ഫുൾ ചാർജിൽ 160 KM റേഞ്ച്, വിലയും കൊള്ളാം; പക്ഷേ യമഹയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ആദ്യമാസം വാങ്ങിയത് വെറും 92 പേർ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ വമ്പൻമാരെല്ലാം ആധിപത്യം സ്ഥാപിച്ചപ്പോഴും ഹോണ്ട, യമഹ, സുസുക്കി തുടങ്ങിയ പ്രമുഖ ജാപ്പനീസ് ബ്രാൻഡുകൾ വൈദ്യുത വാഹന രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു ഈ അടുത്ത് വരെ. എന്നാൽ ആക്‌ടിവ ഇവിയുമായി ഹോണ്ടയും ഇ-ആക്‌സസുമായി സുസുക്കിയും വരവറിയിച്ചപ്പോൾ യമഹ കാത്തിരുന്ന് EC-06 എന്ന മിടുക്കനെ തന്നെ ഇന്ത്യക്കാർക്ക് സമ്മാനിച്ചു. ഹോണ്ടയ്ക്കും സുസുക്കിക്കും പ്രതീക്ഷിച്ചത് പോലെ തിളങ്ങാനായില്ലെങ്കിലും മൂന്നാമന് തങ്ങളുടെ സ്റ്റൈലൻ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ആളുകളുടെ മനസിൽ കയറിക്കൂടാനായിരുന്നു.

മലയാളികൾക്കിടയിൽ വരെ തരംഗമായ ഇലക്ട്രിക് സ്കൂട്ടറായ റിവർ ഇൻഡിയുടെ റീബാഡ്‌ജ് മോഡലായ EC-06 ഇവിയുമായാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിപണിയിലെത്തിയത്. ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പനയുടെ ആദ്യ മാസമായ 2026 ഫെബ്രുവരിയിൽ യമഹയ്ക്ക് വെറും 92 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാനായത്. കഴിഞ്ഞ വർഷം അവസാനം നടന്ന XSR155 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ ലോഞ്ച് ഇവന്റിലാണ് യമഹ EC-06 പുറത്തിറക്കുന്നത്.

Yamaha EC-06 Electric Scooter Sold Only 92 Units In February 2026

യമഹയും ഇന്ത്യൻ ഇവി സ്റ്റാർട്ടപ്പായ റിവറും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണ് EC-06. ബോഡി വർക്ക്, ഫീച്ചർ സെറ്റ്, ചാർജിംഗ് സമയം എന്നിവയിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തിയ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് സ്‌കൂട്ടറിനെ യമഹ റീബാഡ്‌ജ് ചെയ്യുന്നത്. ജനുവരി ആദ്യം കർണാടകയിലെ ഹോസ്കോട്ടിലുള്ള പ്ലാന്റിൽ ഇവിക്കായുള്ള ഉത്പാദനം ആരംഭിച്ച കമ്പനി കഴിഞ്ഞ മാസം മോഡലിനായുള്ള വിതരണവും തുടങ്ങി.

യമഹയുടെ പ്രീമിയം ബ്ലൂ സ്ക്വയർ ഷോറൂമുകൾ വഴി തിരഞ്ഞെടുത്ത നഗരങ്ങളിലാണ് EC-06 ഇവിക്കായുള്ള വിപണനം നടക്കുന്നത്. കഴിഞ്ഞ മാസം കുറഞ്ഞ വിൽപ്പന കണക്കുകൾ ലഭിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാവാം. ഇവികൾക്ക് ഏറ്റവും ഡിമാന്റുകള്ള കേരളം പോലുള്ള വിപണികളിലേക്ക് എത്തുമ്പോഴേക്കും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ കച്ചോടം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 kWh ഫിക്സഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് യമഹ EC-06 ഇവിയിൽ ഒരുക്കിയിരിക്കുന്നത്.

Yamaha EC-06 Electric Scooter Sold Only 92 Units In February 2026

4.5 kW ഇലക്ട്രിക് മോട്ടോറാണ് യമഹയുടെ ഇവിയിലും പ്രവർത്തിക്കുക. ഇത് പരമാവധി 8.98 bhp വരെ ഔട്ട്‌പുട്ട് നൽകാനും പ്രാപ്‌തമാണെന്ന് കമ്പനി പറയുന്നു. ഈ കോമ്പിനേഷൻ സുഗമവും സ്ഥിരതയുള്ളതുമായ പ്രകടനവും ദൈനംദിന ഉപയോഗത്തിന് വേണ്ടുന്നതിലധികം റേഞ്ചും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. EC-06 മോഡലിന് ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

വലിയ കണക്കുകളൊന്നുമല്ലെങ്കിലും ദൈനംദിന ഉപയോഗങ്ങൾക്ക് പാകത്തിനായുള്ള തരത്തിലാണ് യമഹ EC-06 ഇവിയിലെ റേഞ്ച് ക്രമീകരണം സാധ്യമാക്കിയിരിക്കുന്നത്. അതേസമയം ടോപ്പ് സ്പീഡ് 90 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. മൂന്ന് റൈഡിംഗ് മോഡുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പാർക്കിംഗ് സമയത്ത് കൂടുതൽ സൗകര്യത്തിനായി ഒരു റിവേഴ്‌സ് മോഡും ലഭിക്കുന്നതായിരിക്കും.

Yamaha EC-06 Electric Scooter Sold Only 92 Units In February 2026

യമഹയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് പ്ലഗ്-ഇൻ സിസ്റ്റം വഴി ചാർജ് ചെയ്യാനാവുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 4 kWh ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂർ സമയം വേണ്ടിവരും. അതായത് രാത്രി ബാറ്ററി ചാർജിംന് ഇടുകയാണെങ്കിൽ ഉറക്കം എഴുന്നേക്കുമ്പോഴേക്കും ഫുൾ ചാർജ് ചെയ്യാം. എല്ലാത്തരം ഉപയോഗങ്ങൾക്കും പ്രാപ്‌തമാവുന്ന തരത്തിലാണ് വാഹനത്തിൻ്റെ നിർമാണം.

എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്ററുകൾ, കളർ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് യമഹ EC-06 ഇവിയിലെ പ്രധാന ഫീച്ചറുകൾ. ഡിജിറ്റൽ കണക്റ്റിവിറ്റി മറ്റൊരു പ്രധാന ആകർഷണമാണ്. EC-06 ഇലക്ട്രിക് സ്കൂട്ടറിൽ ഇൻ-ബിൽറ്റ് ടെലിമാറ്റിക്സ് യൂണിറ്റും സിം അധിഷ്ഠിത കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തത്സമയ ഡാറ്റ ആക്‌സസും ലൊക്കേഷൻ ട്രാക്കിംഗും സാധ്യമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, March 17, 2026, 8:34 [IST]
English summary
Yamaha ec 06 electric scooter sold only 92 units in february 2026
കൂടുതല്‍... #yamaha #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X