ഇന്ത്യയുടെ ബേബി സൂപ്പർബൈക്കിന് വില കുറഞ്ഞു, വില കൂടുന്ന കാലത്ത് യമഹയുടെ മാസ്റ്റർപ്ലാൻ കൊള്ളാം

പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് രാജ്യത്തെ ഒട്ടുമിക്ക ഇരുചക്ര വാഹന നിർമാതാക്കളും. സെപ്റ്റംബർ അവസാനത്തോടെ 350 സിസിക്ക് താഴെ എഞ്ചിൻ കപ്പാസിറ്റിയുള്ള ടീവീലറുകളുടെ വില കുറഞ്ഞത് ആളുകൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം പല കാരണങ്ങളും പറഞ്ഞ് വീണ്ടും വില കൂട്ടാൻ കമ്പനികൾ മത്സരിക്കുമ്പോൾ ഇവരിൽ നിന്നെല്ലാം വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ജാപ്പനീസ് നിർമാതാക്കളായ യമഹ (Yamaha). ഇന്ത്യയുടെ സ്വന്തം R15 സ്പോർട്‌സ് ബൈക്കിന് (R15 Sports Bike) വില കുറച്ചാണ് യമഹ മാതൃകയായിരിക്കുന്നത്.

പുതിയ തീരുമാനപ്രകാരം യമഹ R-15 ബൈക്കിന് 5,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വർഷം യമഹ മോട്ടോർ 70-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ബ്രാൻഡിൻ്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിൽ ഒന്നായ R15-ൻ്റെ വില കുറച്ചുകൊണ്ട് ഞെട്ടിക്കാൻ തീരുമാനിച്ചത് യൂത്തിന് വലിയ സന്തോഷം നൽകും. അതിനാൽ R15 S ഇപ്പോൾ വെറും 1.51 ലക്ഷത്തിന് ഇപ്പോൾ സ്വന്തമാക്കാം.

Yamaha R15 Sports Bike Gets Price Cut By Rs 5 000 in India

വിലക്കുറവിനെത്തുടർന്ന് സ്റ്റാൻഡേർഡ് R15 V4 പതിപ്പിന് 1,66,200 രൂപയും ടോപ്പ് എൻഡ് M വേരിയൻ്റിന് 1,81,100 രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. ഈ വിലകൾ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ലഭ്യമാവുകയെന്നും യമഹ പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതിനാൽ വാങ്ങാൻ പ്ലാനുള്ളവർ നേരെ ഷോറൂമിലേക്ക് വണ്ടിയെടുത്തോളൂ... R15 M, R15 V4, R15 S എന്നിങ്ങനെ പല വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന യമഹയുടെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് ഇനി ആവശ്യക്കാരും കൂടുമെന്ന് പ്രതീക്ഷിക്കാം.

155 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് R15 സ്പോർട്സ് മോട്ടോർസൈക്കിളിൻ്റെ ഹൃദയം. 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.3 bhp പവറും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. ആർപിഎം ശ്രേണിയിലുടനീളം പവർ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ജാപ്പനീസ് ബ്രാൻഡിൻ്റെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനവും ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്.

Yamaha R15 Sports Bike Gets Price Cut By Rs 5 000 in India

ഉയർന്ന നിലവാരമുള്ള ഡൈനാമിക് കഴിവുകൾക്കായി ബ്രാൻഡിൻ്റെ ഡെൽറ്റബോക്സ് ഫ്രെയിമും ഡയസിൽ സിലിണ്ടറും R15 സീരീസിൻ്റെ പ്രത്യേകതയാണ് കേട്ടോ. അപ്‌സൈഡ്-ഡൌൺ ഫോർക്കുകൾ, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്‌പെൻഷൻ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും യമഹ R15 ബേബി സൂപ്പർബൈക്കിൽ ലഭ്യമാണ്.

ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിസ് സിസ്റ്റത്തിൻ്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും യമഹയുടെ സ്പോർട്ടി ബൈക്കിൽ ലഭ്യമാണ്. ഫുള്ളി ഫെയറിംഗ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്പ്ലിറ്റ് സീറ്റ്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് R15 ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ട്രാക്ക്, സ്ട്രീറ്റ് മോഡ് എന്നിവയും R15-ൽ കൊടുത്തിട്ടുണ്ട്.

Yamaha R15 Sports Bike Gets Price Cut By Rs 5 000 in India

അധികം വൈകാതെ യമഹ R2 എന്ന പിൻഗാമിക്ക് രൂപംകൊടുക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ബൈക്കിനായുള്ള പേറ്റൻ്റ് ഇന്ത്യയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇത് R15 ന്റെ വലിയ പതിപ്പായിരിക്കും. 200 സിസി എഞ്ചിനുമായി വരുന്ന മോഡൽ പെർഫോമൻസിലും വലിപ്പത്തിലും പുതുമാനം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ വർഷം ഉത്സവ സീസണിൽ, ഒരുപക്ഷേ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ യമഹ R2 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 5, 2026, 14:47 [IST]
English summary
Yamaha r15 sports bike gets price cut by rs 5000 in india now price starts from rs 1 51 lakh
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X