ഹണ്ടർ വാങ്ങാൻ പോവല്ലേ... 350 സിസി എഞ്ചിനുമായി ട്രയംഫിന്റെ പുത്തൻ ബൈക്ക്; വില 2.46 ലക്ഷമേയുള്ളൂ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ 400 സിസി മോഡലുകൾ പുറത്തിറക്കി വിപ്ലവം തീർത്ത് മുന്നേറുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ഇതിനിടയിൽ 400 സിസി എഞ്ചിനുകൾക്ക് പകരം പുതിയ 350 സിസിയിലേക്ക് സ്പീഡ്, സ്ക്രാംബ്ലർ ശ്രേണിയെ പുതുക്കിപണിയാൻ തീരുമാനമെടുത്തിരിക്കുകയാണ് ബ്രാൻഡ്. മോട്ടോർസൈക്കിളുകളുടെ വില കുറയ്ക്കാൻ ട്രയംഫിനെ സഹായിക്കുന്ന നീക്കമാണിത് എങ്കിലും ആരാധകർ ഏറെ നിരാശയിലാണ്. എന്നാൽ ആളുകളെ കൈയിലെടുക്കുവാനായി ട്രയംഫ് അടുത്തിടെ വിദേശ വിപണികളിൽ അവതരിപ്പിച്ച സ്പീഡ് ട്രാക്കർ 400 ഇന്ത്യയിലും പുറത്തിറക്കിയിരിക്കുകയാണ്. റെട്രോ സ്റ്റൈലുള്ള റോഡ്സ്റ്റർ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഫ്ലാറ്റ്-ട്രാക്ക് റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണികഴിപ്പിച്ചിരിക്കുന്ന പുതിയ ട്രാക്കർ 400 പതിപ്പിന് 2,46,225 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. പേരിൽ 400 എന്നുണ്ടെങ്കിലും ട്രയംഫിന്റെ പുത്തൻ മോട്ടോർസൈക്കിൾ ഒരു 350 സിസി 350 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയിക്കായിരിക്കുന്ന എഞ്ചിൻ പെർഫോമൻസിൽ അൽപം പിന്നിലാണെന്നതാണ് സത്യം.

Triumph Tracker 400 Launched With New 350cc Engine In India

അതായത് 8750 ആർപിഎമ്മിൽ 39.4 bhp കരുത്തും 7500 ആർപിഎമ്മിൽ 32 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ട്രയംഫിന്റെ പുതിയ TR-സീരീസ് 350 സിസി എഞ്ചിൻ ഉപയോഗിക്കുന്ന ട്രാക്കർ 400 മോട്ടോർസൈക്കിളിന് സാധിക്കുന്നതാണ്. 400 സിസി എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ 2 bhp, 5.5 Nm ടോർക്ക് എന്നിവയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഓടിക്കുമ്പോൾ എത്ര കണ്ട് പ്രകടമാവുമെന്നത് കണ്ടറിയണം.

ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതിനുശേഷം ട്രയംഫ് തങ്ങളുടെ 400 സിസി എഞ്ചിന്റെ ശേഷി 350 സിസിയിൽ താഴെയാക്കാൻ ശ്രമിച്ചുവരികയാണ്. 350 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടി 40 ശതമാനവും 350 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകൾക്ക് 18 ശതമാനവും നികുതി ചുമത്തിയിരിക്കുന്ന കാരണമാണ് നികുതിയിളവ് തേടാൻ ഇത്തരത്തിലൊരു നീക്കം നടത്താൻ ട്രയംഫ് നിർബന്ധിതരായത്.

Triumph Tracker 400 Launched With New 350cc Engine In India

ഇന്ത്യൻ വിപണിയിൽ മത്സരാധിഷ്ഠിത വില ഉറപ്പാക്കിയാൽ മാത്രമേ നിലനിൽപ്പ് ശാശ്വതമാവൂ. ഇനി ട്രയംഫ് ട്രാക്കർ 400 പതിപ്പിന്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ അമേരിക്കൻ ഡേർട്ട് ട്രാക്ക് റേസിംഗിൽ സാധാരണയായി ഉപയോഗിക്കുന്ന ഫ്ലാറ്റ്-ട്രാക്ക് റേസിംഗ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഡൽ നിർമിച്ചിരിക്കുന്നത്. ഫ്ലാറ്റും എന്നാൽ നീളമേറിയതുമായ സീറ്റ്, സ്ലിമ്മായിട്ടുള്ള ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ്-ട്രാക്കർ നിലപാട് നൽകുന്ന സ്റ്റബ്ബി ടെയിൽ സെക്ഷൻ എന്നിവയാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ട്രാക്കർ-സ്റ്റൈൽ സൈഡ് പാനലുകൾ, സീറ്റ് കൗൾ, മിനിമൽ ബോഡി വർക്ക് എന്നിവയാണ് ട്രാക്കറിൻ്റെ റെട്രോ ആകർഷണത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ട്രാക്കർ 400 പൂർണ എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി തന്നെ ബ്രിട്ടീഷ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Triumph Tracker 400 Launched With New 350cc Engine In India

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നിൽ അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ ഗ്യാസ്-ചാർജ്ഡ് മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസിൻ്റെ സഹായത്തോടെ രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കിംഗാണ് ട്രാക്കർ 400 ഉപയോഗിക്കുന്നത്. റോഡ്-ബയസ്ഡ് നോബി-സ്റ്റൈൽ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിൾ നിരത്തിലേക്ക് എത്തുന്നത്.

ടോർക്ക്-അസിസ്റ്റ് ക്ലച്ച്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവയും മോട്ടോർസൈക്കിളിന്റെ മാറ്റ് കൂട്ടുവാനായി കൊടുത്തിട്ടുണ്ട്. റേസിംഗ് യെല്ലോ, ഫാന്റം ബ്ലാക്ക്, അലുമിനിയം സിൽവർ ഗ്ലോസ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ട്രാക്കർ 400 വാഗ്ദാനം ചെയ്യുന്നത്. ഓരോന്നിനും സ്പോർട്ടി ബ്രാൻഡിംഗും റേസ്-പ്രചോദിത സ്റ്റൈലിംഗ് സൂചകങ്ങളും നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Monday, April 6, 2026, 12:20 [IST]
English summary
Triumph tracker 400 launched with new 350cc engine in india price features specs
കൂടുതല്‍... #triumph motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X