ഓട്ടോയുടേയും സ്‌കൂട്ടറിന്റേയും ഗുണം ഒന്നിച്ച്, വീട്ടിലേക്ക് മൂന്നുവീലുള്ള ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുന്നോ

ഇലക്ട്രിക് സ്കൂട്ടറുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക ആളുകൾക്കും ഏഥർ 450X, ഓല S1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഹീറോ വിഡ തുടങ്ങിയ മോഡലുകളേയാവാം ആദ്യം ഓർമ വരിക. എന്നാൽ ഇന്ന് വിപണിയിൽ പലവിധത്തിലുള്ള മറ്റ് മോഡലുകളും ലഭ്യമാണ്. ഒരു സ്‌കൂട്ടറിന്റേയും ഓട്ടോറിക്ഷയുടേയും ഫലം ഒന്നിച്ച് നൽകുന്ന മൂന്നുവീലുള്ള ക്രോസ്ഓവർ ഇവികൾ വരെ വിപണിയിൽ സുലഭമായി ലഭിക്കുമെന്ന് പറഞ്ഞാൽ പലരും വേഗം നെറ്റിചുളുക്കിയേക്കും അല്ലേ. വീട്ടിൽ വയസായവർക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ മൂന്നുവീലുള്ള സ്‌കൂട്ടറുകൾക്ക് രാജ്യത്ത് പ്രചാരമേറിവരുന്നുണ്ട്.

ഇന്ന് വിപണിയിലുള്ള സാധാരണ ഇലക്‌ട്രിക് ടൂവീലറുകളേക്കാൾ പ്രായോഗികവും പ്രായമായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവുമെന്നതുമാണ് സ്കൂട്ടറിന്റേയും ഓട്ടോറിക്ഷയുടേയും ഫലം ഒന്നിച്ച് നൽകുന്ന മൂന്നുവീലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളെ ആളുകളിലേക്ക് അടുപ്പിക്കുന്നത്. മൂന്ന് ചക്രങ്ങളുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തുകൾക്ക് സുപചിതമായിട്ടില്ലെങ്കിലും വിപണിയിൽ വാങ്ങാൻ ധാരാളം ഓപ്ഷനുകളുണ്ട്.

Top Electric Three-Wheeled Scooters In India You Can Buy In 2026

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രായമായ ആളുകൾക്കിടയിൽ ഈ പുതിയ തരം ഇലക്ട്രിക് സ്കൂട്ടർ വളരെ ജനപ്രിയമായി മാറിയിട്ടുണ്ട്. സുഖസൗകര്യങ്ങൾ, ഉപയോഗിക്കാനുള്ള എളുപ്പം, പ്രായോഗികത എന്നിവ മനസിൽ വെച്ചുകൊണ്ടാണ് ഈ സ്കൂട്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായമായവർക്ക് അല്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് ചെറിയ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ തപ്പിനടക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതാ ബെസ്റ്റ് ത്രീവീലർ സ്‌കൂട്ടറുകളെ പരിചയപ്പെടുത്തി തരാം.

PeV ഫാന്റം D

കുറച്ച് ഏറെ നാളായി വിൽപ്പനയിലുള്ള ഒരു ത്രീ-വീൽ ഇലക്ട്രിക് സ്കൂട്ടറാണ് PeV ഫാന്റം D. പ്രായമായവർക്കും ഫാമിലി ഉപയോഗങ്ങൾക്ക് വേണ്ടിയും പ്രത്യേകം നിർമിച്ചതാണ് ഇത്. പെർഫോമൻസിനേക്കാൾ സുഖസൗകര്യങ്ങളിലാണ് ഇവി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഫ്രണ്ട് സീറ്റിൽ സ്ലൈഡിംഗ് ക്രമീകരണം, ആംറെസ്റ്റുകൾ, റിക്ലൈനിംഗ് ബാക്ക്‌റെസ്റ്റ് എന്നിങ്ങനെയുള്ള സൌകര്യങ്ങളും ഇവിയിൽ ലഭ്യമാണ്.

PeV Phantom D

ഇതുകൂടാതെ പിന്നിൽ കട്ടിയുള്ള കുഷ്യനിംഗ് ഉള്ള ഒരു വലിയ ബെഞ്ച് സീറ്റ്, അഡ്ജസ്റ്റബിൾ ബാക്ക്‌റെസ്റ്റ്, സീറ്റ് ബെൽറ്റുകൾ വരെ മോഡലിൽ ഒരുക്കിയിട്ടുണ്ട്. 250W ഇലക്ട്രിക് മോട്ടോറാണ് PeV ഫാന്റം D ഇവിയിൽ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് കഴിയും. വാങ്ങുന്നവർക്ക് ലെഡ്-ആസിഡ്, ലിഥിയം-അയൺ ബാറ്ററി ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.

