എഞ്ചിൻ ശേഷി കുറച്ചതിന് പിന്നാലെ ട്രയംഫിന്റെ അടുത്ത പണി, ബൈക്കുകളുടെ വില ഒറ്റയടിക്ക് 5,000 രൂപ വരെ കൂട്ടി

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യൂത്തൻമാർക്ക് ഏറെ പ്രിയമുള്ളവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. റോയൽ എൻഫീൽഡ്, ഹോണ്ട, ജാവ, യെസ്‌ഡി തുടങ്ങിയ വമ്പൻമാരോട് ക്ലാഷ് വെച്ച് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ബ്രാൻഡ് അടുത്തിടെ ഫാൻസിനെ നിരാശപ്പെടുത്തുന്നൊരു തീരുമാനം കൈക്കൊണ്ടിരുന്നു. തങ്ങളുടെ നിരയിലെ മോഡലുകൾക്കെല്ലാം വില കൂട്ടാൻ പോവുകയാണെന്ന് പ്രഖ്യാപനമായിരുന്നു അത്. ഇക്കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട ട്രയംഫ് ഇപ്പോഴിതാ മണിക്കൂറുകൾക്കകം വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്. ബ്രാൻഡ് നിരയിലെ എല്ലാ ബൈക്കുകളുടേയും പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ?

സ്പീഡ് 400, സ്പീഡ് T4, സ്ക്രാംബ്ലർ 400 XC, ത്രക്സ്റ്റൺ 400 എന്നിവയുടെ വില ബ്രാൻഡ് ഇപ്പോൾ പുതുക്കിയിട്ടുണ്ട്. മോഡലുകളുടെ വില മുമ്പത്തേക്കാൾ 5,000 രൂപ വരെ കൂടുതലാണ്. കൃത്യമായി പറയുകയാണെങ്കിൽ സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോൾ മുമ്പത്തേതിനേക്കാൾ 2,000 രൂപ ഉയർത്തി 2.34 ലക്ഷം രൂപയാക്കി പുതുക്കിയ എക്സ്ഷോറൂം വില.

Triumph 350cc Models Gets New Price Hike

അതേസമയം സ്പീഡ് T4 എൻട്രി ലെവൽ മോഡലിന് 4,000 രൂപ കൂടി വർധിപ്പിച്ച് 1.99 ലക്ഷം രൂപയായി പുതുക്കി നിശ്ചയിക്കുകയും ചെയ്‌തിട്ടുണ്ട്. ജിഎസ്ടി 2.0 അടിസ്ഥാനമാക്കി 350 സിസി പ്ലാറ്റ്‌ഫോമിലേക്ക് മാറിയതിനുശേഷം വില കുറയ്ക്കാത്ത നിരയിലെ ഒരേയൊരു മോഡലായ സ്പീഡ് T4 പതിപ്പിന് ലഭിക്കുന്ന ആദ്യ വില പരിഷ്ക്കരണമാണിത്. നിലവിലെ 350 സിസി സ്പീഡ് T4 മോഡലിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ വിൽപ്പനയിലുണ്ടായിരുന്ന 399 സിസി പതിപ്പിനേക്കാൾ വില കൂടുതലാണ്.

ത്രക്സ്റ്റൺ 400 കഫേ റേസറിനും സ്ക്രാംബ്ലർ 400 XC സ്ക്രാംബ്ലർ ബൈക്കിനും 5,000 രൂപ ഉയർത്തി യഥാക്രമം 2.70 ലക്ഷം രൂപയും 2.94 ലക്ഷം രൂപയുമാക്കി പുതുക്കിയ ഇന്ത്യയിലെ എക്സ്ഷോറൂം വില. ട്രയംഫ് ട്രാക്കർ 400, ട്രയംഫ് സ്ക്രാംബ്ലർ 400 X എന്നിവയുടെ വിലകൾ ട്രയംഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. എന്തായാലും വില വർധനവ് എങ്ങനെ വിൽപ്പനയെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

Triumph 350cc Models Gets New Price Hike

വില വർധനവ് ഉണ്ടായിരുന്നിട്ടും ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ, പ്രീമിയം സൈക്കിൾ പാർട്‌സുകൾ, ഹൈ പെർഫോമൻസ് എന്നിവ വാഗ്ദാനം ചെയ്യുന്ന ട്രയംഫ് നിര തന്നെയാണ് അതത് സെഗ്‌മെന്റുകളിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ മോട്ടോർസൈക്കിളുകൾ. പക്ഷേ 400 സിസി പ്ലാറ്റ്‌ഫോമിൽ നിന്ന് പുതിയ 350 സിസി ശ്രേണിയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെ വില ഇത്തരത്തിൽ ഉയർത്തുന്നത് പലർക്കും അരോചകമായി തോന്നിയേക്കാം.

350 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടി 40 ശതമാനവും 350 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകൾക്ക് 18 ശതമാനവും നികുതി ചുമത്തിയിരിക്കുന്ന കാരണമാണ് നികുതിയിളവ് തേടാനായാണ് 400 സിസിയിൽ നിന്നും എഞ്ചിൻ ശേഷി കമ്പനി 350 സിസിയിലേക്ക് ചുരുക്കിയത്. ഇന്ത്യൻ വിപണിയിൽ മത്സരാധിഷ്ഠിത വില ഉറപ്പാക്കിയാൽ മാത്രമേ നിലനിൽപ്പ് ശാശ്വതമാവൂ എന്ന് കമ്പനിക്ക് നല്ലതുപോലെ അറിയാം.

Triumph 350cc Models Gets New Price Hike

എന്നിട്ടും ഇത്തരത്തിലൊരു വിലക്കയറ്റം വളരെ വേഗത്തിൽ നടപ്പിലാക്കിയത് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ വിദേശ വിപണികളിൽ അവതരിപ്പിച്ച സ്പീഡ് ട്രാക്കർ 400 പതിപ്പിന് ഇതുവരെ വില ഉയർത്താത്തത് ആളുകളെ കൈയിലെടുക്കാൻ സഹായിച്ചേക്കും റെട്രോ സ്റ്റൈലുള്ള റോഡ്സ്റ്റർ ബ്രാൻഡ് നിരയിലെ ഏറ്റവും പുതിയ മോഡലായതിനാലാവാം വില വർധിപ്പിക്കാത്തത് എന്നാണ് അനുമാനം.

ഫ്ലാറ്റ്-ട്രാക്ക് റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണികഴിപ്പിച്ചിരിക്കുന്ന പുതിയ ട്രാക്കർ 400 പതിപ്പിന് 2,46,225 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. പേരിൽ 400 എന്നുണ്ടെങ്കിലും ട്രയംഫിന്റെ പുത്തൻ മോട്ടോർസൈക്കിൾ ഒരു 350 സിസി 350 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയിക്കായിരിക്കുന്ന എഞ്ചിൻ 8750 ആർപിഎമ്മിൽ 39.4 bhp കരുത്തും 7500 ആർപിഎമ്മിൽ 32 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Article Published On: Sunday, May 31, 2026, 15:02 [IST]
English summary
Triumph 350cc models gets new price hike more details inside
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X