കൊച്ചിക്ക് വണ്ടി പിടിക്കേണ്ട, അള്‍ട്രാവയലറ്റിന്‍റെ ഇലക്‌ട്രിക് ബൈക്കുകൾ ഇനി തിരുവനന്തപുരത്തും കിട്ടും

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കൈപ്പിടിയിലാക്കാനായി കിടിലൻ മോഡലുകളാൽ തങ്ങളുടെ വാഹന നിര വിപുലീകരിക്കുന്ന തിരക്കിലാണ് സാക്ഷാൽ ദുൽഖർ സൽമാന് ഓഹരിയുള്ള ഇവി നിർമാതാക്കളായ അൾട്രാവയലറ്റ് (Ultraviolette). ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ലാതെ തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ട്. അടുത്തിടെ കമ്പനി ഒരു പുത്തന്‍ ഓള്‍ ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനും (Electric Adventure Tourer Motorcycle) രൂപം കൊടുത്തിരുന്നു. അള്‍ട്രാവയലറ്റ് X47 എന്ന് പേരിട്ടിരിക്കുന്ന ക്രോസ്ഓവര്‍ ഇവി വലിയ തരംഗമായിട്ടുണ്ട് ഇതിനകം തന്നെ.

എന്നാൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് കമ്പനിക്ക് ഇതുവരെ എക്സ്പീരിയന്‍സ് സെന്റർ ഉണ്ടായിരുന്നത് എന്നത് വലിയൊരു പരിമിതിയായിരുന്നു. തെക്കൻ കേരളത്തിലുള്ളവർക്കെല്ലാം ബൈക്ക് വാങ്ങണമെങ്കിലോ ഒന്ന് ടെസ്റ്റ് റൈഡ് ചെയ്യണമെങ്കിലോ ഇങ്ങ് എറണാകുളം വരെ എത്തേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇതിനുള്ള പരിഹാരവും കണ്ടെത്തിയിരിക്കുകയാണ് അൾട്രാവയലറ്റ്.

Ultraviolette Expands Kerala Presence With Second Experience Centre Launch in Trivandrum

അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം വെള്ളായണിയില്‍ പുതിയ യുവി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തിലെ രണ്ടാമത്തെ എക്സ്പീരിയന്‍സ് സെന്‍ററായ ഇത് രാജ്യത്തുടനീളം 35 നഗരങ്ങളിലേക്കുള്ള കമ്പനിയുടെ വ്യാപനത്തിന് കൂടുതല്‍ ശക്തി നൽകും. X-47 ക്രോസ്ഓവര്‍, F77S തുടങ്ങിയ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകള്‍ ഇപ്പോള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.

പോപ്പുലര്‍ റീട്ടെയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആരംഭിച്ച ഈ യുവി സ്പേസ് സ്റ്റേഷന്‍ ടെസ്റ്റ് റൈഡ്, വില്‍പന, സര്‍വീസ്, ആക്സസറികള്‍ എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. തിരുവനന്തപുരത്തിന്റെ സാങ്കേതിക മുന്നേറ്റവും സജീവമായ റൈഡിംഗ് കമ്മ്യൂണിറ്റിയും ഈ വിപുലീകരണത്തിന് പ്രചോദനമാണെന്ന് പുതിയ എക്സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സിഇഒ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു.

Ultraviolette Expands Kerala Presence With Second Experience Centre Launch in Trivandrum

ഉപഭോക്താക്കള്‍ക്ക് മികച്ച സെയിൽസ്, സര്‍വീസ് അനുഭവം നല്‍കുന്ന ശക്തമായ ഇക്കോസിസ്റ്റം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അൾട്രാവയലറ്റ് ഇതിനോടകം പുറത്തിറക്കിയിട്ടുള്ള മോഡലുകളെല്ലാം വലിയ സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത് 10.3 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് അഡ്വഞ്ചർ ടൂറർ ബൈക്കിന് 40 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാനും സാധിക്കുന്നതാണ്.

സിംഗിൾ ചാർജിൽ 323 കിലോമീറ്റർ (IDC) റേഞ്ച് വരെയാണ് പുതിയ വൈദ്യുത മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാൽ മോട്ടോര്‍സൈക്കിളിന് 0-60 കിലോമീറ്റർ വേഗത വെറും 2.7 സെക്കന്‍ഡിനുള്ളിൽ കൈവരിക്കാനാവും. അതേസമയം 0-100 കിലോമീറ്റർ സ്പീഡ് എത്താൻ അൾട്രാവയലറ്റ് X-47 ഇവിക്ക് 8.1 സെക്കന്‍ഡാണ് വേണ്ടിവരിക. അതേസമയം ടോപ്പ് സ്പീഡ് 145 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ടെന്നും കമ്പനി പറയുന്നു.

Ultraviolette Expands Kerala Presence With Second Experience Centre Launch in Trivandrum

3 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 9 ലെവല്‍ ബ്രേക്ക് റീജനറേഷന്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, കളര്‍ TFT ഡിസ്‌പ്ലേ എന്നീ മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് അള്‍ട്രാവയലറ്റ് X47 അഡ്വഞ്ചർ ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബൈക്കിന്റെ സസ്പെൻഷനായി മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് ഇവിയിൽ ലഭിക്കുന്നത്.

അതേസമയം ബ്രേക്കിംഗിനായി മുന്‍വശത്തും പിൻവശത്തും സിംഗിൾ ഡിസ്‌ക്കുകളാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റ സപ്പോർട്ടുമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ കരുത്തുറ്റ X-47 ക്രോസ്ഓവര്‍ ഇനി സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന വിലയില്‍ ലഭ്യമാക്കിയിരുന്നു. വിപ്ലവകരമായ ബാറ്ററി ഫ്ലെക്സ് എന്ന ബാറ്ററി-ആസ്-എ-സര്‍വീസ് സബ്സ്‌ക്രിപ്ഷന്‍ മോഡലിലൂടെയാണ് ഇക്കാര്യം കമ്പനി ചെയ്‌തിരിക്കുന്നത്.

ബാറ്ററി ഫെ്ലക്സ് പദ്ധതിക്ക് കീഴില്‍ അള്‍ട്രാവയലറ്റ് X-47 ക്രോസ്ഓവര്‍ വെറും 1,49,000 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. വാഹനത്തിന്റെ ഷാസിക്ക് മാത്രം പണം നല്‍കുകയും ബാറ്ററി പായ്ക്കിനായി ഓരോ മാസവും സബ്സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുകയും ചെയ്യണം. പ്രതിമാസം വെറും 2,499 രൂപയില്‍ ആരംഭിക്കുന്ന ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇനി ബാറ്ററി സ്വന്തമായി വേണമെങ്കിൽ 2.74 ലക്ഷം മുടക്കിയാലാണ് ഇവി വാങ്ങാനാവുക.

More from DriveSpark

Article Published On: Thursday, March 19, 2026, 6:00 [IST]
English summary
Ultraviolette expands kerala presence with second experience centre launch in trivandrum
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X