ആക്‌ടിവയെ പോലും ഞെട്ടിച്ചു! വില 77,200 രൂപ മുതൽ, 68.75 KM മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടറിന്റെ കച്ചോടം ഇരട്ടിയായി

സ്‌കൂട്ടർ സെഗ്മെന്റിൽ ഹോണ്ട, ടിവിഎസ്, സുസുക്കി പോലുള്ള ബ്രാൻഡുകളുടെ തേരോട്ടമാണ് കാണാനാവുന്നതെങ്കിലും കരഘോഷങ്ങളില്ലാതെ മറ്റൊരു കമ്പനിയും മിടുക്ക് കാണിക്കുന്നുണ്ട്. അതും രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് സ്‌കൂട്ടറുകൾ പുറത്തിറക്കിയവരാണ് ഇത്തരത്തിൽ പണംവാരുന്നതെന്ന് അറിഞ്ഞാൽ ആരാണതെന്ന് പലരും ചോദിച്ചേക്കാം. അത് മാറ്റാരുമല്ല, ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയാണ് സ്‌കൂട്ടർ വിഭാഗത്തിൽ നേട്ടമുണ്ടാക്കി കുതിക്കുന്നത്. ഫാസിനോ, റേ ZR എന്നിങ്ങനെ രണ്ട് തട്ടുപൊളിപ്പൻ മോഡലുകളാണ് ബ്രാൻഡിന്റെ ഇപ്പോഴത്തെ വജ്രായുധം. ഇതിൽ ഫാസിനോ കഴിഞ്ഞ മാസം യമഹയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്ര വാഹനം ആയി മാറിയിരിക്കുകയാണ്.

അതും R15, MT15, XSR 155 തുടങ്ങിയ വമ്പൻ മോഡലുകളെ പിന്തള്ളിയാണ് ഫാമിലി സ്‌കൂട്ടറായ ഫാസിനോ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2026 ഏപ്രിൽ മാസത്തിൽ മോഡലിന്റെ 10,430 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേമാസം വിറ്റ 5,678 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 83.69 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം. ഇരട്ടയിലധികം കച്ചോടം നേടാൻ സഹായിച്ചത് ഫാസിനോയുടെ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവാണ്.

Yamaha Fascino 125 Scooter Clocked 10 430 Unit Sales In April 2026

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഫാസിനോ 125 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. റീഡിസൈൻ ചെയ്‌ത ടെയിൽ സെക്ഷൻ ഉൾപ്പെടുത്തിയാണ് യമഹ മുഖംമിനുക്കിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സ്കൂട്ടറിന് കൂടുതൽ ഒതുക്കമുള്ള രൂപം നേടാൻ സഹായകരമായ ഈ ഡിസൈൻ ശരിക്കും ഞെട്ടിക്കുന്നതാണ്. ടെയിൽ സെക്ഷനിൽ ഇപ്പോൾ ഒരു ചെറിയ ടെയിൽലൈറ്റും പ്രത്യേക ടേൺ ഇൻഡിക്കേറ്ററുകളും കൊടുത്തിരിക്കുന്നത് പിന്നിലെ ലുക്ക് വർധിക്കാൻ സഹായകരമായിട്ടുണ്ട്.

പഴയ ഫാസിനോയുടെ പിൻവശം രൂപം പലർക്കും അത്ര ഇഷ്‌ടമല്ലായിരുന്നു. ഇതിന് പരിഹാരം കണ്ടെത്തിയതോടെ 125 സിസി സ്‌കൂട്ടർ വാങ്ങാൻ ആളുകൾ ഇരച്ചെത്തുകയായിരുന്നുവെന്ന് വേണം മനസിലാക്കാൻ. ഡ്രം, ഡിസ്‌ക്, സ്പെഷ്യൽ എഡിഷൻ എന്നിങ്ങനെ നിലവിൽ യമഹ ഫാസിനോ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇവയ്ക്ക് യഥാക്രമം 77,200 രൂപ, 88,000 രൂപ, 96,200 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

Yamaha Fascino 125 Scooter Clocked 10 430 Unit Sales In April 2026

ഫാസിനോയുടെ ടോപ്പ് എസ് വേരിയന്റിൽ ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ കളർ TFT ഡിസ്പ്ലേ ഒരുക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. 125 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് യമഹയുടെ ഹൈബ്രിഡ് സ്കൂട്ടറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.2 bhp പവറിൽ പരമാവധി 10.3 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

ഒരു ചെറിയ ഇലക്ട്രിക് ബൂസ്റ്റ് നൽകുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററം (ISG) കൊടുത്തിട്ടുണ്ട്. മൈലേജ് വർധിപ്പിക്കുവാനായി സ്കൂട്ടറിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സൈലന്റ് സ്റ്റാർട്ട് സാങ്കേതികവിദ്യയും ഉണ്ട്. ഒരു ലിറ്റർ പെട്രോളിൽ 68.75 കിലോമീറ്റർ മൈലേജ് വരെയാണ് യമഹ ഫാസിനോ 125 സ്കൂട്ടറിൽ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ അണ്ടർബോൺ ഷാസിയിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്.

Yamaha Fascino 125 Scooter Clocked 10 430 Unit Sales In April 2026

സസ്പെൻഷനായി മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ലഭിക്കുക. വേരിയന്റിനെ ആശ്രയിച്ച് ഫ്രണ്ട് ഡിസ്ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളുള്ള 12 ഇഞ്ച് അലോയ് വീലുകളിലാണ് സ്കൂട്ടർ വിപണിയിലെത്തുക. വെറും 99 കിലോഗ്രാം ഭാരം മാത്രമാണ് ഫാസിനോയ്ക്കുള്ളത് എന്നതിനാൽ ലേഡീസിനെല്ലാം അനായാസം കൊണ്ടുനടക്കാനാവും. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് യമഹ ഫാസിനോയുടെ മത്സരം.

എന്തായാലും വിൽപ്പന നല്ലതുപോലെ കൂടിയതിൽ യമഹ നല്ല ഹാപ്പിയാണ്. ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും വിറ്റഴിക്കുന്ന ലക്ഷക്കണക്കിന് യൂണിറ്റുകളൊന്നും സമ്പാദ്യമില്ലെങ്കിലും ഓരോ വർഷവും വിൽപ്പന വർധിക്കുന്നത് യമഹയ്ക്ക് എനർജി നൽകുന്ന കാര്യമാണ്. കുറഞ്ഞ വിലയും നല്ല മൈലേജും കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റുമുള്ള നല്ല ഗിയർലെസ് സ്‌കൂട്ടർ തിരയുന്നവർക്ക് യമഹ ഫാസിനോ 125 നല്ലൊരു ഓപ്ഷനായിരിക്കും.

Article Published On: Wednesday, May 27, 2026, 9:40 [IST]
English summary
Yamaha fascino 125 scooter clocked 10430 unit sales in april 2026
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X