ഷോക്കടിച്ചോ? 145 KM റേഞ്ചുണ്ടായിരുന്ന ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ സൈലന്റായി നിർത്തലാക്കി ടിവിഎസ്

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ സാക്ഷാൽ ഓലയേയും ബജാജിനേയും ഏഥറിനേയുമെല്ലാം മലർത്തിയടിച്ച് മുന്നേറുകയാണ് ടിവിഎസ് ഐക്യൂബ്. ഇരുചക്ര വാഹന രംഗത്ത് ഇവികളുടെ സാധ്യത മനസിലാക്കി തുടക്കകാലത്ത് തന്നെ കിടിലമൊരു മോഡൽ അവതരിപ്പിച്ച കമ്പനി ഇന്ന് ഈ രംഗത്തെ നമ്പർ വൺ കൂടിയാണ്. ഐക്യൂബിലൂടെ കുതിച്ചുപായുന്ന ബ്രാൻഡ് ഇതുവരെ കാര്യമായ പരാതികളൊന്നും കേൾപ്പിക്കാതെ മുന്നേറുകയാണ്. ഇന്ന് വാങ്ങാനാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായതിനാൽ ഐക്യൂബിന് പിന്നാലായാണ് ആളുകൾ പായുന്നത്. സാക്ഷാൽ പെട്രോൾ സ്കൂട്ടറുകളെ വരെ തോൽപ്പിക്കുന്ന കണക്കുകളുമായി കുതിക്കുകയാണ് മോഡൽ.

നിരവധി വേരിയന്റുകളിലും ടിവിഎസ് ഐക്യൂബ് തെരഞ്ഞെടുക്കാനും അവസരം ലഭിക്കുന്നുണ്ടെന്നത് വൈവിധ്യമാർന്ന ആളുകളെ ആകർഷിക്കാൻ പാകമായ കാര്യമാണ്. എന്നാൽ ഇതിനിടയിൽ ടിവിഎസ് സൈലന്റായി ഐക്യൂബ് സ്കൂട്ടർ നിർത്തലാക്കിയിരിക്കുകയാണ്. പക്ഷേ ഐക്യൂബ് S എന്ന വേരിയന്റാണ് ഇപ്പോൾ കമ്പനി ലൈനപ്പിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. മിഡ്-സ്പെക്ക് പതിപ്പായി വിപണനത്തിന് എത്തിയിരുന്ന ഇത് എന്തുകൊണ്ട് നിർത്തലാക്കിയെന്ന് മാത്രം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

TVS iQube S Variant Discontinued In India Here Is Why

ടിവിഎസ് ഐക്യൂബ് S സ്റ്റാൻഡേർഡ് വേരിയന്റിനും ടോപ്പ്-സ്പെക്ക് ഐക്യൂബ് ST പതിപ്പിനും ഇടയിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഏകദേശം 1.32 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന മോഡൽ 3.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് വിപണനത്തിന് എത്തിയിരുന്നത്. സിംഗിൾ ചാർജിൽ 145 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ പരമാവധി 78 കിലോമീറ്റർ ടോപ്പ് സ്പീഡും വാഗ്ദാനം ചെയ്തിരുന്ന S വേരിയന്റ് ഇവി നിരയിലെ ഒരു സമതുലിതമായ ഓപ്ഷനായിരുന്നു.

സ്റ്റാൻഡേർഡ് ഐക്യൂബ് ഇതിനകം തന്നെ മത്സരാധിഷ്ഠിത വിലയിലും കൂടുതൽ താങ്ങാനാവുന്ന വിലയിലും വാഗ്ദാനം ചെയ്യുന്നതിനാൽ S വേരിയന്റിന് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനായിരുന്നില്ല. വിൽപ്പന കുറഞ്ഞതിനാലാവാം നിശബ്ദമായി ഒഴിവാക്കിയേക്കാമെന്ന് ടിവിഎസ് തീരുമാനിച്ചത്. ഈ മോഡൽ നീക്കം ചെയ്തുകൊണ്ട് ടിവിഎസ് അതിന്റെ ഉൽപ്പന്ന നിര കൂടുതൽ ലളിതമാക്കിയെന്നും വേണമെങ്കിൽ പറയാം.

