തീവിലയുള്ള പെട്രോൾ കുറച്ചേ കുടിക്കൂ, നല്ല മൈലേജുള്ള ഫാമിലി സ്‌കൂട്ടറിന്റെ കച്ചോടം പൊടിപൊടിച്ച് സുസുക്കി

പെട്രോളിന് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിൽ തീയാണ്. ദിവസേന ജോലിക്ക് പോവാനും മറ്റ് കാര്യങ്ങൾക്കുമെല്ലാമായി അധിക തുക മാറ്റിവെക്കേണ്ട അവസ്ഥയായി മാറിയിരിക്കുകയാണ്. പെട്ടന്നൊരു ഇവിയിലേക്ക് മാറണമെന്ന് വിചാരിച്ചാലും ബജറ്റ് അതിന് അനുവദിച്ചുവെന്ന് വരില്ല. നല്ല മൈലേജുള്ള ടൂവീലറുകളിലേക്ക് മാറാനിരിക്കുന്ന പലരുടേയും മനസിൽ ആദ്യം എത്തുന്ന ഗിയർലെസ് സ്‌കൂട്ടറുകളിൽ ഒന്നാവും സുസുക്കി ആക്‌സസ് 125. തീവിലയുള്ള പെട്രോൾ കുറച്ചേ കുടിക്കുവെന്നതാണ് ഇതിന്റെ പ്രധാന കാരണം. നല്ല കിടിലൻ ഫാമിലി സ്‌കൂട്ടറായി കൊണ്ടുനടക്കാൻ പറ്റുന്ന മോഡൽ ഉപയോഗിക്കുന്നവരും ഒന്നടങ്കം ഹാപ്പിയാണ്.

ജെൻസിക്കായാലും സ്ത്രീകൾക്കായാലും വയസായവർക്കുമെല്ലാം ഒരുപോലെ കൊണ്ടുനടക്കാനാവുന്ന ഇതുപോലൊരു ഗിയർലെസ് സ്‌കൂട്ടർ വേറെയുണ്ടോയെന്ന് വരെ സംശയമാണ്. ചെറുപ്പക്കാർക്ക് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് കക്ഷിയാണിത്. ഒരു കാറിൻ്റെ പണിയെടുക്കാൻ ശേഷിയുള്ള ആക്‌സസ് ഇപ്പോൾ നിരത്തുകളിൽ എല്ലാം നിറയുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.

Suzuki Access 125 Scooter Sales Increased In April 2026

ദേ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹോണ്ട ആക്‌ടിവയ്ക്കും ടിവിഎസ് ജുപ്പിറ്ററിനും പിന്നിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ സുസുക്കിയുടെ 125 സിസി സ‌കൂട്ടർ മൂന്നാം സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ മോഡലിന്റെ 70,339 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേമാസത്തെ 65,107 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 8 ശതമാനത്തിന്റെ വർധനവും ആക്സസിന് സ്വന്തമായി.

അതായത് കഴിഞ്ഞ വർഷത്തേക്കാൾ 5,232 എണ്ണം സുസുക്കിക്ക് അധികമായി വിൽക്കുവാനായെന്ന് സാരം. ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം എന്ന എബിഎസ് സേഫ്റ്റി ഫീച്ചർ ചേർത്ത് അടുത്തിടെ സ്‌കൂട്ടറിനെ പരിഷ്ക്കരിച്ചതും വിൽപ്പന കൂടുവാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രണ്ട് വേരിയൻ്റുകളിലാണ് സുസുക്കി ആക്‌സസിൽ എബിഎസ് ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. ആക്‌സസ് റൈഡ് കണക്ട് എബിഎസ് പതിപ്പിന് 92,328 രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്.

Suzuki Access 125 Scooter Sales Increased In April 2026

മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, സോളിഡ് ഐസ് ഗ്രീൻ, പേൾ ഷൈനി ബീജ് എന്നീ അഞ്ച് നിറങ്ങളിൽ ഇത് തെരഞ്ഞെടുക്കാനും സാധിക്കും. അതിനു മുകളിലായി ആക്‌സസ് റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് പതിപ്പും ഒരുക്കിയിട്ടുണ്ട്. 98,378 രൂപയാണ് ആക്‌സസ് റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് വേരിയൻ്റിന് വരുന്ന എക്സ്ഷോറൂം വില, ഇത് എക്‌സ്‌ക്ലൂസീവ് പേൾ മാറ്റ് അക്വാ സിൽവർ ഷേഡ് ഉൾപ്പെടെ അഞ്ച് നിറങ്ങളിൽ വാങ്ങാനാവും.

124 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് സുസുക്കി ആക്‌സസിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.7 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 10 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്കൂട്ടറിൽ 5.3 ലിറ്റർ ഫ്യുവൽ ടാങ്കും ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളുമാണ് സുസുക്കി നൽകുന്നത്.

Suzuki Access 125 Scooter Sales Increased In April 2026

105 കിലോഗ്രാം ഭാരമുള്ള സുസുക്കി ആക്‌സസിൽ 24.4 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, ഫ്രണ്ട് ഗ്ലൗ ബോക്സ്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, 773 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് പോലുള്ള പ്രായോഗിക ഫീച്ചറുകളുമുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ഫീച്ചറുകളും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലാവുകയും ചെയ്യുന്നു.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകളും പിന്നിൽ സ്വിംഗ് ആം മൗണ്ടഡ് മോണോഷോക്കുമാണ് ബ്രാൻഡ് നൽകുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ലഭിക്കുക. സിബിഎസ് അല്ലെങ്കിൽ എബിഎസ് ബ്രേക്കിംഗ് സംവിധാനത്തോടെയാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും പേടിവേണ്ട.

Article Published On: Friday, May 22, 2026, 6:00 [IST]
English summary
Suzuki access 125 scooter sales increased in april 2026 sold 70339 units last month
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X