1 ലക്ഷം പോലും വേണ്ടല്ലോ! ചെറിയ വിലയിൽ ഈയൊരു ഫീച്ചർ നൽകുന്ന ബൈക്കുകൾ നോക്കുന്നുണ്ടോ
രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള പ്രീമിയം മോട്ടോർസൈക്കിളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഫീച്ചറായിരുന്നു TFT സ്‌ക്രീനുകൾ. സാധാരണ അനലോഗ് മീറ്ററുകളിൽ നിന്നും ഇരുചക്ര വാഹനങ്ങളിലേക്ക് ഡിജിറ്റൽ മീറ്റർ എത്തുകയും അവിടുന്ന് തിൻ-ഫിലിം ട്രാൻസിസ്റ്റർ (TFT) പോലുള്ള നൂതനമായ സ്ക്രീനുകളിലേക്ക് എത്തുന്നതുമെല്ലാം വളരെ പെട്ടന്നായിരുന്നു. ഇന്ന് നിരവധി ബജറ്റ് സെഗ്മെന്റിലുള്ള കമ്മ്യൂട്ടർ ബൈക്കുകളിൽ പോലും ഇതൊക്കെ കാണാനാവുന്ന കാലമാണിത്. എന്നാൽ ബ്ലൂടൂത്ത് അനുയോജ്യത, നാവിഗേഷൻ, കോൾ അലേർട്ടുകൾ എന്നിവയ്‌ക്കൊപ്പം TFT സവിശേഷത വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വിലയുള്ള മോട്ടോർസൈക്കിളുകളെ ഒന്ന് പരിചയപ്പെട്ടാലോ?
ടിവിഎസ് റൈഡർ 125
TFT സ്‌ക്രീനുമായി വിപണിയിലെത്തുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കാണ് റൈഡർ 125. വെറും 99,070 രൂപ എക്‌സ്ഷോറൂം ലയുള്ള ടോപ്പ്-സ്പെക്ക് TFT DD വേരിയന്റ് വാങ്ങുന്നവർക്ക് ഈ സവിശേഷത ലഭിക്കും. സ്‌പോർട്ടി ഓറഞ്ച്-ബ്ലാക്ക് ഇന്റർഫേസുള്ള 5 ഇഞ്ച് തിൻ-ഫിലിം ട്രാൻസിസ്റ്റർ കളർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വോയ്‌സ് അസിസ്റ്റ് പോലുള്ള സംവിധാനങ്ങളെല്ലാം ഇതിലൂടെ ആക്‌സസ് ചെയ്യാനും കഴിയും.

ഇതുകൂടാതെ വെതർ അപ്‌ഡേറ്റുകൾ, ലൈവ് ക്രിക്കറ്റ് സ്കോറുകൾ, റൈഡ് അനലിറ്റിക്‌സ്, സോഷ്യൽ മീഡിയ അലേർട്ടുകൾ എന്നിവയുൾപ്പെടെ 99-ലധികം സ്മാർട്ട്‌എക്‌സണക്റ്റ് സവിശേഷതകളും ഡിസ്‌പ്ലേ പിന്തുണയ്ക്കുന്നുണ്ട്. ഇതുവരെ 19 ലക്ഷം ആളുകൾ സ്വന്തമാക്കിയിട്ടുള്ള സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 125 സിസി വിഭാഗത്തിന് പുതിയ മുഖം സമ്മാനിക്കുന്നതിലും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. സ്പോർട്ടിയർ ലുക്കും ഒതുക്കമുള്ള രൂപവുമെല്ലാം എല്ലാത്തരം ആളുകൾക്കും ഉപയോഗിക്കാനും എളുപ്പമാക്കുന്നുണ്ട്.
ഹോണ്ട CB125 ഹോർനെറ്റ്
ഇതേ സെഗ്മെറിൽ ടിവിഎസ് റൈഡറിനോട് മല്ലിടാൻ ഹോണ്ട കൊണ്ടുവന്ന CB125 ഹോർനെറ്റും ഫുള്ളി കളർ TFT സ്ക്രീനോടെയാണ് വിപണിയിലെത്തുന്നത്. 1.15 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബൈക്കിന്റെ 4.2 ഇഞ്ച് സ്‌ക്രീൻ ഹോണ്ട റോഡ്‌സിങ്ക് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ടേൺ-ബൈ-ടേൺ നാവിഗേഷൻ നൽകുകയും ചെയ്യുന്നു. ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ സ്‌പോർട്ടി കമ്മ്യൂട്ടർ ബൈക്കിന്റെ മറ്റൊരു ആകർഷണമാണ്.

ഹോണ്ട SP160
താങ്ങാവുന്ന വിലയിൽ TFT ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഹോണ്ട മോഡലാണ് SP160. ബ്ലൂടൂത്ത് സജ്ജമാക്കിയ കൺസോൾ ഹോണ്ട റോഡ്‌സിങ്ക് സപ്പോർട്ടുമായാണ് വരുന്നത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, വെതർ അപ്‌ഡേറ്റുകൾ, മൈലേജ്, റേഞ്ച്, ഗിയർ പൊസിഷൻ തുടങ്ങിയ പ്രധാന റൈഡ് വിവരങ്ങളും സ്ക്രീനിലൂടെ വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ വില 1.16 ലക്ഷം രൂപയിൽ ആരംഭിച്ച് 1.21 ലക്ഷം രൂപ വരെയാണ് വരുന്നത്.
യമഹ FZ-S Fi ഹൈബ്രിഡ്
1.37 ലക്ഷം രൂപ വിലയുള്ള യമഹ FZ-S Fi ഹൈബ്രിഡ് മോഡലിലും TFT ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡായി 4.2 ഇഞ്ച് ഫുൾ-കളർ TFT സജ്ജീകരിച്ചിരിക്കുന്നതിനാൽ ബ്ലൂടൂത്ത്-അനുയോജ്യമായ യൂണിറ്റ് യമഹ Y-കണക്റ്റ് ആപ്പ് വഴി ഗൂഗിൾ മാപ്‌സ് അടിസ്ഥാനമാക്കിയുള്ള ടേൺ-ബൈ-ടേൺ നാവിഗേഷൻ സപ്പോർട്ടും ലഭിക്കും. ഇതോടൊപ്പം കോൾ, എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, ഡേ-നൈറ്റ് ഡിസ്‌പ്ലേ മോഡുകൾക്കിടയിൽ ഓട്ടോമാറ്റിക്കായി മാറുന്ന ഒരു ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിവിഎസ് അപ്പാച്ചെ RTR 160 4V
ടിവിഎസ് അപ്പാച്ചെ RTR 160 4V ലോവർ വേരിയന്റുകളിൽ LCD കൺസോളാണ് ലഭിക്കുന്നതെങ്കിലും ഇതിന്റെ ടോപ്പ് വേരിയന്റുകളിൽ 5 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇത് SmartXonnect കണക്റ്റിവിറ്റി, നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് കമാൻഡുകൾ, ക്രാഷ് നോട്ടിഫിക്കേഷനുകൾ, ട്രാക്ക്-പ്രചോദിത ടെലിമെട്രി സവിശേഷതകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. TFT വേരിയന്റുള്ള വേരിയന്റിന് 1.38 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications