ഇന്ത്യക്കാർ മത്സരിച്ച് ബുക്ക് ചെയ്‌ത 1.45 ലക്ഷത്തിന്റെ സ്‌കൂട്ടറിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു
കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച് റെക്കോർഡ് ബുക്കിംഗുകൾ വാരിക്കൂട്ടിയ ഇലക്‌ട്രിക് സ്‌കൂട്ടറാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് (Ultraviolette Tesseract Electric Scooter). വിൽപ്പന പോലും ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഇവി വാങ്ങിക്കുവാനായി ആളുകളുടെ തിക്കുംതിരക്കുമാണ് കാണാനായത്. ഓലയും ഏഥറും ബജാജും ടിവിഎസും എല്ലാം അരങ്ങുവാഴുന്ന വൈദ്യുത സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റായ ടെസറാക്റ്റിനെ ഇതുവരെ നിരത്തിൽ കാണാത്തതിന്റെ വിഷമം ആളുകളിലുണ്ട്. എന്നാൽ കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് ടെസറാക്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന കാര്യം അൾട്രാവയലറ്റ് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
2026 ജൂണിനുശേഷം ടെസറാക്റ്റ് പ്രൊഡക്ഷൻ രൂപത്തിൽ വെളിപ്പെടുത്തുമെന്നാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ ടെസറാക്റ്റ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇവിയിലെ ഫീച്ചറുൾ പരിഷ്ക്കരിക്കുന്നതിന് അൾട്രാവയലറ്റ് അധിക സമയം എടുത്തതാണ് വിപണിയിലെത്താൻ വൈകിയത്. മോഡൽ ആദ്യം ബുക്ക് ചെയ്യുന്ന അരലക്ഷം പേർക്ക് 1.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണനം ചെയ്‌തിരുന്നത്.

ഇതിന് ശേഷം സ്കൂട്ടറിന്റെ വില 1.45 ലക്ഷം അൾട്രാവലയറ്റ് ഉയർത്തുകയായിരുന്നു. വ്യത്യസ്‍ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലെത്തുന്ന ഇവിയുടെ 3.5kWh വേരിയന്റിന്റെ പ്രാരംഭ വിലയാണിത്. അൾട്രാവയലറ്റ് ടെസറാക്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ 5kWh, 6kWh വേരിയന്റുകളുടെ വില കമ്പനി പിന്നീട് പ്രഖ്യാപിക്കും. ഈ വേരിയന്റുകൾ എൻട്രി ലെവൽ പതിപ്പിനേക്കാൾ വളരെ ചെലവേറിയതായിരിക്കുമെന്നതിൽ സംശമൊന്നും വേണ്ട.
ടോപ്പ് മോഡലിന് മിക്കവാറും 2 ലക്ഷത്തിന് അടുത്തായിരിക്കും എക്സ്ഷോറൂം വില വരിക. ഇന്ത്യയിലോ ഒരുപക്ഷേ ലോകത്തോ ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഏറ്റവും നൂതനമായ സ്‌കൂട്ടറാണിതെന്നാണ് കമ്പനിയുടെ പക്ഷം. അൾട്രാവയലറ്റ് ടെസറാക്റ്റ് ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത്. ഇത് അൾട്രാവയലറ്റിന്റെ ബഹുജന വിപണിയിലേക്കുള്ള കടന്നുവരവിനെ കൂടിയാണ് അടയാളപ്പെടുത്തുന്നതായിരിക്കും.

ടെസറാക്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ (IDC) റേഞ്ച് നൽകാൻ കഴിയുന്ന വലിയ 6 kWh യൂണിറ്റ് ബാറ്ററി പായ്ക്കും ലഭിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 20.1 bhp കരുത്തുള്ള PMS ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് ഈ സ്‌പോർട്ടി ഇലക്ട്രിക് സ്‌കൂട്ടർ പവർ എടുക്കുന്നത്. 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നതും ശ്രദ്ധേയമാണ്.
മുന്നിലും പിന്നിലും ഡ്യുവൽ റഡാർ സിസ്റ്റങ്ങൾ, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ട്, കൊളീഷൻ അലേർട്ട് എന്നിവ പ്രാപ്തമാക്കുന്ന ഡ്യുവൽ ക്യാമറ പോലുള്ള സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയും അൾട്രാവയലറ്റ് ടെസറാക്റ്റിൽ ഉണ്ടാവും. ഡ്യുവൽ എൽഇഡി-പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, വയലറ്റ് എഐ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, കീലെസ് ആക്‌സസ്, പാർക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ്, ക്രൂയിസ് കൺട്രോൾ, നാവിഗേഷൻ എന്നിവയാണ് ഇവിയെ മറ്റ് ഹൈലൈറ്റുകൾ.

14 ഇഞ്ച് അലോയ് വീലുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടർ നിരത്തിലേക്ക് ഓടിയിറങ്ങുക. 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതി കൂടിയാണ്. ഡ്യുവൽ-ചാനൽ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ടെസാറാക്റ്റ് ഇവിയിലുണ്ടാവും. ഇന്ത്യയിലെത്തിയതിന് ശേഷം 2026 നവംബറിൽ ഇറ്റലിയിലെ മിലാനിലെ EICMA ഷോയിലും സ്കൂട്ടർ പ്രദർശിപ്പിക്കുമെന്ന് വാർത്തയുണ്ട്.
ഡിസൈനിലേക്ക് നോക്കിയാൽ പിങ്ക്, ബ്ലാക്ക്, സാൻഡ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിലാണ് അൾട്രാവയലറ്റ് ടെസാറാക്റ്റ് തെരഞ്ഞെടുക്കാനാവുന്നത്. മുൻവശത്തെ ഏപ്രോണിൻ്റെ മധ്യഭാഗത്തായി എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിംഗ് ഡിആർഎൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവ അൾട്രാവയലറ്റ് ടെസറാക്റ്റ് ഇവിക്ക് സ്‌പോർട്ടി ഫീലും സമ്മാനിക്കുന്നുണ്ട്.


Click it and Unblock the Notifications