ഇവയ്ക്ക് ഫുൾ ചാർജിൽ 50 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് സ്പീക്കറുകൾ, റിവേഴ്സ് അസിസ്റ്റ്, ഹസാർഡ് ലാമ്പുകൾ, ആന്റി-തെഫ്റ്റ് സിസ്റ്റം, ഹാൻഡ് ബ്രേക്ക്, കീലെസ് എൻട്രി എന്നിവയാണ് PeV ഫാന്റം D ഇലക്ട്രിക് ത്രീ-വീലർ സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ. 98,000 മുതൽ 1.46 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Komaki Fam range

കൊമാകി ഫാം 1.0, ഫാം 2.0

ഈ പട്ടികയിലെ ഏറ്റവും പ്രായോഗികമായ ഫാമിലി സ്കൂട്ടറുകളിൽ ഒന്നാണ് കൊമാക്കി ഫാം ശ്രേണി. മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് വലിയ സീറ്റുകളാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. സ്കൂൾ യാത്രകൾ, പലചരക്ക് ഷോപ്പിംഗ്, ദൈനംദിന യാത്ര എന്നിവയ്ക്ക് ഇത് ഏറ്റവും അനുയോജ്യമാണിത്. 80 ലിറ്റർ ബൂട്ടും ഫ്രണ്ട് സ്റ്റോറേജ് ബാസ്കറ്റും ഇവിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇത് വാങ്ങുന്നവർക്ക് ലഗേജ് കൊണ്ടുപോകാൻ ധാരാളം സ്ഥലം ലഭിക്കുന്നുമുണ്ട്.

ഫാം 1.0 പതിപ്പിന് 99,000 രൂപയാണ് വില വരുന്നത്. ഫുൾ ചാർജിൽ മോഡലിന് 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും. അതേസമയം, വിലകൂടിയ ഫാം 2.0 ഇവിക്ക് 1.27 ലക്ഷം രൂപ വിലവരും. കൂടുതൽ പണം മുടക്കേണ്ടതുണ്ടെങ്കിലും 200 കിലോമീറ്ററിലധികം റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. റിവേഴ്സ് അസിസ്റ്റ്, ഓട്ടോ ഹോൾഡ്, നാവിഗേഷൻ പ്രാപ്തമാക്കിയ ഡിജിറ്റൽ ഡിസ്പ്ലേ, കോൾ അലേർട്ടുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

AMO ജൗണ്ടി

ഭിന്നശേഷിക്കാർക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൂന്ന് വീലുള്ള ഇലക്ട്രിക് സ്കൂട്ടറാണ് AMO ജൗണ്ടി. എങ്കിലും മുതിർന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും ഇത് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. 249W മോട്ടോർ ഉപയോഗിച്ചാണ് ഇവി പ്രവർത്തിക്കുന്നത്. കൂടാതെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും ഇതിനുണ്ട്. 75 കിലോമീറ്റർ മുതൽ 100 ​​കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്കുകളിൽ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം.

സുരക്ഷയ്ക്കായി AMO ജൗണ്ടി ത്രീ-വീൽ ഇലക്ട്രിക് സ്‌കൂട്ടറിൽ EABS, സൈഡ്-സ്റ്റാൻഡ് സെൻസർ, സ്പീഡ് കൺട്രോൾ സ്വിച്ച് എന്നിവ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, ഗ്യാസ് ചാർജ്ഡ് റിയർ സസ്‌പെൻഷൻ, മെച്ചപ്പെട്ട യാത്രാ സുഖത്തിനായി ഒരു ദൃഢമായ സ്റ്റീൽ ഫ്രെയിം എന്നിവയും സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്. വിലയെ സംബന്ധിച്ചിടത്തോളം 81,669 രൂപ മുതലാണ് ആരംഭിക്കുന്നത്.

ഗ്രീൻ ഇൻവിക്ട സൂപ്പർ

വളരെ കുറഞ്ഞ ബജറ്റിലാണെങ്കിലും ഒരു ത്രീ വീലർ സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഗ്രീൻ ഇൻവിക്ട സൂപ്പർ. 69,499 രൂപ മാത്രം വില വരുന്ന മോഡൽ ദിവസേനയുള്ള ഹ്രസ്വ ദൂര യാത്രകൾക്ക് സഹായകമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 60 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവിയിൽ വീതിയേറിയ ആന്റി-സ്ലിപ്പ് ഫുട്‌ബോർഡ്, 10 ഇഞ്ച് ന്യൂമാറ്റിക് ടയറുകൾ, അലോയ് വീലുകൾ, രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ, LCD ഡിസ്‌പ്ലേ, ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ പോലുള്ള ഫീച്ചറുകളും ലഭ്യമാണ്.

EOX E-ഹോഴ്‌സ്

മുകളിൽ കണ്ട മറ്റ് മോഡലുകളെ പോലെയല്ല EOX E-ഹോഴ്‌സ് ഇലക്ട്രിക് സ്കൂട്ടർ. ഫാമിലി ഉപയോഗത്തേക്കാൾ വാണിജ്യ ആവശ്യങ്ങൾക്കായാണ് ഇത് പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന് വളരെ ശക്തമായ 1,500W മോട്ടോർ ലഭിക്കുന്നുമുണ്ട്. കൂടാതെ 50 മുതൽ 70 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 600 മുതൽ 700 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്നതിനാൽ ഇതിന്റെ ഏറ്റവും വലിയ നേട്ടം പ്രായോഗികതയാണ്. 98,999 രൂപയാണ് വില വരുന്നത്.

Article Published On: Monday, July 6, 2026, 8:00 [IST]
English summary
Top electric three wheeled scooters in india you can buy in 2026
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X