ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പകുതി വില പോലുമില്ല, രണ്ട് പുതിയ ഇ-സൈക്കിളുമായി ടാറ്റ ഗ്രൂപ്പ്; 60 KM റേഞ്ചും

നല്ലൊരു സ്‌കൂട്ടർ വാങ്ങണമെന്ന് വിചാരിച്ചാൽ തന്നെ 1 ലക്ഷം രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പെട്രോളിൽ നിന്നും മുക്തി നേടാൻ ഇവി വാങ്ങാമെന്ന് വിചാരിച്ചാലും ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയാണ്. ഒപ്പം ബാറ്ററി തകരാർ വരുമോ, റേഞ്ച് നല്ലത് പോലെ കിട്ടുമോ തുടങ്ങിയ ആശങ്കകളും ആളുകൾക്ക് മനസിലുണ്ടാവും. വീട്ടിലെ ചെറിയ ആവശ്യങ്ങൾക്ക് കടയിൽ പോവാനും അല്ലെങ്കിൽ വീട്ടിലിരുന്ന് മടുക്കുമ്പോൾ ഒന്ന് പുറത്തിറങ്ങാനുമെല്ലാം ടൂവീലറുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി സൈക്കിൾ ഉപയോഗിച്ചാൽ അൽപം വ്യായമം ലഭിക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല.

ആരോഗ്യത്തോടെയിരിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് സൈക്കിളിംഗ്. മടികാരണം പണ്ടത്തെ പോലെ പലരും സൈക്കിളിംഗിനൊന്നും ഇറങ്ങാറില്ല. എന്നാൽ സൈക്കിളുമായി ഏറെ ദൂരം സഞ്ചരിക്കുന്നൊരു വിഭാഗവും നമുക്കിടയിലുണ്ട്. എന്തായാലും പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിനിരിക്കുന്നവരെല്ലാം ഒന്ന് സൈക്കിളിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ് കേട്ടോ. അത്തരക്കാരെ കൈയിലെടുക്കാൻ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ബ്രാൻഡ് അടിപൊളി രണ്ട് മോഡലും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

Stryder Airborne And Arcus E-Bikes Launched In India

ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്ട്രൈഡർ സൈക്കിൾസാണ് എയർബോൺ, ആർക്കസ് എന്നീ രണ്ട് പുതിയ ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കി ആളുകളെ ചാക്കിലാക്കാൻ ശ്രമിക്കുന്നത്. ദൈനംദിന യാത്ര എളുപ്പവും, താങ്ങാനാവുന്നതും, പരിസ്ഥിതി സൗഹൃദപരവുമാക്കുന്നതിനാണ് ഈ ഇ-ബൈക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക്, ഇന്ധനച്ചെലവ്, മലിനീകരണ തോത് എന്നിവ കണക്കിലെടുത്ത് പലരും ഇപ്പോൾ യാത്ര ചെയ്യാൻ മികച്ച വഴികൾ തേടുന്നുണ്ട്.

ഇത്തരം സാഹചര്യത്തിലാണ് ഉപയോഗിക്കാൻ എളുപ്പവും, ചെലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദപരവുമായതിനാൽ ഇലക്ട്രിക് സൈക്കിളുകൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്. ആധുനിക റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം ദൈനംദിന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് സ്ട്രൈഡറിന്റെ പുതിയ മോഡലുകളുടെ ലക്ഷ്യം. ശക്തവും വൈവിധ്യപൂർണവുമായ സൈക്കിൾ നോക്കുന്നവർക്കായാണ് എയർബോൺ ഡിസൈൻ ചെയ്‌തിരിക്കുന്നത്. 35 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 10.4Ah ബാറ്ററിയാണ് ഇതിൽ വരുന്നത്.

Stryder Airborne And Arcus E-Bikes Launched In India

ഫാസ്റ്റ് ചാർജിംഗും ഈ ഇലക്ട്രിക് സൈക്കിൾ പിന്തുണയ്ക്കുന്നുണ്ട് എന്നതിനാൽ കാര്യങ്ങൾ കൂടുതൽ ഉഷാറാവുന്നുണ്ട്. റീചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ സമയം മാത്രമാണ് എടുക്കുന്നത്. പരുക്കൻ അല്ലെങ്കിൽ അസമമായ റോഡുകളിൽ മികച്ച ഗ്രിപ്പും സ്ഥിരതയും നൽകുന്ന വീതിയുള്ള 4 ഇഞ്ച് ടയറുകളാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. സ്മാർട്ട് എൽസിഡി ഡിസ്‌പ്ലേയും ഒന്നിലധികം റൈഡിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 38,999 രൂപയാണ് നിലവിൽ ഇതിന്റെ ഓഫർ പ്രൈസ്.

സ്ട്രൈഡർ പുറത്തിറക്കിയിരിക്കുന്ന രണ്ടാമത്തെ ആർക്കസ് ഇ-ബൈക്ക് പ്രധാനമായും ദൈനംദിന ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 36V 11.6Ah റിമൂവബിൾ ബാറ്ററിയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത് എന്നത് പ്രായോഗികത വർധിക്കുന്ന കാര്യമാണ്. ഇത് സിംഗിൾ ചാർജിൽ 60 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പതിവ് ഓഫീസ് യാത്രയ്‌ക്കോ ചെറിയ ദൈനംദിന യാത്രകൾക്കോ ​​അനുയോജ്യമാക്കുന്നു. 34,995 രൂപയാണ് ഇതിന് വരുന്ന വില.

Stryder Airborne And Arcus E-Bikes Launched In India

5 ഇഞ്ച് മൾട്ടി-കളർ ഡിസ്‌പ്ലേ, മികച്ച ദൃശ്യപരതയ്‌ക്കായി ബിൽറ്റ്-ഇൻ ലൈറ്റിംഗ്, മൊബൈൽ ചാർജിംഗ് ഓപ്ഷൻ എന്നിവയും ഈ ഇലക്ട്രിക് സൈക്കിളിൽ ഉണ്ട്. ഇന്ധനച്ചെലവിനെക്കുറിച്ച് ആകുലപ്പെടാതെ ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദവും വിശ്വസനീയവുമായ ഒരു ഓപ്ഷനാണിത്. എയർബോണും ആർക്കസും പ്രായോഗികതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രിക് അസിസ്റ്റൻസ് വാഗ്ദാനം ചെയ്യുന്നതിനാൽ സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാനാവും.

വീട്ടിൽ തന്നെ ചാർജ് ചെയ്യാനും എളുപ്പമാണെന്നത് പലരേയും ആകർഷിച്ചേക്കാം. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് പ്രവർത്തിപ്പിക്കാൻ ചെലവ് കുറവാണെന്നതും പോക്കറ്റ് കീറാതെ ചെറിയ യാത്രകൾ നടക്കും. രണ്ട് മോഡലുകളും ഒരു സൈക്കിളിന്റെ ലാളിത്യവും വൈദ്യുതോർജ്ജത്തിന്റെ സൗകര്യവും സംയോജിപ്പിക്കുന്നതിനാൽ ഉപയോഗം എളുപ്പമാക്കുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്കും ഓഫീസിൽ പോവുന്നവർക്കും ചെറിയ ദൂരം സഞ്ചരിക്കാൻ താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ മാർഗം തേടുന്ന ഏതൊരാൾക്കും ഈ ഇ-ബൈക്കുകൾ അനുയോജ്യമാണ്.

More from DriveSpark

Article Published On: Saturday, April 11, 2026, 15:12 [IST]
English summary
Stryder airborne and arcus e bikes launched in india price starts from rs 34995
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X