കാശ് അധികം കൊടുത്ത് വാങ്ങേണ്ട! ബൈക്ക് മോടികൂട്ടാനുള്ള ഐറ്റംസ് ഫ്രീയായി തരാമെന്ന് ട്രയംഫ്

ഇന്ത്യയിലെ മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ കരുത്തരായ റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാനെത്തിയവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. പല ബ്രാൻഡുകളും വെട്ടിപ്പിടിക്കാൻ ആഗ്രഹിച്ച സ്ഥാനം ട്രയംഫ് അനായാസമാണ് കൈയടക്കിയത്. അതിന് സഹായിച്ചതാവട്ടെ 400 സിസി മോഡൽ നിരയിലെ മിടുക്കൻമാരായ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവരാണ്. ആദ്യത്തേത് റോഡ്സ്റ്റർ ശൈലിയുള്ള സ്പീഡായിരുന്നു പലർക്കും ഏറ്റവും ഇഷ്‌ടപ്പെട്ടത്. വലിയ വിജയം നേടി കുതിച്ചതിന് പിന്നാലെ ഇതിനെ അടിസ്ഥാനമാക്കിയുള്ള കുറഞ്ഞ വിലയുള്ള സ്പീഡ് T4 പതിപ്പിനും കമ്പനി രൂപം കൊടുക്കുകയുണ്ടായി.

ഇപ്പോഴിതാ റോഡ്സ്റ്റർ ബൈക്കുകളെ കൂടുതൽ ആകർഷകമാക്കുന്നതിനായി ഇരുമോഡലുകളിലും ന്യൂഇയർ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ട്രയംഫ്. സ്പീഡ് 400, സ്പീഡ് T4 മോഡലുകൾ വാങ്ങുന്നവർക്ക് 11,500 രൂപ വിലയുള്ള ആക്‌സസറികൾ കമ്പനി സൗജന്യമായി വാഗ്ദാനം ചെയ്യും. അടുത്തിടെ സ്ക്രാംബ്ലർ 400X വാങ്ങുന്നവർക്ക് അവതരിപ്പിച്ച സമാന ഓഫറാണിത്. കെടിഎമ്മും പുതുവത്സരത്തോട് അനുബന്ധിച്ച് ഇത്തരത്തിലൊരു ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Triumph Speed 400 And Speed T4 Now Available With Free Accessories Worth Rs 11 500

ടാങ്ക് പാഡ്, വിൻഡ്‌സ്‌ക്രീൻ, നീ പാഡുകൾ, ലോവർ എഞ്ചിൻ ബാറുകൾ, ബാക്ക്‌റെസ്റ്റ് എന്നിവയാണ് ട്രയംഫിൻ്റെ ഓഫറിന് കീഴിലുള്ള ആക്‌സസറികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫറിൻ്റെ കൃത്യമായ വാലിഡിറ്റി ട്രയംഫ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ മാസം മാത്രമേ ഈയൊരു ഓഫർ ലഭ്യമാകൂ എന്നാണ് സൂചന. ട്രയംഫ് തങ്ങളുടെ 400 സിസി മോഡൽനിരയിലുടനീളമുള്ള എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്ന അതേ സമയത്താണ് ഇത്തരത്തിലൊരി ഓഫറുമായി എത്തിയിരിക്കുന്നത്.

വില കൂടിയതിൻ്റെ അടിസ്ഥാനത്തിൽ ബൈക്ക് വാങ്ങാൻ മടികാണിച്ചിരിക്കുന്നവരെ ആകർഷിക്കാൻ ഈ ആക്‌സസറി ഓഫറുകൾക്കാവുമെന്നാണ് ട്രയംഫിൻ്റെ വിശ്വാസം. വില വർധനവിൻ്റെ കാര്യത്തിലേക്ക് വന്നാൽ സ്പീഡ് 400 റോഡ്സ്റ്ററിന് 5,246 രൂപയും ബാക്കിയുള്ള മോഡലുകൾക്ക് ഏകദേശം 2,246 രൂപ മുതൽ 2,461 രൂപ വരെയുമാണ് കൂടിയിരിക്കുന്നത്. മുകളിൽ പറഞ്ഞ പുതുവത്സര ഓഫർ വിലക്കയറ്റത്തിന് പരിഹാരമാകാനും ഷോറൂമിലെ വിൽപ്പനയെയും തിരക്കിനെയും ബാധിക്കാതിരിക്കാനും സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

