ബൈക്കിന്റെ പവറും നല്ല മൈലേജും, യമഹയുടെ 155 സിസി സ്പോർട്ടി സ്‌കൂട്ടർ വാങ്ങാൻ വരി നിന്ന് ഇന്ത്യക്കാർ

ഇന്തോനേഷ്യ പോലുള്ള സൌത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഹിറ്റടിച്ച് നിരത്തുകൾ വാഴുന്നത് കണ്ട് ഇന്ത്യക്കാർ ഏറെ കൊതിച്ചൊരു സ്‌കൂട്ടറായിരുന്നു യമഹ എയ്റോക്‌സ്. ബൈക്കിന്റെ പവറും സ്‌കൂട്ടറിന്റെ മൈലേജുമുള്ള പ്രാക്‌ടിറ്റിക്കാലിറ്റിയുമുള്ള മോഡൽ വിപണിയിലെത്തിയിട്ട് കുറച്ചുകാലമായിട്ടുണ്ട്. ഗിയർലെസ് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിടുന്ന മിക്ക യൂത്തൻമാരും തങ്ങളുടെ വിഷ്‌ലിസ്റ്റിൽ എയ്റോക്‌സിനെ പരിഗണിച്ചിട്ടുമുണ്ടാവും. വില ഒന്നര ലക്ഷത്തിന് മുകളിലാണെങ്കിലും ഈ മാക്‌സി സ്‌കൂട്ടറിനെ തേടി ആളുകൾ എത്തുന്നതിൽ കുറവൊന്നും സംഭവിച്ചിട്ടുമില്ല. R15 എന്ന ഇതിഹാസ ബൈക്കിന്റെ എഞ്ചിൻ വെച്ച് സ്‌കൂട്ടർ എത്തിയാൽ എങ്ങനെ ആളുകൾ വാങ്ങിക്കാതിരിക്കും.

2026 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും യമഹ എയ്റോക്‌സ് നേട്ടമുണ്ടാക്കിയാണ് വിൽപ്പന അവസാനിപ്പിച്ചത്. കഴിഞ്ഞ 31 ദിവസത്തിൽ സ്പോർട്ടി സ്‌കൂട്ടറിന്റെ 2,557 യൂണിറ്റുകളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിറ്റഴിച്ചത്. 2025 മാർച്ചിലെ 1,991 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന്റെ വാർഷിക വിൽപ്പനയിൽ 28.43 ശതമാനത്തിന്റെ വർധനവാണ് യമഹയ്ക്ക് നേടിയെടുക്കാനായത്.

Yamaha Aerox 155 Scooter Sales Increased By 28 43 Per Cent In March 2026

അതായത് കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 566 എണ്ണം അധികമായി വിൽക്കാൻ കമ്പനിക്കായെന്ന് ചുരുക്കം. അടിക്കടി എയ്റോക്‌സിലേക്ക് കൊണ്ടുവരുന്ന മാറ്റങ്ങൾ വിൽപ്പന ഉയർത്താൻ ഏറെ സഹായകരമായിട്ടുണ്ട്. ഒപ്പം ജിഎസ്‌ടി 2.0 ആനുകൂല്യവും കൂടിയായപ്പോൾ പലരും സ്വന്തമാക്കാൻ കൊതിക്കുന്നുണ്ട്. പക്ഷേ പെര്‍ഫോമന്‍സ് സ്‌കൂട്ടര്‍ വിഭാഗത്തിലെ കരുത്തനായ എയ്‌റോക്‌സ് 155 പതിപ്പിന്റെ വില ഈയടുത്ത് യമഹ വർധിപ്പിച്ചിരുന്നു.

പക്ഷേ പോക്കറ്റ് കൊള്ളയടിക്കാതെയുള്ള വില പരിഷ്ക്കാരമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. യമഹ എയ്റോക്‌സ് സ്റ്റാന്‍ഡേര്‍ഡ്, വേര്‍ഷന്‍ എസ് എന്നീ രണ്ട് മോഡലുകള്‍ക്കും ഏകദേശം 620 രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഇനി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 1,40,320 രൂപയും വേര്‍ഷന്‍ എസ് മോഡലിന് 1,43,320 രൂപയുമായി ഇന്ത്യയിലെ എക്‌സ്ഷോറൂം വില. ഇതൊരൽപം കൂടുതലല്ലേയെന്ന് ചിന്തിക്കുന്നവർക്കായി ഹൈ-ടെക് ഫീച്ചറുകളും ബ്രാൻഡ് കുത്തിനിറച്ചിട്ടുണ്ട്.

