നല്ല മൈലേജും 10 വർഷം വാറണ്ടിയും ചെറിയ വിലയ്ക്ക്! യമഹയുടെ ഹൈബ്രിഡ് സ്‌കൂട്ടർ വാങ്ങാനായി ജനത്തിരക്ക്

നമ്മുടെ രാജ്യത്തെ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയ്ക്കും ടിവിഎസിനും ശക്തമായ മത്സരം നൽകുന്നവരാണ് യമഹ. ലക്ഷങ്ങളുടെ കണക്കുകളൊന്നും മുന്നോട്ടുവെക്കാനില്ലെങ്കിലും ആക്‌ടിവയിൽ നിന്നും ജുപ്പിറ്ററിൽ നിന്നും മുക്തിനേടാൻ ആഗ്രഹിക്കുന്നവർക്ക് ചെന്ന് കയറാൻ പറ്റുന്ന ശരിയായ ഇടമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഷോറൂമുകൾ. അവിടെ ഫാസിനോ, റേ ZR എന്നിങ്ങനെ രണ്ട് മിടുക്കികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഹൈബ്രിഡ് സ്‌കൂട്ടറുകളുമായി രംഗത്തിറങ്ങി പണംവാരുന്ന കമ്പനി സ്ത്രീജനങ്ങൾക്കും ഫാമിലി ഉപയോഗങ്ങൾക്കുമായി സ്‌കൂട്ടർ തേടുന്നവർക്ക് ഫാസിനോ എന്ന മിടുക്കിയെ പുറത്തിറക്കിയപ്പോൾ യങ്സ്റ്റേഴ്‌സിനും അൽപം സ്പോർട്ടി സ്റ്റൈൽ തേടുന്നവർക്കുമായി റേ ZR എന്ന മിടുക്കനെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ഏറെക്കാലമായി വിപണിയിലുള്ളതിനാൽ ഇവരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലെന്നറിയാം. വേറെ ഒരു കമ്പനിക്കും കഴിയാത്തൊരു ടെക്‌നോളജിയിലൂടെയാണ് യമഹ ഈ വിഭാഗത്തിൽ മിന്നും വിജയം കൈക്കലാക്കുന്നത്. അതിന്റെ ഗുണം കച്ചോടത്തിലും പ്രതിഫലിക്കുമ്പോൾ യമഹ എങ്ങനെ സന്തോഷിക്കാതിരിക്കും. ഇപ്പോഴിതാ 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ജാപ്പനീസ് ബ്രാൻഡിന്റെ മുഖത്ത് പുഞ്ചിരി കാണാം.

Yamaha Ray ZR 125 Hybrid Scooter Posted 21 403 Unit Sales In May 2026

കഴിഞ്ഞ മാസം കമ്പനി മൊത്തം 72,821 ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിലെത്തിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി യമഹ റേ ZR എന്ന സ്‌കൂട്ടറും വാഴ്ത്തപ്പെട്ടു. FZ, MT-15, R-15 എന്നി കൊമ്പൻമാരെയെല്ലാം സൈഡാക്കിയാണ് ഹൈബ്രിഡ് സ്‌കൂട്ടർ വീണ്ടും യമഹയുടെ ബെസ്റ്റ് സെല്ലറായി മാറുന്നത്. പോയ 31 ദിവസത്തിൽ റേ വാങ്ങിപ്പോയത് 21,403 പേരാണ്. അതായത് കഴിഞ്ഞ വർഷത്തെ 13,023 യൂണിറ്റുകളേക്കാൾ 8,380 എണ്ണം അധികമായി വിൽക്കാൻ യമഹയ്ക്കായെന്ന് സാരം.

ഇതോടെ യമഹ റേ ZR സ്‌കൂട്ടറിന്റെ വാർഷിക വിൽപ്പനയിൽ 64.35 ശതമാനത്തിന്റെ വമ്പൻ കുതിപ്പുമുണ്ടായിരിക്കുകയാണ്. 79,340 മുതൽ 92,970 രൂപ വരെയാണ് ഈ ഗിയർലെസ് ഹൈബ്രിഡ് സ്കൂട്ടറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രാജ്യത്ത് വിൽപ്പനയ്‌ക്കുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി സ്‌കൂട്ടറുകളിൽ ഒന്നാണിത് എന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്. സുസുക്കി ആക്‌സസ് വരെ ഇക്കാര്യത്തിൽ പിന്നിലാണ്.

Yamaha Ray ZR 125 Hybrid Scooter Posted 21 403 Unit Sales In May 2026

E20 പെട്രോളുമായി പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിനാണ് യമഹ റേ 125 സ്‌കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 10.3 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയും. ഹൈ പെർഫോമൻസായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് മികച്ച ടോർക്ക് നൽകുന്നതിനായി എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ, സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും എഞ്ചിനൊപ്പം ഒരുക്കിയിട്ടുണ്ട്.

ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്‌സിലറേഷനും മെച്ചപ്പെടുത്താൻ എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ റേയുടെ പ്രധാന കരുത്താണ്. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും ഉപയോഗിച്ചിരിക്കുന്നതിനാൽ യമഹ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. ഇതുതന്നെയാണ് വീണ്ടും വീണ്ടും ആളുകൾ റേ ZR 125 തേടിവരാൻ കാരണമാവുന്നത്.

Yamaha Ray ZR 125 Hybrid Scooter Posted 21 403 Unit Sales In May 2026

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന പുതിയൊരു TFT ഡിജിറ്റൽ കൺസോളും ബ്രാൻഡ് അടുത്തിടെ റേ ZR മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഇതിലൂടെ ആക്സസ് ചെയ്യാനാവും. ഇതോടൊപ്പം എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, 21 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയും പ്രധാന ഫീച്ചറുകളായി ലഭിക്കും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി യമഹ റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിൻ്റെ മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സ്‌കൂട്ടറിന്റെ ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ സെഗ്മെൻ്റിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് റേയുടെ മത്സരം.

Article Published On: Sunday, June 21, 2026, 7:00 [IST]
English summary
Yamaha ray zr 125 hybrid scooter posted 21403 unit sales in may 2026
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X