10 മിനിറ്റ് ചാർജിൽ 299 KM റേഞ്ച് തരുന്ന ഇലക്‌ട്രിക് ബൈക്കുമായി ഫോറിൻ കമ്പനി, ലോകം തന്നെ മാറ്റിമറിക്കും

സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ ഘടിപ്പിച്ച ലോകത്തിലെ തന്നെ ആദ്യത്തെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ വെർജ് മോട്ടോർസൈക്കിൾസ്. ദീർഘകാലമായി ബാറ്ററി വികസനത്തിൽ പ്രതീക്ഷിക്കുന്ന മാറ്റമാണ് ബ്രാൻഡ് സാധ്യമാക്കിയെടുക്കുന്നത്. ഫിൻലാൻഡ് ആസ്ഥാനമായുള്ള കമ്പനി ഡോണട്ട് ലാബ് എന്ന ടെക്‌നോളജി സ്ഥാപനവുമായി സഹകരിച്ച് പുതിയ ബാറ്ററി സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി വേഗത്തിലുള്ള ചാർജിംഗാണ് സാധ്യമാക്കുന്നത്. ഒപ്പം റൈഡിംഗ് റേഞ്ച് ഇരട്ടിയാക്കലും പ്രാപ്തമാക്കുമെന്ന് വെർജ് അവകാശപ്പെടുന്നു

ഇതിനായി ദീർഘകാലം കാത്തിരിക്കുകയൊന്നും വേണ്ട കേട്ടോ. വരും മാസങ്ങളിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലിക്വിഡ് അല്ലെങ്കിൽ ജെൽ ഇലക്ട്രോലൈറ്റുകളെ സോളിഡ് മെറ്റീരിയൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ സുരക്ഷ, കാര്യക്ഷമത, ഈട് എന്നിവയിൽ മിടുക്കരാണ്. നിരവധി ആഗോള കാർ നിർമ്മാതാക്കൾ ഇപ്പോഴും പ്രോട്ടോടൈപ്പുകളിൽ സാങ്കേതികവിദ്യ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

Verge TS Pro World s First Electric Bike With A Solid-state Battery Unveiled

ഈ അവസരത്തിലാണ് ഒരു ഇരുചക്ര വാഹനത്തിലേക്ക് സാങ്കേതികവിദ്യ കടന്നുവരുന്നത്. പുതിയ ബാറ്ററിയുടെ ഒരു പ്രധാന നേട്ടം ചാർജിംഗ് സമയം കൂടുതൽ ലാഭിക്കാമെന്നത് തന്നെയാണ്. സോളിഡ് സ്റ്റേറ്റ് പായ്ക്കിന് ഏകദേശം 10 മിനിറ്റിനുള്ളിൽ 299 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ചാർജിംഗ് കൈവരിക്കാനാവുമെന്നാണ് വെർജ് പറയുന്നത്. ആവർത്തിച്ചുള്ള ചാർജിംഗിലൂടെ പരമ്പരാഗത ലിഥിയം അയൺ ബാറ്ററികൾ പതിയ നശിക്കുന്ന പോലുള്ള പ്രശ്‌നങ്ങളും ഇതിലില്ല.

മോട്ടോർസൈക്കിളിൻ്റെ ലൈഫ് സൈക്കിൾ മുഴുവൻ നിലനിൽക്കുന്നതിനാണ് ബാറ്ററി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ലിക്വിഡ് അധിഷ്ഠിത ലിഥിയം അയൺ പായ്ക്കുകളേക്കാൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി പായ്ക്കുകൾ കൂടുതൽ സ്ഥിരതയുള്ളവയായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ തീപിടുത്ത സാധ്യതയും വളരെ കുറവാണ്. അതേസമയം വ്യത്യസ്‌ത താപനിലകളിൽ വിശ്വസനീയമായി പ്രവർത്തിക്കാനും ഇവയ്ക്കാവും.

Verge TS Pro World s First Electric Bike With A Solid-state Battery Unveiled

ബാറ്ററി ഏറ്റവും കുറഞ്ഞ ഡീഗ്രേഡേഷൻ കാണിക്കുന്നുവെന്നും 100,000 സൈക്കിളുകൾ വരെ പിന്തുണയ്ക്കുന്നുവെന്നും ഡ്രോണുകൾ, സൈനിക വാഹനങ്ങൾ എന്നിവയുൾപ്പെടെ മോട്ടോർസൈക്കിളുകൾക്കപ്പുറത്തുള്ള വിവിധ ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാണെന്നും ഡോണട്ട് ലാബ് പറയുന്നു.ആഗോളതലത്തിൽ വ്യാപകമായി ലഭ്യമായ വസ്തുക്കളാണ് ബാറ്ററികൾ ഉപയോഗിക്കുന്നതെന്നും ഇത് വിതരണ തടസങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്നും കമ്പനി പറഞ്ഞു.

നിലവിൽ വിൽപ്പനയിലുള്ള വെർജിൻ്റെ ടിഎസ് പ്രോ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിലാവും സോളിഡ് സ്റ്റേറ്റ് ബാറ്ററി പായ്ക്കുകൾ ആദ്യം ഉപയോഗിക്കുക. പുതിയ ബാറ്ററി അവതരിപ്പിക്കുന്നതോടെ ഇവിയുടെ റേഞ്ച് കണക്കുകളിൽ വലിയ വർധനവ് കാണാനാകും. നവംബറിൽ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ ഷോയിൽ വെർജിൻ്റെ ഏറ്റവും പുതിയ ഇലക്ട്രിക് ബൈക്കായ ടിഎസ് പ്രോ പ്രദർശിപ്പിച്ചിരുന്നു.

Verge TS Pro World s First Electric Bike With A Solid-state Battery Unveiled

വെർജിൻ്റെ പുതിയ ഡോണട്ട് 2.0 ഇൻ-വീൽ മോട്ടോറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മോഡലിലെ അതേ പവറും ടോർക്കും ഔട്ട്‌പുട്ടും നിലനിർത്തിക്കൊണ്ട് മുൻഗാമിയേക്കാൾ 50 ശതമാനം ഭാരം കുറവാണെന്നും അവകാശപ്പെടുന്നു. ബ്രാൻഡ് പറയുന്നതനുസരിച്ച് മോട്ടോർസൈക്കിൾ 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 62 മൈൽ അല്ലെങ്കിൽ മണിക്കൂറിൽ 99.7 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്. മോഡൽ നിലവിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 10, 2026, 6:00 [IST]
English summary
Verge ts pro worlds first electric bike with a solid state battery unveiled
കൂടുതല്‍... #electric vehicles #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X