കംപ്ലയിന്റ് ഒന്നുമില്ല, പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായി ടിവിഎസിന്റെ ഇവി; കഴിഞ്ഞ മാസം വിറ്റത് 37,193 എണ്ണം

റോഡിലേക്കിറങ്ങിയാൽ സൈലന്റായി പോവുന്ന ധാരാളം ഇലക്‌ട്രിക് വാഹനങ്ങൾ ഇപ്പോൾ കാണാനാവും. പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്നതും ഇവികൾ ഉപയോഗിക്കാനുള്ള എളുപ്പവുമെല്ലാമാണ് വൈദ്യുത വാഹനങ്ങൾ ഇത്രയും ജനകീയരാവാൻ കാരണമായിരിക്കുന്നത്. ഇപ്പോൾ പഴയ പെട്രോൾ സ്കൂട്ടറുകളെല്ലാം കൊടുത്തിട്ട് ആളുകൾ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ തുടങ്ങി. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാർ ഇപ്പോൾ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ് (TVS iQube). കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്.

ഇന്ന് വാങ്ങാനാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ഐക്യൂബ്. സാക്ഷാൽ പെട്രോൾ സ്കൂട്ടറുകളെ വരെ തോൽപ്പിക്കുന്ന വിൽപ്പനയുമായി കുതിക്കുകയാണ് മോഡൽ. പോയമാസം ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് സ്കൂട്ടറുകളുടെ പട്ടികയിൽ ആക്ടിവയ്ക്കും ജുപ്പിറ്ററിനും ആക്സസിനും പിന്നിൽ നാലാം സ്ഥാനം കൈവരിക്കാനും ടിവിഎസിന്റെ ബാറ്ററി ടൂവീലറിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

TVS iQube Electric Scooter Posted 37 193 Unit Sales In April 2026

പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായി പേരെടുത്തിരിക്കുന്ന ടിവിഎസ് ഐക്യൂബ് കഴിഞ്ഞ മാസം 37,193 പേരാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് 2025 ഏപ്രിൽ മാസത്തിൽ നിരത്തിലെത്തിച്ച 27,604 യൂണിറ്റുകളേക്കാൾ 34.74 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. അതായത് കൃത്യം ഒരുവർഷത്തിനിപ്പുറം ഇവിയുടെ 9,589 യൂണിറ്റുകൾ അധികമായി നിരത്തിലെത്തിക്കാൻ ടിവിഎസിനായെന്ന് സാരം. നിരവധി വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വിപണിയിലെത്തുന്നതിനാൽ ആളുകൾക്ക് തെരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളാണുള്ളത്.

വിലയുടെ കാര്യമെടുത്താലും പോക്കറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ഇവി വരുന്നത്. 94,434 രൂപ മുതൽ 1.71 ലക്ഷം രൂപ വരെയുള്ള വ്യത്യസ്‌ത വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും. കൃത്യമായ ഇടവേളകളിൽ ഐക്യൂബിലേക്ക് നവീകരണങ്ങൾ അവതരിപ്പിക്കാനും കമ്പനിക്കാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഐക്യൂബ് S 4.7 kWh എന്ന പുതിയ വേരിയന്റോടെ ശ്രേണി വിപുലീകരിച്ച് കമ്പനി കൈയടി നേടിയിരുന്നു.

TVS iQube Electric Scooter Posted 37 193 Unit Sales In April 2026

പുതിയ ടിവിഎസ് ഐക്യൂബ് S 4.7 kWh വേരിയന്റിന് 1,37,142 രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. വില അൽപം ഉയർന്നതാണോയെന്ന് ചിന്തിക്കുന്നവർക്കായി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാൻ മോഡലിനാവുമെന്നാണ് ഉത്തരം പറയാനുള്ളത്. പ്രായോഗികതയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

മാഗ്‌നിഫിസെന്‍സ് പര്‍പ്പിള്‍ ബീജ്, ഹാര്‍ലെക്വിന്‍ ബ്ലൂ ബീജ് എന്നീ ആകര്‍ഷകമായ നിറങ്ങള്‍ക്കൊപ്പം ടൈറ്റാനിയം ഗ്രേ മാറ്റ് കളറിലും ഇലക്ട്രീക് ടൂവീലര്‍ വാങ്ങാം. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറിൽ പരമാവധി 33 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 0-40 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ കൈവരിക്കാനാവും.

TVS iQube Electric Scooter Posted 37 193 Unit Sales In April 2026

ഇലക്ട്രിക് സ്കൂട്ടറിന്റെ ടോപ്പ് സ്പീഡ് 82 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും 118 കണക്റ്റഡ് ഫീച്ചറുകളുമെല്ലാം കൂടുതൽ പൈസ മുടക്കുന്ന ടോപ്പ് വേരിയന്റിൽ കോർത്തിണക്കിയിട്ടുണ്ടെന്നതാനാൽ അക്കാര്യത്തിലും വാല്യു ഫോർ മണിയാണ് ആശാൻ. ഡിസ്പ്ലേ സ്വമേധയാ നിയന്ത്രിക്കാൻ സഹായിക്കുന്ന HMI ജോയ്സ്റ്റിക്കും ST വേരിയൻ്റിന് ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, May 23, 2026, 9:34 [IST]
English summary
Tvs iqube electric scooter posted 37193 unit sales in april 2026
കൂടുതല്‍... #tvs motor #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X