ഷോക്കടിപ്പിക്കാത്ത വില, 154 KM റേഞ്ച്! എവർഗ്രീൻ സ്റ്റൈലിൽ എൻഫീൽഡിന്റെ ആദ്യ ഇലക്‌ട്രിക് ബൈക്ക് എത്തി

ടിവിഎസ്, ബജാജ്. ഹീറോ മോട്ടോകോർപ്, ഹോണ്ട, സുസുക്കി, യമഹ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് പിന്നാലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് കാലുകുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഇതിനോടകം സോഷ്യൽ മീഡിയയിലുടനീളം ഹൈപ്പുയർത്തിയ ഫ്ലയിംഗ് ഫ്ലീ C6 (Royal Enfield Flying Flea C6) മോഡലുമായാണ് കമ്പനിയുടെ വരവ്. ഇവിക്കായുള്ള ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും 2026 ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 12 മണി മുതൽ ബെംഗളൂരുവിലെ ജയനഗറിലെ ആദ്യത്തെ സമർപ്പിത ഫ്ലീ ഷോറൂമിൽ ആരംഭിക്കും.

മെയ് അവസാനത്തോടെ തങ്ങളുടെ ആദ്യ ഇലക്‌ട്രിക് ബൈക്കിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് എൻഫീൽഡ് അറിയിച്ചിരിക്കുന്നത്. ഇനി വില എത്രയാണെന്നല്ലേ ഏവർക്കും അറിയേണ്ടത്. 2.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്. അതേസമയം ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിന് കീഴിലാണെങ്കിൽ വെറും 1.99 ലക്ഷത്തിന് വണ്ടി സ്വന്തമാക്കാനും കഴിയും.

Royal Enfield Flying Flea C6 Electric Motorcycle Launched

ഫ്ലൈയിംഗ് ഫ്ലീ എന്ന പേര് തന്നെ 1940 കളിൽ ഉപയോഗിച്ചിരുന്ന എൻഫീൽഡിന്റെ ഒജി ലൈറ്റ്‌വെയ്റ്റ് മോട്ടോർസൈക്കിളിനായുള്ള ആദരവാണ്. പുതിയ C6 ആ തത്ത്വചിന്തയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു നിയോ-വിന്റേജ് ഡിസൈൻ കണക്റ്റഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് മോഡൽ നിർമിച്ചിരിക്കുന്നത്. C6 ഇവിയിൽ എയർ-കൂൾഡ് സജ്ജീകരണം ഉൾക്കൊള്ളുന്ന 3.91 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്.

സെഗ്‌മെന്റ്-ഫസ്റ്റ് മഗ്നീഷ്യം അലോയ് കേസിംഗിലാണ് ബൈക്ക് സ്ഥാപിച്ചിരിക്കുന്നത്. 20.6 bhp പവറിൽ പരമാവധി 60 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായി ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. ടൂ-സ്റ്റേജ് ബെൽറ്റ് ഡ്രൈവ് സിസ്റ്റം വഴിയാണ് ബാറ്ററി പവർ നൽകുന്നത്. അതേസമയം മോട്ടോർ കൺട്രോൾ യൂണിറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഫ്ലൈയിംഗ് ഫ്ലീ C6 ഇവിക്ക് മണിക്കൂറിൽ 115 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

Royal Enfield Flying Flea C6 Electric Motorcycle Launched

അതേസമയം വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ഇലക്‌ട്രിക് ബൈക്കിന് കഴിയും. പൂർണമായി ചാർജ് ചെയ്താൽ 154 കിലോമീറ്റർ ഐഡിസി റേഞ്ചാണ് ഫ്ലയിംഗ് ഫ്ലീയിൽ കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും വാഹനം ശരിക്കും കാര്യക്ഷമമാണെന്ന കാര്യം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

