോഡലുകൾ എന്നിവയാണ് 350 സീരീസുകളുടെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Wednesday, January 7, 2026, 15:13 [IST]
English summary
Royal enfield classic 350 and bullet 350 models become more expensive in india
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X