ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും പറ്റിയ നല്ല ഒന്താന്തരം 150 സിസി മാക്‌സി സ്‌കൂട്ടറുമായി സുസുക്കി

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്. ഈ ബോഡി സ്റ്റൈലും വെച്ച് ധാരാളം സ്കൂട്ടറുകൾ നമ്മുടെ രാജ്യത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിറ്റഴിയുന്ന മറ്റൊരു മോഡലുണ്ടായിട്ടില്ലെന്നതാണ് സത്യം. കുറഞ്ഞ വില, പ്രായോഗികത, നല്ല മൈലേജ് എന്നിവയാണ് ബർഗ്മാനെ ഇന്ത്യക്കാർ സ്നേഹിക്കാൻ കാരണമായത്. ഇപ്പോഴിതാ വിദേശ വിപണികൾക്കായി പുതിയ ബർഗ്മാൻ 15 (Suzuki Burgman 15) എന്ന പുതുപതിപ്പുമായി എത്തി ഇന്ത്യക്കാരുടെ വരെ മനംകവർന്നിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി.

ഇതിലെ ഡിസൈൻ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. കൂടുതൽ സ്പോർട്ടിയായി തയാറാക്കിയിരിക്കുന്ന സുസുക്കി ബർഗ്മാൻ 15 സ്കൂട്ടറിന്റെ മുൻവശത്തെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്രമീകരണം വല്ലാത്തൊരു ചന്തമാണ് നൽകുന്നത്. ഇതിന് നടുവിലായി പ്രൊജക്ടർ യൂണിറ്റുള്ള ഇൻവേർട്ടഡ് ഹോഴ്‌സ്‌ഷോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ കൂടിയാവുമ്പോൾ മൊത്തത്തിൽ കാണാൻ ഒരു ചേല് കിട്ടുന്നുണ്ട്.

Suzuki Burgman 150 Maxi Scooter Unveiled

ടെയിൽ ലാമ്പ് ഡിസൈനും തികച്ചും വ്യത്യസ്തമാണ്. ബർഗ്മാൻ 15 പതിപ്പിൽ ഉടനീളമുള്ള ബോഡി വർക്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. അതോടൊപ്പം തന്നെ കൂടുതൽ വ്യക്തമായ സർഫേസിംഗും മൊത്തത്തിലുള്ള റോഡ് പ്രസൻസും കൂടിയാവുമ്പോൾ ഒന്ന് വാങ്ങിയാലെന്താണെന്ന് ചിന്തിച്ചുപോവും. 150 സിസി സ്‌കൂട്ടറായതിനാൽ തന്നെ ഒരു ലോഡ് ഫീച്ചറുകളും കുത്തിനിറച്ചാണ് സ്കൂട്ടറിനെ സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം, കീലെസ് ഇഗ്നിഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള ഡാറ്റ-ഇന്റൻസീവ് ടിഎഫ്ടി ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ് സി ചാർജിംഗ് എന്നിവയാണ് സുസുക്കി ബർഗ്മാൻ 15 മോഡലിലെ പ്രധാന ഫീച്ചറുകൾ. സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സ് ബർഗ്മാൻ സ്ട്രീറ്റ് 125 മോഡലിനെ അപേക്ഷിച്ച് വലുതായി തോന്നുന്നു. ഇപ്പോൾ 25 ലിറ്റർ സ്പേസാണ് അണ്ടർസീറ്റിൽ ഒരുക്കിയിട്ടുള്ളത്.

Suzuki Burgman 150 Maxi Scooter Unveiled

8 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുള്ളതിനാൽ അടിക്കടി പമ്പിൽ കയറ്റേണ്ട ആവശ്യകതയും ഇല്ലാതാവുന്നുണ്ട്. 8,500 ആർപിഎമ്മിൽ 14.2 bhp പവറും 6,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 149 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനിലാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. സീറ്റ് ഹൈറ്റ് 760 മില്ലീമീറ്ററും ഭാരം 145 കിലോഗ്രാം ആണെന്നും സുസുക്കി പറയുന്നു. മെക്കാനിക്കൽ വശങ്ങളിലും കക്ഷി അൽപം പ്രീമിയമാണ്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി സ്കൂട്ടറിന്റെ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്കർ സജ്ജീകരണവുമാണ് സമ്മാനിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും 14 ഇഞ്ച് അലോയ് വീലുകളുമുണ്ട്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് യൂണിറ്റുകളും നൽകിയിട്ടുണ്ട്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും ലഭിക്കുന്നതെന്ന് ജാപ്പനീസ് ടൂവീലർ ബ്രാൻഡ് പറയുന്നു.

ഇതുവരെ സുസുക്കി ബർഗ്മാൻ 15 ഇന്ത്യയിൽ അവതരിപ്പിക്കുന്ന പദ്ധതികളൊന്നും കമ്പനി ആലോചിച്ചിട്ടില്ലെന്നാണ് വിവരം. നമ്മുടെ വിപണിയിൽ എത്തുകയാണെങ്കിൽ യമഹ എയറോക്‌സ് 155, ഹീറോ സൂം 160, ടിവിഎസ് എൻടോർഖ് 150 തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കാനാവുന്നതാണ്. നിലവിലുള്ള 125 സിസി മോഡൽ രാജ്യത്ത് കാര്യമായ രീതിയിൽ തന്നെ വിറ്റഴിയുന്നുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ 150 പതിപ്പിനും വിജയം കണ്ടെത്താനാവുമെന്നാണ് അനുമാനം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, May 21, 2026, 17:21 [IST]
English summary
Suzuki burgman 150 maxi scooter unveiled design features specs
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X