TVS iQube S Variant Discontinued In India Here Is Why

നിലവിൽ 1.15 ലക്ഷം രൂപ വില വരുന്ന 2.2 kWh വേരിയന്റിൽ നിന്നാണ് ടിവിഎസ് ഐക്യൂബ് നിര ആരംഭിക്കുന്നത്. അത് ഫുൾ ചാർജിൽ 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നുണ്ട്. രണ്ടാമത്തേത് 1.25 ലക്ഷം രൂപ വില വരുന്ന 3.1 kWh വേരിയന്റാണ്. ഇത് സിംഗിൾ ചാർജിൽ 123 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ളതാണ്. ഇനിയുള്ളത് 1.70 ലക്ഷം രൂപ വില വരുന്ന 5.3 kWh വേരിയന്റാണ്. ഇതിന് ഫുൾ ചാർജിൽ 212 കിലോമീറ്റർ റേഞ്ച് വരെയും നൽകാനാവുന്നതാണ്.

ഈ ലളിതമായ വേരിയന്റ് ഘടന വാങ്ങുന്നവർക്ക് റേഞ്ച് ആവശ്യകതകളും ബജറ്റും അടിസ്ഥാനമാക്കി ആശയക്കുഴപ്പമില്ലാതെ ഐക്യൂബ് വാങ്ങിക്കാനാവും. നിർത്തലാക്കിയ ഐക്യൂബ് S വേരിയന്റിൽ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷൻ, ക്യു-പാർക്ക് അസിസ്റ്റ്, HMI കൺട്രോളർ, 17.78 സെന്റീമീറ്റർ ടച്ച്സ്ക്രീൻ ഡാഷ്ബോർഡ് എന്നിവയുൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകൾ ലഭ്യമായിരുന്നു. ഒപ്പം 32 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ടിവിഎസ് സ്മാർട്ട്എക്സണക്ട് കണക്റ്റിവിറ്റി, എൽഇഡി ലൈറ്റിംഗ് സജ്ജീകരണം എന്നിവയും ഇതിലെ ഹൈലൈറ്റുകളായിരുന്നു.

TVS iQube S Variant Discontinued In India Here Is Why

ഐക്യൂബ് 3.1 kWh വേരിയൻ്റിലെ ബാറ്ററി 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മുതല്‍ 4.5 മണിക്കൂര്‍ വരെയാണ് സമയം മാത്രമാണ് വേണ്ടിവരിക. സസ്പെൻഷമായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് ഷോക്കുകളും നൽകിയിരിക്കുന്നു. ബ്രേക്കിംഗിലേക്ക് വന്നാൽ മുൻവശത്ത് 220 mm ഡിസ്കും പിന്നിൽ 130 mm ഡ്രമ്മുമാണ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി വാഗ്‌ദാനം ചെയ്തിരുന്നത്.

എന്തായാലും S വേരിയന്റ് നിർത്തലാക്കിയെങ്കിലും ഐക്യൂബിന്റെ വിൽപ്പനയെ ഇത് പ്രതികൂലമായി ബാധിക്കുന്നതായിരിക്കില്ല. ടിവിഎസ് ഐക്യൂബ് 2.2 kWh, 3.1 kWh, 3.4 kWh എന്നിങ്ങനെ വിവിധ ബാറ്ററി ഓപ്ഷനുകളിലും വാങ്ങാനാവുന്നതാണ്. എല്ലാ മോഡലുകള്‍ക്കും ഹബ് മൗണ്ടഡ് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ നല്ലൊരു ഇവി വിശ്വസിച്ച് വാങ്ങാനിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി ഐക്യൂബിനെ പരിഗണിക്കാവുന്നതാണ്.

Article Published On: Tuesday, May 5, 2026, 17:05 [IST]
English summary
Tvs iqube s variant discontinued in india here is why
കൂടുതല്‍... #tvs motor #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X