ലിറ്ററിന് 80 KM മൈലേജുള്ള ബൈക്കിന് വില കൂട്ടി, എന്നിട്ടും 55,400 രൂപ മതി വാങ്ങാൻ! ടിവിഎസ് മുത്താണ്

കുറഞ്ഞ വിലയിൽ ഒരു എൻട്രി ലെവൽ ബൈക്ക് അന്വേഷിക്കുന്നവരിൽ പവരും ഓടിയെത്തുന്ന സെഗ്മെൻ്റാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടേത്. ഹീറോയും ഹോണ്ടയും ടിവിഎസും ബജാജുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ മിടുമിടുക്കരായ നിരവധി മോഡലുകളാണ് അണിനിരക്കുന്നത്. ഹീറോയ്ക്ക് സ്പ്ലെൻഡറും പാഷനും HF ഡീലക്‌സും തുടങ്ങിയവരാണുള്ളതെങ്കിൽ ഹോണ്ടയ്ക്ക് ഷൈൻ സീരീസ്, ഡ്രീം എന്നീ മിടുക്കൻമാരാണുള്ളത്. ബജാജിന് CT, പ്ലാറ്റിന എന്ന മൈലേജ് കിങുകളും ടിവിഎസ് നിരയിൽ സ്റ്റാർ സിറ്റി പ്ലസും റേഡിയോൺ എന്നീ സുന്ദരക്കുട്ടപ്പൻമാരുമുണ്ട്. അടുത്തിടെ ഹീറോ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് സമാനമായി ടിവിഎസും തങ്ങളുടെ കമ്മ്യൂട്ടർ ബൈക്ക് നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുകയാണ്. പക്ഷേ പേടിക്കേണ്ട കേട്ടോ, വളരെ ചെറിയ രീതിയിൽ ആരേയും നിരാശപ്പെടുത്താതെയാണ് റേഡിയോണിൻ്റെ വില കമ്പനി വർധിപ്പിച്ചിരിക്കുന്നത്. എല്ലാ വേരിയൻ്റുകൾക്കും ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നത് വെറും 300 രൂപ മാത്രമാണ് കേട്ടോ.

TVS Radeon Become Expensive In India New Price Starts From Rs 55 400

റേഡിയോൺ ഓൾബ്ലാക്ക് ബേസ് വേരിയൻ്റിന് 55,100 രൂപയിൽ നിന്നും 300 രൂപ വർധിച്ച് 55,400 രൂപയായപ്പോൾ ബേസ് എഡിഷന് 61,600 രൂപയിൽ നിന്നും 300 രൂപ ഉയർന്ന് എക്സ്ഷോറൂം വില 61,900 രൂപയായി മാറി. കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൻ്റെ ഡിജി ഡ്രം പതിപ്പിന് 74,200 രൂപയിൽ നിന്നും എക്സ്ഷോറൂം വില 74,500 രൂപയായുമായാണ് പരിഷ്ക്കരിച്ചത്. ടോപ്പ് എൻഡ് ഡിജി ഡിസ്ക്കിന് 78,200 രൂപയാണ് പുതിയ വില.

വിലയിലെ പരിഷ്ക്കാരത്തിന് പുറമെ ബജറ്റ് ഫ്രണ്ട്ലി ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും ടിവിഎസ് നടപ്പിലാക്കിയിട്ടില്ല. 109.7 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റേഡിയോണിന് തുടിപ്പേകുന്നത്. 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 7,350 ആർപിഎമ്മിൽ 8 bhp കരുത്തും 4,500 ആർപിഎമ്മിൽ 8.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 80 കിലോമീറ്റർ മൈലേജാണ് റേഡിയോണിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

TVS Radeon Become Expensive In India New Price Starts From Rs 55 400

ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്ന ET-Fi സാങ്കേതികവിദ്യ കൂടുതൽ മൈലേജും മികച്ച ഡ്രൈവിബിലിറ്റിയുമാണ് സമ്മാനിക്കുന്നത്. സിംഗിൾ ക്രാഡിൽ ട്യൂബുലാർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഈ ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറുകളുമാണ് ടിവിഎസ് നൽകുന്നത്. ബ്രേക്കിംഗിനായി ഡ്രം വേരിയൻ്റിൽ 130 mm ഫ്രണ്ട് ഡ്രം ബ്രേക്കും ഡിസ്ക് വേരിയൻ്റിൽ മുൻവശത്ത് 240 mm ഡിസ്കും ലഭിക്കും.

പിൻവശത്ത് 110 mm ഡ്രം ബ്രേക്കാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് ബ്രേക്കുകളും ഒരേസമയം സജീവമാക്കുന്ന കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും ലഭിക്കും. റേഡിയോണിൻ്റെ രണ്ടറ്റത്തും 18 ഇഞ്ച് വീലിലാണ് ടിവിഎസ് സമ്മാനിച്ചിരിക്കുന്നത്. ഒരു കളർ LCD സ്‌ക്രീൻ, കൂടുതൽ സൗകര്യത്തിനായി USB ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാലും ടിവിഎസിന്റെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സമ്പന്നമാണ്.

TVS Radeon Become Expensive In India New Price Starts From Rs 55 400

ഇന്ത്യൻ വിപണിയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡർ, ഹോണ്ട CD110 ഡ്രീം എന്നിവയുമായാണ് ടിവിഎസ് റേഡിയോൺ മത്സരിക്കുന്നത്. മുഖ്യ എതിരാളിയായ ഹീറോ സ്‌പ്ലെൻഡർ പോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഒന്നുമില്ലെങ്കിലും ശരിക്കും യോഗ്യനാണ് കക്ഷി. അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും താങ്ങാനാവുന്ന വിലയും ഗംഭീര മൈലേജും എല്ലാമാണ് റേഡിയോണിന്റെ മുഖമുദ്ര. 2018 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ ബൈക്കിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 4, 2026, 15:58 [IST]
English summary
Tvs radeon become expensive in india new price starts from rs 55400
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X