സാധാരണ ആംബിയന്റ് സാഹചര്യങ്ങളിൽ ബാറ്ററി 0 മുതൽ 100 ​​ശതമാനം വരെ റീചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ 16 മിനിറ്റ് സമയം മാത്രം മതിയാവും. അതേസമയം 20 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ ഏകദേശം 65 മിനിറ്റ് മാത്രം മതി. റാപ്പിഡ്, സ്റ്റാൻഡേർഡ്, ട്രിക്കിൾ ചാർജിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് മോഡുകൾ സിസ്റ്റം പിന്തുണയ്ക്കുന്നുമുണ്ടേ. കൂടാതെ ഒരു ഓൺബോർഡ് ചാർജർ ഉപയോഗിച്ച് ഒരു യൂണിവേഴ്സൽ വാൾ ഔട്ട്‌ലെറ്റിലേക്ക് എളുപ്പത്തിൽ പ്ലഗ് ചെയ്യാനും കഴിയും.

Royal Enfield Flying Flea C6 Electric Motorcycle Launched

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ടച്ച് ഫംഗ്ഷണാലിറ്റിയുള്ള 3.5 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ, USB-C ചാർജിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രോണിക് ഹാൻഡിൽബാർ ലോക്ക് എന്നിവയാണ് ഇവിക്ക് മോടികൂട്ടുവാനായി കൊടുത്തിരിക്കുന്നത്. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ഫ്ലയിംഗ് ഫ്ലീ C6 ഇവിയിൽ ഹൈഡ്രോളിക് ട്വിൻ സജ്ജീകരണത്തോടുകൂടിയ ഒരു സെഗ്‌മെന്റ്-ഫസ്റ്റ് യുണീക്ക് ഗർഡർ ലിങ്കേജ് ഫ്രണ്ട് സസ്‌പെൻഷനും പ്രീലോഡ് ക്രമീകരണത്തോടുകൂടിയ റിയർ മോണോഷോക്ക് യൂണിറ്റുമാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

സസ്‌പെൻഷൻ ട്രാവൽ മുന്നിൽ 100 ​​മില്ലീമീറ്ററും പിന്നിൽ 110 മില്ലീമീറ്ററുമാണ്. സ്പോർട്ടിനെസ് ഉയർത്തുന്ന ബ്ലാക്ക് അലോയ് വീലുകളിൽ രണ്ട് അറ്റത്തും 19 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നിൽ 260 mm ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് സെൻസിറ്റിവിറ്റി ലെവലുകളും സ്വിച്ചബിൾ റിയർ എബിഎസും ഉള്ള ഡ്യുവൽ-ചാനൽ എബിഎസും ഇവിക്ക് സമ്മാനിച്ചിട്ടുണ്ട്.

ലീൻ-ആംഗിൾ സെൻസിറ്റീവ് എബിഎസും ട്രാക്ഷൻ കൺട്രോളും കൂടാതെ ടിപ്പ്-ഓവർ അലേർട്ട് സിസ്റ്റവും കൂടുതൽ സുരക്ഷയ്ക്കായി ലൊക്കേഷൻ ഷെയറിംഗ് ഫീച്ചറും ഇവിയിലുണ്ട്. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ നിറങ്ങളിൽ ലഭ്യമായ ഫ്ലൈയിംഗ് ഫ്ലീ C6 എല്ലാ നഗരങ്ങളിലും ഘട്ടം ഘട്ടമായി പുറത്തിറക്കും. കൂടാതെ സ്‌ക്രാംബ്ലർ മോഡൽ ഉൾപ്പെടെയുള്ള ഭാവി വകഭേദങ്ങൾക്ക് ഇത് അടിസ്ഥാനമാകും. എന്തായാലും ഇവിയുടെ വരവ് വലിയ ഹൈപ്പുയർത്തിയിട്ടുണ്ട് എന്നതിൽ സംശയം വേണ്ട.

More from DriveSpark

Article Published On: Thursday, April 9, 2026, 20:33 [IST]
English summary
Royal enfield flying flea c6 electric motorcycle launched in india price battery range specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X