ആക്‌ടിവയിലും ജുപ്പിറ്ററിലും പോലുമില്ല! സുസുക്കിയുടെ ഫാമിലി സ്‌കൂട്ടർ ഇനി കൂടുതൽ സുരക്ഷിതം

ഇന്ത്യയിലെ സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവയോടും ടിവിഎസ് ജുപ്പിറ്ററിനോടും മത്സരിച്ച് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്ത സ്ഥാനം നേടിയെടുത്ത മിടുക്കനാണ് സുസുക്കി ആക്‌സസ്. ശരിക്കും രാജ്യത്തെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന ബഹുമതിയും ഈ ജാപ്പനീസ് മോഡലിന് അവകാശപ്പെട്ടതാണ്. ഒന്നാംതലമുറയേക്കാൾ സ്വീകാര്യത നേടിയ രണ്ടാംതലമുറ മോഡൽ എത്തിയതോടെയാണ് തലവര മാറിയത്. സ്ത്രീകളും യൂത്തൻമാരുമെല്ലാം ഒരുപോലെ സ്നേഹിക്കുന്ന ഗിയർലെസ്‌ സ്‌കൂട്ടറായി ആക്‌സസ് അങ്ങനെ മാറി. ശരിക്കും വീട്ടിലുള്ള ഏത് പ്രായക്കാർക്കും ഇതുപോലെ ഇണങ്ങുന്ന മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടോയെന്ന് വരെ സംശയമാണ്.

ചെറുപ്പക്കാർക്ക് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് കക്ഷിയാണിത്. എന്തായാലും പുതുവർഷത്തിലും വിൽപ്പന വർധിപ്പിക്കുവാനായി സുസുക്കി ആക്‌സസ് 125 മോഡലിൻ്റെ പുതിയ എബിഎസ് വേരിയൻ്റ് പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എത്തിയതോടെ ആക്‌സസ് കൂടുതൽ സേഫ്റ്റിയും വാഗ്‌ദാനം ചെയ്യും.

Suzuki Access 125 ABS Variants Launched In India Priced At Rs 92 328

പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് വീൽ ലോക്ക് ചെയ്യുന്നത് തടയുന്നതിനാണ് എബിഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്‌കൂട്ടറിന്റെ നിലവിലുള്ള റൈഡ് സ്വഭാവത്തിൽ മാറ്റമില്ലാതെ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡ് പറയുന്നത് അനുസരിച്ച് ആക്‌സിലറേഷൻ, ഇന്ധനക്ഷമത, സുഖസൗകര്യങ്ങൾ എന്നിവ മാറ്റമില്ലാതെ ആക്‌സസ് തുടരുന്നു. സ്റ്റോപ്പ്-ഗോ ട്രാഫിക് സാഹചര്യങ്ങളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ആളുകളെ ആകർഷിക്കാനും എബിഎസ് സഹായിക്കും.

രണ്ട് വേരിയൻ്റുകളിലാണ് എബിഎസ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ആക്‌സസ് റൈഡ് കണക്ട് എബിഎസ് പതിപ്പിന് 92,328 രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, സോളിഡ് ഐസ് ഗ്രീൻ, പേൾ ഷൈനി ബീജ് എന്നീ അഞ്ച് നിറങ്ങളിൽ ഇത് തെരഞ്ഞെടുക്കാനും സാധിക്കും. അതിനു മുകളിലായി ആക്‌സസ് റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് പതിപ്പും ഒരുക്കിയിട്ടുണ്ട്.

Suzuki Access 125 ABS Variants Launched In India Priced At Rs 92 328

98,378 രൂപയാണ് ആക്‌സസ് റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് വേരിയൻ്റിന് വരുന്ന എക്സ്ഷോറൂം വില, ഇത് എക്‌സ്‌ക്ലൂസീവ് പേൾ മാറ്റ് അക്വാ സിൽവർ ഷേഡ് ഉൾപ്പെടെ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. പുതിയ എബിഎസ് വേരിയൻ്റുകളിൽ സുസുക്കി ഒന്നിലധികം ഓണർഷിപ്പ് ബെനഫിറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 6.99 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ഫിനാൻസ് ഓപ്ഷനുകൾ ലഭിക്കുന്നതായിരിക്കും.

കൂടാതെ അംഗീകൃത ഡീലർഷിപ്പുകളിൽ സീറോ പ്രോസസിംഗ് ഫീസ് സ്കീമുകളും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങളിലുടനീളമുള്ള തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്് 5,000 രൂപയുടെ പ്രമോഷണൽ വൗച്ചറുകളും സുസുക്കി വാഗ്ദാനം ചെയ്യുന്നു. ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 125 സിസി സ്‌കൂട്ടറിന് മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.

Suzuki Access 125 ABS Variants Launched In India Priced At Rs 92 328

മുമ്പുണ്ടായിരുന്ന അതേ 124 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് സുസുക്കി ആക്‌സസിന് തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.7 bhp പവറും 5,500 ആർപിഎമ്മിൽ പരമാവധി 10 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സ്കൂട്ടറിൽ 5.3 ലിറ്റർ ഫ്യുവൽ ടാങ്കും ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളുമാണ് സുസുക്കി നൽകുന്നത്.

24.4 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, ഫ്രണ്ട് ഗ്ലൗ ബോക്സ്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, 773 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 105 കിലോഗ്രാം ഭാരം എന്നിവയാണ് സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ഫീച്ചറുകളും വാഹനത്തിൻ്റെ ഭാഗമാണ്. ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, യമഹ ഫാസിനോ എന്നീ മൂവർ സംഘമാണ് ആക്‌സസിൻ്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Wednesday, February 4, 2026, 17:47 [IST]
English summary
Suzuki access 125 abs variants launched in india priced at rs 92328
കൂടുതല്‍... #suzuki motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X