8 ലക്ഷം കുടുംബങ്ങളുടെ പെട്രോൾ കാശ് ലാഭിച്ചവൻ! പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ടിവിഎസ് ഇലക്‌ട്രിക് സ്‌കൂട്ടർ

പെട്രോൾ സ്‌കൂട്ടറുകളേക്കാൾ സ്വീകാര്യത നേടി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ മുന്നേറുകയാണെന്ന് പണ്ടേ മനസിലാക്കിയവരാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ്. അതിൻ്റെ ഭാഗമായി നല്ലൊരു ഫാമിലി ഇവിക്കും കമ്പനി രൂപംകൊടുക്കുകയുണ്ടായി. ഇതുവരെ കുറ്റങ്ങളോ പരാതികളോ ഒന്നും കേൾപ്പിക്കാതെ സൈലൻ്റായി വെന്നിക്കൊടി പാറിച്ച ഐക്യൂബിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. കൃത്യമായ ഇടവേളകളിൽ പരിഷ്ക്കരിച്ച് കാലത്തിനൊത്ത് ഐക്യൂബിനെ മുന്നോട്ട് കൊണ്ടുപോവാനും കമ്പനിക്കാവുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത സ്‌കൂട്ടറാണിത്. ബജാജ് ചേതക്കിനെയും ഏഥർ റിസ്‌തയെയും ഓല S1 സീരീസിനെയും എല്ലാം വെട്ടിക്കണമെങ്കിൽ റേഞ്ച് ചെറുതൊന്നും പോരല്ലോ.

ഇപ്പോഴിതാ ടിവിഎസിൻ്റെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബ് ആഭ്യന്തര വിപണിയിൽ 8 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഈയൊരു സംഖ്യ കൈവരിക്കുന്ന ആദ്യ ഇവിയായി ഐക്യൂബ് മാറുകയും ചെയ്യുന്നുവെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. SIAM ഡാറ്റ പ്രകാരം 2020 ജനുവരിയിൽ വിപണിയിൽ എത്തിയതിനുശേഷം ഐക്യൂൂബിൻ്റെ മൊത്തം വിൽപ്പന 8.24 ലക്ഷം യൂണിറ്റാണ്.

TVS iQube Electric Scooter Reached 8 Lakh Sales Milestone In India

ഐക്യൂബിൻ്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കാൻ മൂന്ന് വർഷമെടുത്തപ്പോൾ ഇവിടുന്ന് 2 ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടാൻ ഇവിക്ക് വെറും 10 മാസമാണ് വേണ്ടി വന്നത്. 2024 ഏപ്രിലിൽ, അതായത് ലോഞ്ച് ചെയ്ത് 52 മാസങ്ങൾക്ക് ശേഷം 3 ലക്ഷം മൊത്തവ്യാപാര നാഴികക്കല്ലും വാഹനം പിന്നിട്ടു. അതിനുശേഷം ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡിമാൻ്റ് അതിവേഗം വർധിച്ചു. 3.01 ലക്ഷത്തിൽ നിന്ന് 7 ലക്ഷം യൂണിറ്റ് താണ്ടാൻ 17 മാസമാണ് വേണ്ടി വന്നത്.

അതേസമയം 7 ലക്ഷത്തിൽ നിന്ന് 8 ലക്ഷം യൂണിറ്റുകളിലേക്കുള്ള കുതിപ്പ് വെറും മൂന്ന് മാസത്തിനുള്ളിൽ (ഒക്ടോബർ-ഡിസംബർ 2025) പൂർത്തിയായി. അങ്ങനെ മൊത്തത്തിൽ 8 ലക്ഷം യൂണിറ്റുകളിലെത്താൻ ഐക്യൂബിന് വെറും 6 വർഷം സമയം മാത്രമാണ് വേണ്ടിവന്നത്. 2025 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 ടൂവീലറുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇലക്ട്രിക് മോഡലാണ് ടിവിഎസ് ഐക്യൂബ് എന്നതും ഞെട്ടിക്കുന്ന കാര്യമാണ്.

TVS iQube Electric Scooter Reached 8 Lakh Sales Milestone In India

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ടിവിഎസ് ഐക്യൂബ് 2.2 kWh, 3.1 kWh, 3.4 kWh എന്നിങ്ങനെ വിവിധ ബാറ്ററി ഓപ്ഷനുകളിലും വാങ്ങാനാവും. എല്ലാ മോഡലുകള്‍ക്കും ഹബ് മൗണ്ടഡ് മോട്ടോറാണ് തുടിപ്പേകുന്നക്. പുതുതായി പുറത്തിറങ്ങിയ ഐക്യൂബ് 3.1 വേരിയൻ്റിന് മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

വെറും 116.8 കിലോഗ്രാം മാത്രമാണ് ഈ വേരിയൻ്റിന് വരുന്ന ഭാരം. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്പേസ്, കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവയും ടിവിഎസ് ഐക്യൂബിനെ നല്ലൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാക്കി മാറ്റുന്ന ഘടകങ്ങളാണ്. ഐക്യൂബ് 3.1 kWh വേരിയൻ്റിലെ ബാറ്ററി 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മുതല്‍ 4.5 മണിക്കൂര്‍ വരെയാണ് സമയം മാത്രമാണ് വേണ്ടിവരിക.

TVS iQube Electric Scooter Reached 8 Lakh Sales Milestone In India

വില്‍പ്പനയ്ക്ക് മൈലേജാവാനും ബജറ്റ് കുറവുള്ളവർക്കും വേണ്ടി ടിവിഎസ് കുറഞ്ഞ വിലയില്‍ ഐക്യൂബ് 2.2kWh പതിപ്പും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 1 ലക്ഷം രൂപയില്‍ താഴെ എക്സ്ഷോറൂം വില വരുന്ന ഈ എന്‍ട്രി ലെവല്‍ വേരിയന്റ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇ-സ്‌കൂട്ടറുകളില്‍ ഒന്ന് കൂടിയാണെന്നത് ശ്രദ്ധേയമായ വിഷയമാണ്. പെട്രോള്‍ സ്‌കൂട്ടര്‍ 50,000 കിലോമീറ്റര്‍ ഓടിക്കാന്‍ 1 ലക്ഷം രൂപ ചെലവാകുമ്പോള്‍, ഐക്യൂബിന് വെറും 6,466 രൂപ മാത്രമേ വരുന്നുള്ളൂ.

സര്‍വീസ്, മെയിന്റനന്‍സ് ചെലവുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താവിന് 93,500 രൂപയോളം ലാഭിക്കാന്‍ സാധിക്കും. കുറഞ്ഞ പ്രവര്‍ത്തന ചെലവും മികച്ച സാങ്കേതിക വിദ്യയുമാണ് ഐക്യൂബിനെ വിപണിയിലെ പ്രിയതാരമാക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ബജാജ് ചേതക്, ഏഥർ റിസ്‌ത, തുടങ്ങിയ വമ്പൻമാരുമായാണ് ഐക്യൂബ് മത്സരിക്കുന്നത്. എതിരാളികൾക്ക് സ്വപ്നം കാണാവുന്നതിലും വേഗത്തിലാണ് ഇവി വിറ്റഴിയുന്നത് എന്നത് ടിവിഎസിന് സന്തോഷം നൽകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Tuesday, January 27, 2026, 17:08 [IST]
English summary
Tvs iqube electric scooter reached 8 lakh sales milestone in india
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X