നല്ല മൈലേജും നല്ല സ്റ്റോറേജ് സ്‌പേസുമുള്ള വലിയ സ്‌കൂട്ടർ, കഴിഞ്ഞ മാസത്തി വിൽപ്പനയിൽ വൻകുതിപ്പുണ്ടാക്കി Suzuki

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ ഏറ്റവും വലിയ ആയുധമാണ് ആക്‌സസ് 125 ഫാമിലി സ്‌കൂട്ടർ. ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരായ ഹോണ്ടയ്ക്കും ടിവിഎസിനും ഒപ്പം പിടിച്ചുനിൽക്കുന്നതും ഇവന്റെ കരുത്തിലാണെന്ന് വേണം പറയാൻ. ആക്‌സസിനോടൊപ്പം ബർഗ്മാൻ സ്ട്രീറ്റ്, അവെസിന് എന്നിങ്ങനെ രണ്ട് മോഡലുകൾ കൂടി വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും കാര്യമായ രീതിയിൽ വിറ്റഴിക്കാൻ കമ്പനിക്കായിരുന്നില്ല. ഇതിൽ വേറിട്ട ഭാവവും രൂപവുമുള്ള ബർഗ്മാനെ തേടി പിന്നെയും ആളുകൾ എത്തുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളുമായി മുമ്പോട്ട് എത്തിയിരിക്കുകയാണ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗിയർലെസ്‌സ് സ്‌കൂട്ടറുകളുടെ പട്ടികയിൽ പത്താം സ്ഥാനം കൈവരിച്ചിരിക്കുകയാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125. 2026 ഫെബ്രുവരിയിൽ മോഡലിന്റെ 23,366 യൂണിറ്റുകൾ നിരത്തിലെത്തിച്ചുകൊണ്ടാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൃത്യം ഒരു വർഷം മുമ്പ് ഇതേമാസത്തിൽ 10,978 യൂണിറ്റുകളായിരുന്നു കമ്പനി വിപണനം ചെയ്‌തിരുന്നത്.

Suzuki Burgman Street Sales Increased By 112 84 Per Cent In February 2026

താരതമ്യം ചെയ്യുമ്പോൾ ബർഗ്മാൻ സ്ട്രീറ്റിന്റെ വാർഷിക വിൽപ്പനയിൽ 112.84 ശതമാനത്തിന്റെ വർധനവ് ഒറ്റയടിക്ക് നേടിയെടുക്കാൻ സുസുക്കിക്ക് സാധിച്ചു. മുൻവർഷത്തേക്കാൾ 12,388 യൂണിറ്റുകളാണ് ബ്രാൻഡ് അധികമായി വിറ്റതെന്ന് സാരം. ആക്‌സസിന്റെ പകുതിയോളം പോലും വരില്ലെങ്കിലും ഇത്തരത്തിലൊരു കണക്ക് സ്വന്തമാക്കാനായത് കമ്പനിക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണെന്നതിൽ സംശയമൊന്നും വേണ്ട. നിലവിൽ 96250 രൂപ മുതലാണ് ഈ വലിയ സ്‌കൂട്ടറിന് വില ആരംഭിക്കുന്നത്.

അടുത്തിടെ ബർഗ്മാൻ സ്ട്രീറ്റ് EX പതിപ്പിലേക്ക് പുതിയ പേൾ ഗ്രേസ് വൈറ്റ് കളർ ഓപ്ഷനും സുസുക്കി അവതരിപ്പിക്കുകയുണ്ടായി. 1.08 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരിക്കുന്ന ഇത് വിൽപ്പന കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തത്തിലുള്ള ഡിസൈൻ, ഫീച്ചറുകൾ, മെക്കാനിക്കൽ സജ്ജീകരണം എന്നിവ മാറ്റമില്ലാതെ തുടരുകയാണെങ്കിലും പുതിയ നിറം കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് സുസുക്കിയുടെ വിശ്വാസം.

Suzuki Burgman Street Sales Increased By 112 84 Per Cent In February 2026

ഇതോടെ ബർഗ്മാൻ സ്ട്രീറ്റ് EX ഇപ്പോൾ പേൾ ഗ്രേസ് വൈറ്റിന് പുറമെ മെറ്റാലിക് റോയൽ ബ്രോൺസ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ആക്‌സസിൽ പ്രവർത്തിക്കുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിനും തുടിപ്പേകാനായി എത്തുന്നത് എന്നതാണ് ഹൈലൈറ്റ്.

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ പരമാവധി 8.6 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിനിൽ SEP-α എന്ന സുസുക്കി ഇക്കോ പെർഫോമൻസ് ആൽഫ സാങ്കേതികവിദ്യയും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാഫിക്ക് കൂടുതലുള്ള സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി സുസുക്കി അതിന്റെ എഞ്ചിൻ ഓട്ടോ സ്റ്റോപ്പ്-സ്റ്റാർട്ട് (EASS) സിസ്റ്റവും സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

Suzuki Burgman Street Sales Increased By 112 84 Per Cent In February 2026

സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റവുമായി സഹകരിച്ച് ഈ സിസ്റ്റം പ്രവർത്തിക്കുന്നു. സ്റ്റാർട്ടർ ബട്ടണിന്റെ സിംഗിൾ പ്രസിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ഇത് അനുവദിക്കും. അതേസമയം സൈലന്റ് സ്റ്റാർട്ടർ സിസ്റ്റം കൂടുതൽ നിശബ്‌ദമായ പ്രവർത്തനം ഉറപ്പാക്കുവാനായും ഉപയോഗിച്ചിട്ടുണ്ട്. ബർഗ്മാൻ സ്ട്രീറ്റ് EX സ്‌കൂട്ടറിൽ സുസുക്കി റൈഡ് കണക്റ്റുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്രാൻഡ് നൽകുന്നുണ്ട്.

ഇത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി പ്രവർത്തനങ്ങൾ റൈഡർക്ക് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ്. ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയുൾപ്പെടെ എൽഇഡി ലൈറ്റിംഗും ജാപ്പനീസ് ബ്രാൻഡിൻ്റെ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിലുണ്ട്. വീതിയേറിയ സീറ്റ്, ബോഡി ഫിറ്റഡ് വിൻഡ്‌സ്ക്രീൻ എന്നിവ മാക്‌സി സ്കൂട്ടറിൽ ലഭ്യമാണ്. സീറ്റിനടിയിൽ 21.5 ലിറ്റർ സ്റ്റോറേജ് സ്പേസും മോഡലിൻ്റെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Tuesday, March 24, 2026, 8:30 [IST]
English summary
Suzuki burgman street sales increased by 112 84 per cent in february 2026
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X