Yamaha Aerox 155 Scooter Sales Increased By 28 43 Per Cent In March 2026

എൽഇഡി ലൈറ്റിംഗ്, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലൻ്റ് സ്റ്റാർട്ട് മോട്ടോർ എന്നിവയെല്ലാമാണ് എയ്റോക്‌സിന്റെ പ്രധാന ഫീച്ചറുകൾ. ഇതോടൊപ്പം Y-കണക്ട് ആപ്ലിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും യമഹയുടെ മാക്‌സി സ്‌കൂട്ടറിൽ ലഭിക്കും. ഇതുവഴി മൊബൈൽ ആപ്ലിക്കേഷന് ഇന്ധന ഉപഭോഗം, മെയിൻ്റനൻസ് റെക്കമെന്റേഷനുകൾ, ലാസ്റ്റ് പാർക്കിംഗ് ലൊക്കേഷൻ, മാൽഫങ്ഷൻ നോട്ടിഫിക്കേഷൻ, റെവസ് ഡാഷ്ബോർഡ്, റൈഡർ റാങ്കിംഗ് തുടങ്ങിയ വിവരങ്ങൾ ഉടമയ്ക്ക് അറിയാൻ കഴിയും.

നിലവിൽ Y-കണക്ട് ആപ്പിൽ നിന്നും യമഹ വൺ എന്ന ആപ്പിലേക്ക് മാറിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാനാവുന്നതാണ്. മറ്റ് പ്രായോഗിക ഫീച്ചറുകളിലേക്ക് നോക്കിയാൽ റൈഡർക്ക് അവരുടെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുവാനായി ഫ്രണ്ട് പോക്കറ്റിനൊപ്പം 12V പവർ സോക്കറ്റും യമഹ ഒരുക്കിയിട്ടുണ്ട്. 24.5 ലിറ്റർ സ്‌കൂട്ടറിന്റെ അണ്ടർ സ്‌റ്റോറേജ് സ്പേസ് കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്.

Yamaha Aerox 155 Scooter Sales Increased By 28 43 Per Cent In March 2026

YZF-R15, MT-15 എന്നീ ജനപ്രിയ മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകുന്ന അതേ എഞ്ചിനാണ് യമഹ എയ്‌റോക്‌സിന്റേയും ഹൃദയം. എങ്കിലും സ്കൂട്ടറിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. വേരിയബിൾ വാൽവ് ആക്ച്ചുവേഷൻ എന്നറിയപ്പെടുന്ന സംവിധാനമുള്ളതിനാൽ പെർഫോമൻസും ഇന്ധനക്ഷമതയും ഒരുപോലെ നൽകാൻ സ്കൂട്ടറിനാവുമെന്നതാണ് ഹൈലൈറ്റ്.

യമഹ എയ്റോക്‌സ് മാക്‌സി സ്‌കൂട്ടറിലെ 155 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിൻ 8,000 ആർപിഎമ്മിൽ 14.8 bhp കരുത്തും 6,500 ആർപിഎമ്മിൽ പരമാവധി 13.9 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ E20 പെട്രോളിലും പ്രവർത്തിക്കാൻ അനുയോജ്യമാണ്. ലിറ്ററിന് 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജാണ് യമഹ എയ്റോക്സിൽ അവകാശപ്പെടുന്നത്. മര്യാദയ്ക്ക് ഓടിച്ചാൽ 50 കിലോമീറ്ററിനും മുകളിൽ ഇന്ധനക്ഷമത ലഭിക്കുന്നതാണ്.

Article Published On: Tuesday, April 28, 2026, 9:04 [IST]
English summary
Yamaha aerox 155 scooter sales increased by 28 43 per cent in march 2026
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X