ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിനും ഇലക്‌ട്രിക് സ്‌കൂട്ടർ സമ്മാനിച്ച് ടിവിഎസ്; ഫുൾ ചാർജിൽ 100 KM ഓടിക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയുടെ തുടക്കകാലത്ത് തന്നെ നിരത്തിലെത്തി തൻ്റെ സ്ഥാനം കണ്ടെത്തിയ മോഡലാണ് ടിവിഎസ് ഐക്യൂബ് (TVS iQube Electric Scooter). ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറും ഇതുതന്നെയാണ്. സാക്ഷാൽ ബജാജ് ചേതക് പോലുള്ള ഇവികളോട് മത്സരിച്ചാണ് വലിയ നേട്ടം കമ്പനി നേടിയെടുത്തത്. ഇന്ത്യയിൽ മാത്രമല്ല, ടിവിഎസിന് സാന്നിധ്യമുള്ള മറ്റ് വിദേശ രാജ്യങ്ങളിലും കമ്പനി ഐക്യൂബിനെ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിലും എത്തിയിരിക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടർ.

ടിവിഎസ് മോട്ടോർ ഇറ്റാലിയ അടുത്തിടെ ഇറ്റലിയിലെ റോമിലുള്ള വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലേക്ക് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ രണ്ട് യൂണിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ്. ദൈനംദിന മൊബിലിറ്റിയിലേക്ക് പാരിസ്ഥിതിക പരിവർത്തനം വരുത്തുന്നതിനായി വത്തിക്കാൻ സിറ്റി സ്വീകരിച്ച ഒരു സംരംഭത്തിന്റെ ഭാഗമാണ് ഇവികൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലെ റോം നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിൽ ഇനി ഐക്യൂബ് നിശബ്ദമായി പറക്കുന്നത് കണ്ടാൽ കാരണം ഇതാണെന്ന് ചിന്തിച്ചോളൂ.

TVS iQube Electric Scooter Delivered To The Governorate Of Vatican City State

2024 മെയ് മാസത്തിലാണ് ടിവിഎസ് മോട്ടോർ ഇറ്റാലിയ എന്ന പേരിയിൽ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇറ്റലിയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ഇറ്റലിയിൽ നിരവധി പാസഞ്ചർ ഇരുചക്ര വാഹനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ടിവിഎസ് ഐക്യൂബ്, ടിവിഎസ് X, ടിവിഎസ് റോണിൻ 250, ടിവിഎസ് റൈഡർ കമ്മ്യൂട്ടർ ബൈക്ക്, ടിവിഎസ് ജൂപ്പിറ്റർ 125, എൻ‌ടോർക്ക്, ടിവിഎസ് അപ്പാച്ചെ RR 310, RTR 310 എന്നീ മോഡലുകളെല്ലാമാണ് കമ്പനി വിപണനത്തിന് എത്തിക്കുന്നത്.

മൊത്തത്തിൽ ഇറ്റലി ഉൾപ്പടെ ടിവിഎസ് മോട്ടോർ കമ്പനി നിലവിൽ 90 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. റോമിലുള്ള വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലേക്ക് കൈമാറിയ ഇവിയുടെ വിശേഷങ്ങളിലേക്ക് വന്നാൽ ഫെബ്രുവരി അഞ്ചിന് വത്തിക്കാനിൽ എത്തിച്ച ഇറ്റാലിയൻ സ്പെക്ക് ഐക്യൂബ് L3e സ്കൂട്ടറുകൾ ഇക്കോ മോഡിൽ 100 ​​കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് അവകാശപ്പെടുന്നത്.

TVS iQube Electric Scooter Delivered To The Governorate Of Vatican City State

കൂടാതെ ഡ്രൈവർ വിവരങ്ങൾക്കായി ടിഎഫ്ടി സ്ക്രീനും കണക്റ്റഡ് ഫീച്ചറുകളുടെ സ്മാർട്ട് കണക്റ്റ് സ്യൂട്ടും ഇതിലുണ്ട്. ഇറ്റാലിയൻ നഗരമായ റോമിനാൽ പൂർണ്ണമായും ചുറ്റപ്പെട്ടുകിടക്കുന്ന വത്തിക്കാൻ സിറ്റി, മാർപാപ്പയുടെ ഭരണത്തിൻ കീഴിലുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ്. റോമിലെ പുണ്യനഗരത്തിലെത്തിയ ഐക്യൂബ് L3e സ്കൂട്ടറുകളിൽ 7 മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 2.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കായിരിക്കും ഉണ്ടാവുക.

4,311 യൂറോയ്ക്കാണ് ഇവി ഇറ്റലിയിൽ വിപണനം ചെയ്യുന്നത്. ഇന്ത്യയിൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടറിന് 2.2 കിലോവാട്ട് മുതൽ 3.5 കിലോവാട്ട് വരെ ബാറ്ററി ശേഷിയുള്ള മൂന്ന് വകഭേദങ്ങളുണ്ട്. എല്ലാ മോഡലുകളിലും ഹബ് മൗണ്ടഡ് മോട്ടോറാണ് പ്രവർത്തിക്കുന്നത്. പുതുതായി പുറത്തിറങ്ങിയ ഐക്യൂബ് 3.1 വേരിയൻ്റിന് മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. വെറും 116.8 കിലോഗ്രാം മാത്രമാണ് ഈ വേരിയൻ്റിന് വരുന്ന ഭാരം.

TVS iQube Electric Scooter Delivered To The Governorate Of Vatican City State

32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്പേസ്, കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവയും ടിവിഎസ് ഐക്യൂബിനെ നല്ലൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാക്കി മാറ്റുന്ന ഘടകങ്ങളാണ്. ഐക്യൂബ് 3.1 kWh വേരിയൻ്റിലെ ബാറ്ററി 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മുതല്‍ 4.5 മണിക്കൂര്‍ വരെയാണ് സമയം മാത്രമാണ് വേണ്ടിവരിക.

പെട്രോള്‍ സ്‌കൂട്ടര്‍ 50,000 കിലോമീറ്റര്‍ ഓടിക്കാന്‍ 1 ലക്ഷം രൂപ ചെലവാകുമ്പോള്‍, ഐക്യൂബിന് വെറും 6,466 രൂപ മാത്രമേ വരുന്നുള്ളൂ. സര്‍വീസ്, മെയിന്റനന്‍സ് ചെലവുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താവിന് 93,500 രൂപയോളം ലാഭിക്കാന്‍ സാധിക്കും. അടുത്തിടെ ഇന്ത്യയിൽ 8 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലും ഐക്യൂബ് പിന്നിട്ടിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 12, 2026, 17:14 [IST]
English summary
Tvs iqube electric scooter delivered to the governorate of vatican city state
കൂടുതല്‍... #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X