പെട്രോൾ വിലയെ പേടിച്ച് ഇവി വാങ്ങാന്ന് വെച്ചാലും സമ്മതിക്കൂല്ല, 323 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന് വില കൂടി

പെട്രോൾ വിലയെ പേടിച്ച് ആളുകളെല്ലാം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുന്ന കാലമാണിത്. വീട്ടിലൊരു സോളാർ പാനൽ കൂടിയുണ്ടെങ്കിൽ ഫ്രീയായി ലോക്കൽ ഓട്ടങ്ങളെല്ലാം നടക്കുമെന്നതാണ് സത്യം. ഇപ്പോൾ വൈവിധ്യമാർന്ന ഇവികൾ വിപണിയിൽ ലഭ്യമായതിനാൽ വാങ്ങാനിരിക്കുന്നവർ കൺഫ്യൂഷനിടിച്ച് പോവും. നേരത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലാണ് വാങ്ങാൻ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിൽ വൈദ്യുത ബൈക്കുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അൽപം പെർഫോമൻസുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നോക്കുന്നവർക്ക് നമ്മുടെ ദുൽഖർ സൽമാന്റെ സ്വന്തം കമ്പനിയായ അൾട്രാവയലറ്റ് പരിഗണിക്കാവുന്നതാണ്. F77 ഇവിയിലൂടെ ഇന്നിംഗ്‌സ് ആരംഭിച്ച കമ്പനി ഇപ്പോൾ വലിയ പ്രശസ്തിയിലെത്തിയിട്ടുണ്ട്.

അൽപം പ്രീമിയം മോഡലുകളാണ് കമ്പനിയുടെ നിരയിലുള്ളതെങ്കിലും നിരത്തിലേക്ക് ഇറങ്ങിയാൽ പത്ത് പേര് നോക്കുമെന്ന് മാത്രമല്ല ഓടിക്കുന്നയാൾക്ക് അതൊരു കിടിലൻ അനുഭവവും ആയിരിക്കും. എന്നാൽ വാങ്ങാനിരിക്കുന്നവരെ നിരാശപ്പെടുത്തുന്നൊരു വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്തുവരുന്നത്. അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിളായ F77 മാക് 2 ഇവിയുടെ വില ഇന്ത്യയിൽ വർധിപ്പിച്ചിരിക്കുകയാണ്.

Ultraviolette F77 Mach 2 Electric Motorcycle Prices Hiked Up To Rs 25 000

ബൈക്കിന്റെ ഒറിജിനൽ വേരിയന്റിന്റെ പുതിയ വില 3.09 ലക്ഷം രൂപയിൽ നിന്നുമാണ് ആരംഭിക്കുന്നത്. അതേസമയം F77 മാക് 2 ഇവിയുടെ റീകോൺ ട്രിമ്മിന് 4.24 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകേണ്ടി വരും. അതായത് ഇലക്ട്രിക് മോട്ടോർസൈക്കിളിന് യഥാക്രമം 10,000 രൂപയും 25,000 രൂപയും വർധനവ് ലഭിച്ചിട്ടുണ്ടെന്ന് സാരം. തിരഞ്ഞെടുത്ത കളർ ഓപ്ഷൻ അനുസരിച്ച് ഓരോ വേരിയന്റിന്റെയും വില വ്യത്യാസപ്പെടുന്നതാണ്.

റെഡ്, യെല്ലോ, ഗ്രേ, സിൽവർ, ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനാവുന്നതാണ്. അൾട്രാവയലറ്റ് F77 മാക് 2 ഒറിജിനലിൽ 7.1 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. 36.2 bhp പവറിൽ പരമാവധി 90 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവുന്ന വേരിയന്റിന് സിംഗിൾ ചാർജിൽ 211 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യാനാവും. 197 കിലോഗ്രാം ഭാരമാണ് ഇവിക്കുള്ളതെന്ന് കമ്പനി പറയുന്നു.

Ultraviolette F77 Mach 2 Electric Motorcycle Prices Hiked Up To Rs 25 000

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ബൈക്കിന് 7.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ത്രീ ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ് ഫീച്ചറുമുള്ള മോഡൽ F77 നിരയിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണ്. റീകോൺ വേരിയന്റിൽ 10.3 kWh ബാറ്ററി പായ്ക്കാണ് അൾട്രാവയലറ്റ് ഉപയോഗിക്കുന്നത്. 40.2 bhp കരുത്തിൽ പരമാവധി 100 Nm ടോർക്ക് വരെ നിർമിക്കാനാവും.

ഫുൾ ചാർജിൽ ഇവിക്ക് 323 കിലോമീറ്റർ അവകാശപ്പെടുന്ന IDC റേഞ്ചും ലഭിക്കുന്നുണ്ട്. അൾട്രാവയലറ്റ് F77 മാക് 2 റീകോൺ പതിപ്പിന് 207 കിലോഗ്രാം ഭാരമാണുള്ളത്. എന്നാൽ ഈ മോഡലിന്0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.7 സെക്കൻഡ് മതിയാവും. അതേസമയം 155 കിലോമീറ്ററാണ് ഇവിയുടെ ടോപ് സ്പീഡായി കമ്പനി പറുന്നത്. കൂടാതെ 10 ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും ഫീച്ചറും ഇതിലെ പ്രത്യേകതയാണ്.

Ultraviolette F77 Mach 2 Electric Motorcycle Prices Hiked Up To Rs 25 000

അൾട്രാവയലറ്റിന്റെ ദൈർഘ്യമേറിയ ബാറ്ററി വാറണ്ടി പ്ലാനുകളിലേക്ക് റീകോണിന് ആക്‌സസ് ലഭിക്കുന്നുവെന്നതും ആശങ്കകൾ കൂടാതെ വാങ്ങിക്കാൻ പറ്റുന്ന കാര്യമാണ്. F77 മാക് 2 ഇവിയുടെ രണ്ട് വേരിയന്റുകളിലും ഒരേ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, TFT ഡിസ്പ്ലേ, റൈഡ് അനലിറ്റിക്സ്, നാവിഗേഷൻ, OTA അപ്‌ഡേറ്റുകൾ തുടങ്ങിയ കണക്റ്റഡ് സാങ്കേതിക സവിശേഷതകൾ ഉണ്ട്. സസ്പെൻഷനായി USD ഫോർക്ക്, പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്ക് എന്നിവയാണ് ഇലക്ട്രിക് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും, ഡ്യുവൽ-ചാനൽ എബിഎസിന്റെ സപ്പോർട്ടും ഇലക്ട്രിക് പെർഫോമൻസ് മോട്ടോർസൈക്കിളിൽ ലഭിക്കുന്നതാണ്. ഒന്നിലധികം റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും ബൈക്കിന്റെ ഭാഗമാണ്. വില കൂടിയെങ്കിലും ആളുകളെ ത്രില്ലടിപ്പിക്കുന്നതിൽ അൾട്രാവയലറ്റ് F77 മാക് 2 ഇവി പിന്നോട്ട് പോവുന്നില്ല.

Article Published On: Sunday, May 10, 2026, 13:12 [IST]
English summary
Ultraviolette f77 mach 2 electric motorcycle prices hiked up to rs 25000
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X