Triumph Speed 400 And Speed T4 Now Available With Free Accessories Worth Rs 11 500

സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോൾ 2.39 ലക്ഷം രൂപയും സ്പീഡ് T4 ബൈക്കിന് 1.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. രണ്ട് മോട്ടോർസൈക്കിളുകൾക്കും വില കൂടിയെങ്കിലും ഇതേ ബജറ്റിൽ വാങ്ങാനാവുന്ന ഏറ്റവും നല്ല മോഡലുകളാണ് ഇവയെന്നതിൽ സംശയമൊന്നും വേണ്ട. കൂടുതൽ സാഹസികതയ്ക്ക് പ്രാധാന്യം നൽകുന്നവർക്കായി കമ്പനി സ്ക്രാംബ്ലർ 400 X, സ്ക്രാംബ്ലർ XC എന്നീ രണ്ട് വെറൈറ്റി ബൈക്കുകളും വിപണിയിലെത്തിക്കുന്നുണ്ട്.

ഇവയ്ക്ക് യഥാക്രമം 2.70 ലക്ഷം രൂപയും 2.97 ലക്ഷം രൂപയും നിലവിലെ എക്സ്ഷോറൂം വിലവരും. കഫേ റേസർ ശൈലി ഇഷ്‌ടപ്പെടുന്നവർക്ക് ത്രക്സ്റ്റൺ 400 പതിപ്പും വാങ്ങാനാവും. ഇതിനായി 2.76 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, ത്രക്സ്റ്റൺ 400, സ്‌ക്രാംബ്ലർ XC എന്നിങ്ങനെ 400 സിസി പ്ലാറ്റ്‌ഫോമിൽ ട്രയംഫിന് ഇപ്പോൾ 5 മോട്ടോർസൈക്കിളുകശാണ് വിപണിയിലുള്ളത്.

Triumph Speed 400 And Speed T4 Now Available With Free Accessories Worth Rs 11 500

398 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് സ്പീഡ് 400, സ്പീഡ് T4 എന്നിവയുടെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കി റീട്യൂൺ ചെയ്‌ത എഞ്ചിന് 7,000 ആർപിഎമ്മിൽ 30.6 bhp കരുത്തും 5,000 ആർപിഎമ്മിൽ പരമാവധി 36 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച ലോ എൻഡ് ടോർക്ക് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നതിനാൽ സിറ്റി ഉപയോഗങ്ങൾക്കും മറ്റും കിടിലമാണ് ആശാൻ. 2500 ആർപിഎമ്മിൽ ഏകദേശം 85 ശതമാനം ടോർക്കും ലഭ്യമാണെന്നാണ് ട്രയംഫ് പറയുന്നത്.

സ്പീഡ് 400 റോഡ്സ്റ്ററിലെ ഇലക്ട്രോണിക് ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഇമ്മൊബിലൈസർ, ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകളെല്ലാം ഒഴിവാക്കിയാണ് ട്രയംഫ് സ്പീഡ് T4 വിപണിയിൽ എത്തുന്നതെന്ന് മാത്രം. ബജറ്റ് പരിമിതിയുള്ളവർക്കായി ട്രയംഫ് ആവിഷ്ക്കരിച്ച് ഈയൊരു ഐഡിയയും വർക്കായിട്ടുണ്ട്. ഇന്ത്യയിൽ ഇതേ വിഭാഗത്തിൽ ഹോണ്ട ഹൈനസ് CB350, ജാവ, യെസ്‌ഡ് ബൈക്കുകൾ, എൻഫീൽഡ് ഗൊറില്ല 450 എന്നിവയോടാണ് കമ്പനി മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 7, 2026, 9:04 [IST]
English summary
Triumph speed 400 and speed t4 now available with free accessories worth rs 11500
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X