ആകെ വാങ്ങാൻ പറ്റുന്നത് 100 എണ്ണം മാത്രം, വെസ്‌പയിലേക്ക് പുതിയൊരു ആനിവേഴ്‌സറി എഡിഷൻ കൂടി

പണ്ടുകാലത്ത് ഇന്ത്യയിലടക്കുള്ള ഗിയർ സ്‌കൂട്ടർ വിപണി ഭരിച്ചിരുന്ന ക്ലാസിക് രാജാക്കൻമാരാണ് വെസ്‌പ. പതിറ്റാണ്ടുകൾക്കപ്പുറം ഗിയർലെസ് പതിപ്പിലേക്ക് ചേക്കേറിയപ്പോഴും ആളുകളെ തൃപ്ത്തിപ്പെടുത്താൻ ഇവർക്കായി എന്നതാണ് സത്യം. നിലവിൽ ആഭ്യന്തര വിപണിയിലെ പ്രീമിയം സെഗ്മെന്റിൽ ഇടംപിടിച്ചിരിക്കുന്ന വെസ്‌പ സ്‌കൂട്ടറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. വെസ്പയുടെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെസ്പ ടെക് 80th എന്ന പേരിൽ ഇന്ത്യയ്ക്കായി ഒരു സ്പെഷ്യൽ എഡിഷൻ പുറത്തിറക്കാൻ പോവുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. മറ്റ് മോഡലുകളിൽ നിന്നും ധാരാളം മാറ്റങ്ങളോടെയാണ് പ്രത്യേക പതിപ്പ് പണികഴിപ്പിക്കുക.

വെസ്‌പയുടെ പുതിയ ആനിവേഴ്‌സറി സീരീസ് 125 സിസി, 150 സിസി എഞ്ചിനുകളിൽ ലഭ്യമാകും. ക്ലാസിക് വെസ്പയുടെ ഡിസൈനും നിലവിലുള്ള പുതുതലമുറ സ്കൂട്ടറുകളുടെ രൂപവുമായി ഇടകലർന്ന ലുക്കുമായിട്ടാണ് വെസ്പ ടെക് 80th കടന്നുവരുന്നത്. പക്ഷേ എക്‌സ്‌ക്ല്യൂസിവ് ആക്കുന്നതിനായി മോഡലിന്റെ വെറും 100 യൂണിറ്റുകൾ മാത്രമേ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിൽ പുറത്തിറക്കൂ.

Vespa Tech 80th Anniversary Edition Scooter Launched In India

മോട്ടോപ്ലെക്സിലൂടെയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലൂടെയുമായിരിക്കും വെസ്പ ടെക് 80th വിപണനം ചെയ്യുക. 1940-കളിലെ ആദ്യകാല വെസ്പ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച പുതിയ വെർഡെ പാസ്റ്റെല്ലോ കളർ ഓപ്ഷനാണ് ടെക് 80th പതിപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചരിത്രപരമായ ആർക്കൈവുകളിൽ നിന്ന് എടുത്ത ആദ്യത്തെ സിംഗിൾ കളർ വെസ്പകളിൽ ഒന്നിനെയാണ് പാസ്റ്റൽ പച്ച ടോൺ സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.

ഇതോടൊപ്പം ഷീൽഡ് ട്രിം, മിററുകൾ, പാസഞ്ചർ ഗ്രാബ് ഹാൻഡിൽ, സ്വിച്ച് ഗിയർ സറൗണ്ടുകൾ, ഫ്രണ്ട് സസ്‌പെൻഷൻ ലിങ്കേജ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളിൽ ബോഡി-കളർ ഡീറ്റെയിലിംഗ് വ്യാപിച്ചിരിക്കുന്നതും മനോഹരമായിട്ടുണ്ട്. വെസ്പയുടെ അഭിപ്രായത്തിൽ ഗ്ലോസി ബോഡി പാനലുകൾ 'ക്ലീനർ പ്രീമിയം ലുക്കിനായി' സാറ്റിൻ-ഫിനിഷ് ആക്‌സന്റുകളുമായി ജോടിയാക്കിയിരിക്കുന്നു. സീറ്റ്, ഹാൻഡിൽ ഗ്രിപ്പുകൾ, ഫ്ലോർബോർഡ് ഇൻസേർട്ടുകൾ എന്നിവയിൽ ഡാർക്ക് ഗ്രീൻ നിറത്തിലുള്ള കോൺട്രാസ്റ്റ് ടച്ചുകളും കാണാം.

Vespa Tech 80th Anniversary Edition Scooter Launched In India

സീറ്റിന് പ്രത്യേക സ്റ്റിച്ചിംഗും ലഭിച്ചിട്ടുണ്ടെന്നത് കുളിർമയേകുന്ന കാര്യമാണ്. 1946 ലെ ഒറിജിനൽ വെസ്പ 98 പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വീൽ ഡിസൈനാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഡയമണ്ട് കട്ട് ചാനലുകളുമായി പൊരുത്തപ്പെടുന്ന വെർഡെ പാസ്റ്റെല്ലോയിൽ റിമ്മുകൾ പൂർത്തിയാക്കിയിരിക്കുന്നതും എറിച്ചുനിൽക്കുന്നുണ്ട്. സാധാരണ ഒരു സ്‌കൂട്ടറല്ല, പകരം വേറിട്ടു നിൽക്കുന്ന എന്തെങ്കിലും യാത്രകൾക്കായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരെയാണ് വെസ്പ ടെക് 80th ഉന്നംവെക്കുന്നത്.

സ്റ്റൈലിന്റെയും സ്വാതന്ത്ര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമായി ഇതിനെ കണക്കാക്കുന്നുവെന്ന് സാരം. നിലവിൽ വെസ്പയുടെ നിരയിൽ നിലവിൽ ലഭ്യമായ പരിചിതമായ 125 സിസി, 150 സിസി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാണ് സ്കൂട്ടർ വിപണനത്തിന് എത്തുക. 125 സിസി മോഡലുകളിൽ എഞ്ചിന് 7,100 ആർപിഎമ്മിൽ 9.3 bhp കരുത്തും 5,600 ആർപിഎമ്മിൽ 10.1 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

Vespa Tech 80th Anniversary Edition Scooter Launched In India

അതേസമയം പിയാജിയോ വെസ്‌പയിലെ 150 സിസി എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.4 bhp കരുത്തും 6,100 ആർപിഎമ്മിൽ 11.66 Nm ടോർക്കും വരെ നിർമിക്കാൻ യോഗ്യമാണെന്നും കമ്പനി പറയുന്നു. രണ്ട് എഞ്ചിനുകളും ഒരു സിവിടി ഓട്ടോമാറ്റിരക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യൂണീക് സ്‌കൂട്ടറായതിനാൽ വില പലരും വിചാരിക്കുന്നതിലും ഉയരത്തിലാവാനാണ് സാധ്യത.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, April 24, 2026, 12:09 [IST]
English summary
Vespa tech 80th anniversary edition scooter launched in india available in 125cc and 150cc engines
കൂടുതല്‍... #vespa #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X