160 KM റേഞ്ചുള്ള യമഹയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ കഴിഞ്ഞ മാസം വാങ്ങിയത് 232 പേർ, തരക്കേടില്ലാതെ രണ്ടാംമാസം

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ തുടക്കത്തിൽ കൈപിടിച്ചുയർത്തിയത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണെങ്കിലും ഇതിന്റെ സാധ്യത കൃത്യമായി മനസിലാക്കിയ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം ഈ രംഗത്തേക്കിറങ്ങുകയുണ്ടായി. ആദ്യ ഘട്ടത്തിൽ എത്തിയ ബജാജും ടിവിഎസും തന്നെയാണ് ഇന്ന് ഇവി വിപണി ഭരിക്കുന്നതും. ഇവർക്ക് പിന്നാലെ ഹീറോ മോട്ടോകോർപ്, ഹോണ്ട, സുസുക്കി, യമഹ പോലുള്ള ബ്രാൻഡുകളും ഇപ്പോൾ വൈദ്യുത മോഡലുകളുമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂട്ടത്തിൽ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരായ ഹോണ്ടയുടെ പദ്ധതികൾ പൊട്ടിപ്പാളീസായത് ഞെട്ടലോടെയാണ് വിപണി സാക്ഷ്യംവഹിച്ചത്. സുസുക്കിയും യമഹയും സെഗ്മെന്റിൽ എത്തുമ്പോഴും ഈയൊരു തെറ്റ് ആവർത്തിക്കരുതെന്ന് മനസിൽ കുറിച്ചിട്ടുണ്ടായിരുന്നിരിക്കാം.

എങ്കിലും ഇരുവർക്കും കാര്യമായ രീതിയിൽ ശോഭിക്കാനായിട്ടില്ലെന്നതാണ് സത്യം. മലയാളികൾക്കിടയിൽ പോലും തരംഗമായി മാറിയ റിവർ ഇൻഡിയെ അടിസ്ഥാനമാക്കിയാണ് യമഹയുടെ ഇന്ത്യക്കായുള്ള ആദ്യത്തെ ഇവിയായ EC-06 ഇലക്ട്രിക് സ്‌കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. ആദ്യമാസത്തിൽ 92 പേരാണ് വാങ്ങിയതെങ്കിൽ രണ്ടാം മാസമായ 2026 മാർച്ചിൽ 232 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്കായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

Yamaha EC-06 Electric Scooter Posted 232 Unit Sales In March 2026

യമഹയുടെ പ്രീമിയം ബ്ലൂ സ്ക്വയർ ഷോറൂമുകൾ വഴി തിരഞ്ഞെടുത്ത നഗരങ്ങളിലാണ് EC-06 ഇവിക്കായുള്ള വിപണനം ഇപ്പോൾ നടക്കുന്നത്. ഇതാവാം പരിമിതമായ സംഖ്യകളിൽ വിൽപ്പന ഒതുങ്ങാൻ കാരണമായിരിക്കുന്നത്. നിലവിൽ ഇവി വിപണി ഭരിക്കുന്ന ബജാജ് ചേതക്കും തുടക്കത്തിൽ ഇതേ തന്ത്രമായിരുന്നു പയറ്റിയിരുന്നത്. യമഹയും ഇന്ത്യൻ ഇവി സ്റ്റാർട്ടപ്പായ റിവറും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമായ EC-06 ഇലക്ട്രിക് സ്കൂട്ടറിന് നിലവിൽ 1.67 രൂപയാണ് എക്സ്ഷോറൂം വില.

4 kWh ഫിക്സഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് യമഹയുടെ ഇലക്ട്രിക് സ്കൂട്ടറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 4.5 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ വാഹനത്തിന് പരമാവധി 8.98 bhp വരെ ഔട്ട്‌പുട്ട് നൽകാനും കഴിയും. ഈ കോമ്പിനേഷൻ സുഗമവും സ്ഥിരതയുള്ളതുമായ പെർഫോമൻസിനൊപ്പം ദൈനംദിന ഉപയോഗത്തിന് വേണ്ടുന്നതിലധികം റേഞ്ചും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

Yamaha EC-06 Electric Scooter Posted 232 Unit Sales In March 2026

EC-06 മോഡലിന് ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് സ്പീഡ് 90 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. മൂന്ന് റൈഡിംഗ് മോഡുകളും EC-06 ഇവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പാർക്കിംഗ് സമയത്ത് കൂടുതൽ സൗകര്യത്തിനായി ഒരു റിവേഴ്‌സ് മോഡും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും ആരും നിരാശപ്പെടേണ്ടി വരില്ല കേട്ടോ. EC-06 ഇവിയുടെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് പ്ലഗ്-ഇൻ സിസ്റ്റം വഴി ചാർജ് ചെയ്യാനാവുമെന്നാണ് യമഹ പറയുന്നത്. 4 kWh ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂർ സമയം വേണ്ടിവരും. അതായത് രാത്രി ബാറ്ററി ചാർജിംന് ഇടുകയാണെങ്കിൽ നേരം വെളുക്കുമ്പേഴേക്കും ഫുൾ ചാർജിൽ വീട്ടിൽ നിന്നും വണ്ടിയെടുക്കാം.

Yamaha EC-06 Electric Scooter Posted 232 Unit Sales In March 2026

ഒന്നര ലക്ഷത്തിന് മുകളിൽ വില വരുമെങ്കിലും എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്ററുകൾ, കളർ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് പോലുള്ള പ്രായോഗിക ഫീച്ചറുകളാൽ യമഹയുടെ ഇലക്ട്രിക് സ്കൂട്ടർ സമ്പന്നമാണ്. ഡിജിറ്റൽ കണക്റ്റിവിറ്റി മറ്റൊരു പ്രധാന ആകർഷണമാണ്. EC-06 ഇലക്ട്രിക് സ്കൂട്ടറിൽ ഇൻ-ബിൽറ്റ് ടെലിമാറ്റിക്സ് യൂണിറ്റും സിം അധിഷ്ഠിത കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസൈനിന്റെ കാര്യത്തിൽ ആർക്കും പരാതിയുണ്ടാവില്ലെന്നാണ് വിശ്വാസം. റിവർ ഇൻഡിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും യമഹ തങ്ങളുടേതായ രീതിക്ക് സ്റ്റൈലിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത എന്നിവ പോലുള്ള വമ്പൻമാരോടാണ് EC-06 മത്സരിക്കുന്നത്. വിൽപ്പന പതിയെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ വിൽപ്പന കണക്കുകളും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Saturday, April 25, 2026, 8:39 [IST]
English summary
Yamaha ec 06 electric scooter posted 232 unit sales in march 2026
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X