പെട്ടന്ന് ഒരു ദിവസം പെട്രോൾ ഇല്ലാതെ വന്നാലോ...? ഗ്രാമീണ മേഖലയിലുള്ളവർക്ക് പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പെട്രോൾ, ഡീസൽ ക്ഷാമം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക തന്നെയാണ് ഇതിൻ്റെ പ്രധാന കാരണമായി ചൂണ്ടാക്കാണിക്കാനാവുന്നത്. അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷങ്ങളുടെ ഫലമായി എൽപിജി ഗ്യാസിൻ്റെ ലഭ്യത വരെ ഇന്ത്യയിൽ വലിയ ആശങ്കയായി മാറിയിട്ടുണ്ട്. ഇതിനു പിന്നാലെ മറ്റ് ഫോസിൽ ഇന്ധനങ്ങളും കിട്ടാക്കനിയാവുമോയെന്നതാണ് ആളുകളുടെ ഭയം. ഇത്തരമൊരു സാഹചര്യത്തിൽ ഇവികൾ വലിയ അനുഗ്രഹമായിരിക്കുമെന്നതാണ് പലരേയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.

പ്രത്യേകിച്ച് ഭാവിയിൽ സമാനമായ ഇന്ധന പ്രതിസന്ധികൾ ആവർത്തിച്ചാൽ എങ്ങനെ നേരിടുമെന്ന ആശങ്ക കാര്യമായ രീതിയിൽ ഉടലെടുത്തിട്ടുണ്ട്. നിലവിൽ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. ഇന്ധനപ്പേടിയില്ലാതെ മൊബൈൽ ഫോൺ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നത് പോലെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൈകാര്യം ചെയ്യാനാവുമെന്നത് വലിയ ആശ്വാസമാണ്. ഒപ്പം ദൈനംദിന യാത്രകൾ മുടങ്ങുകയുമില്ല.

Best Electric Scooters For Rural Areas In Kerala 2026

മുമ്പ് നഗരങ്ങളിലുള്ള ആളുകളായിരുന്നു ഇവികൾ കൂടുതൽ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമീണ മേഖലയിലേക്കും ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവ് പ്രകടമാണ്. വീട്ടിലൊരു സോളാർ സംവിധാനം കൂടിയുണ്ടെങ്കിൽ ഫ്രീയായി യാത്രകൾ നടക്കുകയും ചെയ്യും. അതോടൊപ്പം എന്നന്നേക്കുമായി പെട്രോൾ പമ്പിനോട് ഗുഡ്ബൈ പറയുകയും ചെയ്യാം. കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവർക്ക് പറ്റിയ മികച്ച ചില ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തി തരാം.

ടിവിഎസ് ഐക്യൂബ്

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ പോലും സുഖകരമായ യാത്ര ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ് സസ്പെൻഷൻ സജ്ജീകരണമുള്ള വിശ്വസിച്ച് വാങ്ങാനാവുന്ന നല്ലൊരു ഇലക്‌ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. പ്രായോഗികതയുടെ കാര്യത്തിലും ഇവി മിടുക്കനാണെന്ന് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട് കേട്ടോ. വിശാലമായ ഫുട്‌ബോർഡ്, നല്ല അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയെല്ലാം ഐക്യൂബിനെ മികച്ച ഫാമിലി ഇലക്ട്രിക് സ്കൂട്ടറാക്കി മാറ്റുന്ന കാര്യങ്ങളാണ്. 96 422 രൂപ മുതലാണ് വില വരുന്നത്.

Best Electric Scooters For Rural Areas In Kerala 2026

ടിവിഎസ് ഐക്യൂബ് 2.2 kWh, 3.1 kWh, 3.4 kWh എന്നിങ്ങനെ വിവിധ ബാറ്ററി ഓപ്ഷനുകളിലും വാങ്ങാനാവും. എല്ലാ മോഡലുകള്‍ക്കും ഹബ് മൗണ്ടഡ് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതുതായി പുറത്തിറങ്ങിയ ഐക്യൂബ് 3.1 വേരിയൻ്റിന് മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. പെട്രോള്‍ സ്‌കൂട്ടര്‍ 50,000 കിലോമീറ്റര്‍ ഓടിക്കാന്‍ 1 ലക്ഷം രൂപ ചെലവാകുമ്പോള്‍, ഐക്യൂബിന് വെറും 6,466 രൂപ മാത്രമേ വരുന്നുള്ളൂവെന്നതും വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ആംപിയർ മാഗ്നസ് EX

ഫുൾ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള ആംപിയർ മാഗ്നസ് EX നമ്മുടെ നാട്ടിലെ നിരത്തുകൾക്ക് പറ്റിയ ഇവികളിൽ ഒന്നാണ്. നല്ല റേഞ്ച് നൽകാൻ കഴിയുന്നതിനാൽ ദിവസവും ചാർജ് ചെയ്യേണ്ട ആവശ്യം ഒഴിവാക്കാനാവും. ഒപ്പം റിമൂവബിൾ ബാറ്ററിയായതിനാൽ അക്കാര്യത്തിലും ടെൻഷൻ വേണ്ട. 99,028 രൂപയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് വരുന്ന എക്സ്ഷോറൂം വില എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.

Best Electric Scooters For Rural Areas In Kerala 2026

കൊമാകി XR7

കനത്ത ഭാരം വരെ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകൾ ഈ കൊമാകി ഇലക്ട്രിക് സ്കൂട്ടറിനെ ഗ്രാമീണ ഉപയോഗത്തിന് അനുയോജ്യമാക്കുന്ന കാര്യങ്ങളാണ്. കൂടാതെ ഇലക്ട്രിക് സ്‌കൂട്ടർ സിംഗിൾ ചാർജിൽ 322 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നും കൊമാകി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ഗ്രാമങ്ങളിൽ ഉപയോഗിക്കുന്നതിന് ഇത് വളരെ പ്രായോഗികമാക്കുന്നു. ഒപ്പം വെറും 89,999 രൂപയ്ക്ക് ഇവനെ വാങ്ങുകയും ചെയ്യാം.

റിവർ ഇൻഡി

14 ഇഞ്ച് വലിപ്പമുള്ള വലിയ വീലുകളും സീറ്റിനടിയിൽ 43 ലിറ്റർ വലിയ സ്റ്റോറേജ് സ്പേസുമുള്ള റിവർ ഇൻഡി ഇന്ത്യയിലെ മിടുക്കൻ ഇവികളിൽ ഒന്നാണ്. സാധാനങ്ങൾ എത്ര വേണമെങ്കിലും എന്തുവേണമെങ്കിലും കയറ്റാമെന്നതാണ് ഗ്രാമീണ മേഖലയിലുള്ളവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാൻ സഹായിക്കുന്ന കാര്യം. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന് 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ലഭിക്കുന്നത്. ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്.

12 ലിറ്റർ ഫ്രണ്ട് ഗ്ലൗ ബോക്സ്, പാനിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ വരെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാങ്ങിയവർക്കാർക്കും നിരാശപ്പെടേണ്ടി വരില്ല. . കൂടാതെ 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റും ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സീറ്റാണ് റിവർ ഇൻഡിയിലുള്ളത്. IP67 റേറ്റഡ് 4kWh ബാറ്ററി പായ്ക്കുമായി വരുന്ന റിവർ ഇൻഡിക്ക് സിംഗിൾ ചാർജിൽ 120 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചുമുണ്ട്. 1.46 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 15, 2026, 10:11 [IST]
English summary
Tvs iqube to river indie best electric scooters for rural areas in kerala 2026
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X