പഴയ ബുള്ളറ്റിൽ E20 അടിച്ചാലും പണികിട്ടില്ല, സമാധാനത്തോടെ കൊണ്ടുനടക്കാനുള്ള വഴിയുമായി എൻഫീൽഡ്

എഥനോൾ കലർത്തിയ E20 പെട്രോൾ രാജ്യത്ത് നിർബന്ധമാക്കിയതോടെ ആകെ പെട്ടിരിക്കുന്നത് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളുടെ എഞ്ചിൻ, മൈലേജ് എന്നിവയെ കാര്യമായി തന്നെ ബാധിക്കുന്നത് നിർമാതാക്കൾക്ക് വരെ തലവേദനയായിട്ടുണ്ട്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന് ദോഷമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ ആശങ്കയിൽ ഇതുവരെ പരിഹാരം കാണാൻ കേന്ദ്ര സർക്കാരിനായിരുന്നില്ല. കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോളാണ് E20 എന്നറിയപ്പെടുന്നത്.

പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് E20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ പല പണികളും കിട്ടിയിട്ടുണ്ട്. ഇതിനിടയിൽ പല പരിഹാര മാർഗങ്ങളുമായി രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം മുമ്പോട്ട് എത്തിയിരുന്നു. ഇപ്പോഴിതാ റോയൽ എൻഫീൻഡും ആശ്വാസകരമായ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ്. 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുമ്പോഴുണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് എൻഫീൽഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്.

Royal Enfield Launched E20 Conversion Kits For BS3 BS4 Models

റോയൽ എൻഫീൽഡിൻ്റെ പഴയ മോട്ടോർസൈക്കിളുകൾക്ക് E20 റിട്രോഫിറ്റ് കിറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എഥനോൾ കലർന്ന ഇന്ധനവുമായി പൊരുത്തപ്പെടാത്ത ക്ലാസിക് 350, ബുള്ളറ്റ് 350, തണ്ടർബേർഡ് എന്നിവയുൾപ്പെടെ ബിഎസ് III, ബിഎസ് IV കാർബറേറ്റഡ് യുസിഇ മോഡലുകളെ ലക്ഷ്യം വച്ചാണ് ഈ കിറ്റുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. 2020-ൽ ബി‌എസ് VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനുശേഷം റോയൽ എൻഫീൽഡ് തങ്ങളുടെ മുഴുവൻ വാഹന പോർട്ട്‌ഫോളിയോയും E20 നിലവാരത്തിലാക്കിയിരുന്നു.

എന്നാൽ ഇതിന് മുമ്പ് എൻഫീൽഡിൻ്റെ ബൈക്കുകൾ വാങ്ങിയവർക്കായിട്ടാണ് ഇപ്പോൾ E20 റിട്രോഫിറ്റ് കിറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള കൺവേർഷൻ കിറ്റ് ബിഎസ് III, ബിഎസ് IV മോട്ടോർസൈക്കിളുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. പ്രത്യേകിച്ച് കാർബ്യൂറേറ്റർ സംവിധാനമുള്ള 350 സിസി യു‌സി‌ഇ എഞ്ചിനുകൾക്കാണ് ഇവ ആശ്വാസമേകുന്നത്. എഥനോൾ 20 ശതമാനമാക്കി ഉയർത്തിയതോടെ ഇത്തരം മോഡലുകൾക്ക് വലിയ തോതിൽ പണികിട്ടിയിട്ടുണ്ട്.

Royal Enfield Launched E20 Conversion Kits For BS3 BS4 Models

അതായത് ഈ മോട്ടോർസൈക്കിളുകളുകളിൽ ഉപയോഗിച്ചിരിക്കുന്ന റബർ, ചില ലോഹ ഘടകങ്ങൾ എന്നിവയിൽ ത്വരിതഗതിയിലുള്ള തേയ്മാനത്തിന് കാരണമാകുന്നുണ്ടായിരുന്നു. പുതുതായി അവതരിപ്പിച്ചിരിക്കുന്ന E20 റിട്രോഫിറ്റ് കിറ്റിൽ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പ്രതിരോധശേഷിയുള്ള ഒ-റിംഗുകൾ, ട്യൂബുകൾ, സീലുകൾ എന്നിവയുൾപ്പെടെയുള്ള റീപ്ലെയിസ്മെൻ്റ് പാർട്‌സുകളാണ് ഉൾപ്പെടുന്നത്.

റോയൽ എൻഫീൽഡിൻ്റെ ബിഎസ് IV മോഡലുകൾക്കുള്ള E20 കൺവേർഷൻ കിറ്റിന് 1,700 രൂപയാണ് വില വരുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ‌്‌തിരിക്കുന്നത്. റോയൽ എൻഫീൽഡ് അംഗീകൃത സർവീസ് സെന്ററുകൾ വഴിയാണ് കിറ്റുകൾ ലഭ്യമാകുന്നത്. എന്നാൽ എല്ലാ സർവീസ് സെൻ്ററുകളിളും നിലവിൽ കിറ്റ് ലഭ്യമായി തുടങ്ങിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ലഭ്യത ഉറപ്പാക്കാൻ നിങ്ങൾക്ക് സർവീസ് സെൻ്റർ വഴി ബുക്ക് ചെയ്യാനാവും.

Royal Enfield Launched E20 Conversion Kits For BS3 BS4 Models

റോയൽ എൻഫീൽഡിന് പുറമെ, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ തുടങ്ങിയ മറ്റ് നിർമ്മാതാക്കളും E20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന റിട്രോഫിറ്റ് കിറ്റുകൾ നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ യൂത്തൻമാർക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള മോട്ടോർസൈക്കിൾ നിർമാതാക്കളിൽ ഒരാളാണ് റോയൽ എൻഫീൽഡ്. മിഡ്-കപ്പാസിറ്റി സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ കച്ചോടം നേടുന്നതും ഇവർ തന്നെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 23, 2026, 18:46 [IST]
English summary
Royal enfield launched e20 conversion kits for bs3 bs4 models details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X