5 വർഷത്തിൽ വിറ്റത് ക്രൂയിസർ ബുള്ളറ്റിൻ്റെ 6 ലക്ഷം യൂണിറ്റുകൾ, തരംഗമായി തണ്ടർബേർഡിൻ്റെ പകരക്കാരൻ

റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളിലെ രാജകുമാരൻമാരാണ് റോയൽ എൻഫീൽഡ് (Royal Enfield). പണ്ട് വികാരവും വിറയലുമാണെന്ന് പറഞ്ഞ് കളിയാക്കിയിരുന്നവർ പോലും ഇന്ന് എൻഫീൽഡ് ബൈക്കുകളുടെ ഫാൻസാണ്. നിലവിൽ യൂത്തൻമാരുടെ ഫേവറീറ്റ് ബ്രാൻഡായ ഇവർ വിൽപ്പനയിലും റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ഹണ്ടർ, ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ തുടങ്ങിയ 350 നിര തന്നെയാണ് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത്. ക്രൂയിസർ മോട്ടോർസൈക്കിളുകളിലെ സുൽത്താനായ മീറ്റിയോർ (RE Meteor 350) ഇപ്പോൾ പുതിയൊരു നേട്ടം തൻ്റെ പേരിൽ കുറിച്ചതാണ് ഏറ്റവും പുതിയ വാർത്ത.

ബ്രാൻഡിൻ്റെ ജെ-സീരീസ് നിരയിലെ ആദ്യ മോഡലായിരുന്ന മീറ്റിയോർ ഇപ്പോഴിതാ 6 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. എൻട്രി ലെവൽ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ മോഡൽ 2021-ലാണ് തണ്ടർബേർഡിൻ്റെ പകരക്കാരനായി ഇന്ത്യയിലേക്ക് എത്തുന്നത്. നിലവിൽ ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നീ നാല് വകഭേദങ്ങളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

Royal Enfield Meteor 350 Cruiser Bike Reached 6 Lakh Sales Milestone

വേരിയന്റും തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷനും അനുസരിച്ച് 1,95,546 രൂപ മുതൽ 2,15,770 രൂപ വരെയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 ക്രൂയിസറിന് വരുന്ന എക്സ്ഷോറൂം വില. വിപണിയിലെത്തിയിട്ട് ആറ് കൊല്ലത്തോളമാവുന്നുവെങ്കിലും കൃത്യമായ ഇടവേളകളിൽ ബൈക്കിലേക്ക് ഓരോ നവീകരങ്ങൾ കൊണ്ടുവരാൻ കമ്പനി തയാറാവുന്നുണ്ട്. ഇത് വിൽപ്പന നല്ല രീതിയിൽ ഉയർത്തിക്കൊണ്ടുവരാനും എൻഫീൽഡിന് സഹായകരമായിട്ടുണ്ടെന്ന് വേണം പറയാൻ.

349 സിസി എയർ-ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ OHC എഞ്ചിനാണ് റോയൽ എൻഫീൽഡ് മീറ്റിയോറിൻ്റെ ഹൃദയം. 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ പരമാവധി 27 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായാണ് ക്രൂയിസർ മോട്ടോർസൈക്കിൾ വരുന്നത്. എല്ലാ വകഭേദങ്ങളിലും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ്-ചാർജിംഗ് പോർട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം മീറ്റിയോർ നൽകുന്നുണ്ട്.

Royal Enfield Meteor 350 Cruiser Bike Reached 6 Lakh Sales Milestone

പരമ്പരാഗത ക്രൂയിസർ രൂപഭംഗി ആധുനിക സവിശേഷതകളുമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350 സംയോജിപ്പിക്കുന്നുവെന്ന് പറയാം. ഡിജിറ്റൽ/അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം, എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ, പ്രീമിയം സ്വിച്ച് ഗിയർ, ക്രമീകരിക്കാവുന്ന ലിവറുകൾ എന്നിവയും ക്രൂയിസർ ബൈക്കിൻ്റെ സവിശേഷതയാണ്. ഇന്ത്യയിൽ മാത്രമല്ല, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, നിരവധി സാർക്ക് വിപണികൾ എന്നീ 60-ലധികം രാജ്യങ്ങളിൽ മീറ്റിയോർ 350 വിൽക്കുന്നുണ്ട്.

ഡ്യുവൽ ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന റോയൽ എൻഫീൽഡ് മീറ്റിയോറിന് 2,140 മില്ലീമീറ്റർ നീളവും 845 മില്ലീമീറ്റർ വീതിയും 1,140 മില്ലീമീറ്റർ ഉയരവും 765 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,400 മില്ലീമീറ്റർ വീൽബേസും 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. 191 കിലോഗ്രാം ഭാരമുള്ള ഈ മോട്ടോർസൈക്കിളിന് 15 ലിറ്റർ ഫ്യുവൽ ടാങ്കും ലഭിക്കുന്നതിനാൽ ടൂറിംഗിന് വരെ അനുയോജ്യമാണ്.

Royal Enfield Meteor 350 Cruiser Bike Reached 6 Lakh Sales Milestone

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 130 mm ഫ്രണ്ട് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ 6-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ-ഷോക്ക് അബ്സോർബറുമാണ് റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിൻ്റെ സപ്പോർട്ടും ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 11, 2026, 9:06 [IST]
English summary
Royal enfield meteor 350 cruiser bike reached 6 lakh sales milestone
കൂടുതല്‍... #royal enfield #royal enfield meteor 350 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X