വില കുറഞ്ഞേ... പുതിയ 350 സിസി എഞ്ചിനുമായി ട്രയംഫ് ബൈക്കുകൾ എത്തി, വില 1.95 ലക്ഷം മുതൽ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സാക്ഷാൽ റോയൽ എൻഫീൽഡിനേയും ഹോണ്ടയേയും വരെ വിറപ്പിച്ചവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. 400 സിസി എഞ്ചിനുമായി എത്തിയ സ്പീഡ്, സ്ക്രാംബ്ലർ എന്നീ മിടുക്കൻമാരിലൂടെയാണ് ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത്. അടുത്തിടെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയായിരുന്ന കമ്പനി ഇപ്പോഴിതാ തങ്ങളുടെ ബൈക്ക് നിരയ്ക്ക് വില വെട്ടിക്കുറച്ചിരിക്കുകയാണ്. മോഡലിനെ ആശ്രയിച്ച് ഓൺ-റോഡ് വിലയിൽ 21,500 രൂപ വരെ ലാഭിക്കാനുള്ള സുവർണാവസരമാണ് ട്രയംഫ് ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. എന്നാൽ പഴയ 400 സിസി എഞ്ചിന് പകരം ഇപ്പോൾ ബൈക്കുകൾ 350 സിസി എഞ്ചിനുകളിലേക്ക് മാറിയിട്ടുണ്ട്.

ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതിനുശേഷം രാജ്യത്തെ 350 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് ചരക്ക് സേവന നികുതി 40 ശതമാനമായി പരിഷ്ക്കരിച്ചിരുന്നു. അതേസമയം 350 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകൾക്ക് 18 ശതമാനമായി നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്‌തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി കിടപിടിക്കുവാനായി ട്രയംഫ് എഞ്ചിൻ ശേഷി കുറയ്ക്കാൻ തീരുമാനിച്ചത്.

Triumph Speed Scrambler T4 Models Launched With New 350cc Engine Price Dropped

ഏറ്റവും താങ്ങാനാവുന്ന ട്രയംഫ് മോട്ടോർസൈക്കിളായ സ്പീഡ് T4 പതിപ്പിന് ഇപ്പോൾ 1.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബാക്കിയുള്ള നിരയിൽ സ്പീഡ് 400 റോഡ്സ്റ്ററിന് 2,31,890 രൂപ, സ്‌ക്രാംബ്ലർ 400 പതിപ്പിന് 2,59,241 രൂപ, ത്രക്സ്റ്റൺ 400 കഫേ റേസറിന് 2,65,538 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. സ്‌ക്രാംബ്ലർ 400 XC നോക്കുന്നവർക്ക് ഇനി മുതൽ 2,89,534 രൂപ മാത്രം മുടക്കിയാൽ മതിയാവും.

ഇന്ത്യയിലെ ട്രയംഫിന്റെ വളർച്ചയ്ക്ക് പിന്നിൽ വളർന്നുവരുന്ന മികച്ച സെയിൽസ്, സർവീസ് ശൃംഖലയുടെ സാന്നിധ്യവും ഉൾപ്പെടുന്നുണ്ട്. 200 ലധികം പട്ടണങ്ങളിലായി 230 ലധികം ഔട്ട്‌ലെറ്റുകളിലൂടെ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത് വാങ്ങുന്നവർക്ക് വളരെ എളുപ്പത്തിൽ മെയിന്റനെൻസും മറ്റും ചെയ്യുക എളുപ്പമാക്കുന്നു. മെട്രോ നഗരങ്ങളിൽ മാത്രമല്ല, ചെറിയ നഗരങ്ങളിൽ പോലും ഇപ്പോൾ ട്രയംഫിന് സാന്നിധ്യമുണ്ട്.

Triumph Speed Scrambler T4 Models Launched With New 350cc Engine Price Dropped

ഇനി പുതിയ എഞ്ചിനും അതിലെ പെർഫോമൻസ് കണക്കുകളും എങ്ങനെയാണെന്ന് വിശദമായി നോക്കാം. 350 സിസി പതിപ്പിലെ എൻട്രി ലെവൽ ബൈക്കായ T4 മോഡലിൽ പുതിയ TR-സീരീസ് ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,500 ആർപിഎമ്മിൽ 29 bhp കരുത്തും 5,500 ആർപിഎമ്മിൽ 31 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് സ്പീഡ്, സ്ക്രാംബ്ലർ എന്നിവ ഇപ്പോൾ 8,500 ആർപിഎമ്മിൽ 37 bhp പവറും 7,000 ആർപിഎമ്മിൽ 32 Nm ടോർക്കും വരെ വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ത്രക്സ്റ്റൺ 350 കഫേ റേസറിന്റെ കാര്യത്തിലേക്ക് വന്നാൽ ഇതിലെ എഞ്ചിന് 8,750 ആർപിഎമ്മിൽ 40 bhp കരുത്തും 7,500 ആർപിഎമ്മിൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്.

സ്പീഡ് 400 റോഡ്സ്റ്ററിലെ വലിപ്പം കുറഞ്ഞ എഞ്ചിൻ 8.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ സ്‌ക്രാംബ്ലർ 8.8 സെക്കൻഡിലാണ് 100 കിലോമീറ്റർ വേഗതയിലെത്തുന്നത്. അതേസമയം ത്രക്സ്റ്റൺ 8.3 സെക്കൻഡിൽ ഇതേ സ്പീഡിൽ എത്തും. T4 ബേസ് മോഡലായതിനാൽ തന്നെ 9.6 സെക്കൻഡ് വേണ്ടി വരും. T4 പരമാവധി വേഗത മണിക്കൂറിൽ 137 കിലോമീറ്റർ വരെയാണെങ്കിൽ സ്പീഡിന്റെ ടോപ്പ് സ്പീഡ് 147 കിലോമീറ്ററാണ്.

അതേസമയം സ്‌ക്രാംബ്ലറിന് 144 കിലോമീറ്ററും ത്രക്സ്റ്റൺ 157 കിലോമീറ്ററും പരമാവധി വേഗത കൈവരിക്കുമെന്നും ട്രയംഫ് അവകാശപ്പെടുന്നു. ഫ്ലാറ്റ്-ട്രാക്ക് റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണികഴിപ്പിച്ചിരിക്കുന്ന പുതിയ ട്രാക്കർ 400 പതിപ്പും നിരയിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 2,46,225 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

More from DriveSpark

Article Published On: Monday, April 6, 2026, 14:14 [IST]
English summary
Triumph speed scrambler t4 models launched with new 350cc engine price dropped
കൂടുതല്‍... #triumph motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X